കുമ്മനത്തിന്റെ 'കള്ളവണ്ടി' യാത്ര വിവാദത്തില്‍'; പ്രോട്ടോക്കോള്‍ പട്ടിക പ്രധാനമന്ത്രിയുടെ ഓഫീസ് നല്‍കിയില്ല; കുമ്മനത്തിന്റെ യാത്ര പി.എം.ഒയുടെ അറിവോടെ
Daily News
കുമ്മനത്തിന്റെ 'കള്ളവണ്ടി' യാത്ര വിവാദത്തില്‍'; പ്രോട്ടോക്കോള്‍ പട്ടിക പ്രധാനമന്ത്രിയുടെ ഓഫീസ് നല്‍കിയില്ല; കുമ്മനത്തിന്റെ യാത്ര പി.എം.ഒയുടെ അറിവോടെ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 17th June 2017, 5:46 pm

 

കൊച്ചി: കൊച്ചി മെട്രോയുടെ ഉദ്ഘാടനത്തോടനുബന്ധിച്ചുള്ള പ്രധനമന്ത്രിയുടെ മെട്രോ യാത്രയില്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ഉള്‍പ്പെട്ടത് വിവാദമാകുന്നു. പ്രധാനമന്ത്രിക്കൊപ്പം മെട്രോയില്‍ യാത്ര ചെയ്യേണ്ടവരുടെ പ്രോട്ടോക്കള്‍ പ്രകാരമുള്ള പട്ടിക പ്രധാനമന്ത്രിയുടെ ഓഫീസ് സംസ്ഥാനത്തിന് നല്‍കിയില്ലെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. കുമ്മനത്തന്റെ യാത്ര ഗുരുതരമായ സുരക്ഷാ വീഴ്ചയാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.


Also Read: കൊല്ലൂ, അവന്റെ ജീവനെടുക്കൂ’ എന്ന് കമ്മീഷണര്‍ കാറിലിരുന്ന് ഉത്തരവിട്ടു: രാജസ്ഥാനില്‍ ഉദ്യോഗസ്ഥര്‍ തല്ലിക്കൊന്ന സി.പി.ഐ.(എം.എല്‍) പ്രവര്‍ത്തകന്റെ മകള്‍ വെളിപ്പെടുത്തുന്നു


അതേസമയം കുമ്മനം രാജശേഖരന്റെ മെട്രോ യാത്ര അനുമതിയോടെയാമെന്ന് കെ.എം.ആര്‍.എല്‍ പ്രതികരിച്ചു. ട്രെയിന്‍ യാത്രയില്‍ ഉള്‍പ്പെടുത്തേണ്ടവരുടേതൊഴികെ ബാക്കി നാലിടങ്ങളിലേയും പ്രോട്ടോക്കോള്‍ പട്ടികയും പി.എം.ഒ ഇന്നലെ തന്നെ കൈമാറിയിരുന്നു. എന്നാല്‍ ട്രെയിന്‍ യാത്രയില്‍ പങ്കെടുക്കേണ്ടവരുടെ പട്ടിക പി.എം.ഒ നല്‍കിയില്ല.

പ്രധാനമന്ത്രിയെ സ്വീകരിക്കേണ്ടവരുടെ പട്ടിക സംബന്ധിച്ചും വിവാദങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. മോദിയെ സ്വീകരിക്കാനായി 10 പേരുടെ പട്ടികയാണ് സംസ്ഥാനം നല്‍കിയത്. എന്നാല്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ഇത് 31 ആയി ഉയര്‍ത്തി. ബി.ജെ.പി നേതാക്കളേയും ജനപ്രതിനിധികളേയും ഉള്‍പ്പെടുത്താന്‍ വേണ്ടിയായിരുന്നു ഇത്.


Don”t Miss: കൊച്ചി മെട്രോയില്‍ വലിഞ്ഞു കയറിയ കുമ്മനത്തെ ‘പുറത്താക്കി’ മുഖ്യമന്ത്രി


മെട്രോയാത്ര സംബന്ധിച്ച് വാക്കാല്‍ അറിയിച്ച പട്ടികയിലും കുമ്മനം രാജശേഖരന്റെ പേര് ഉണ്ടായിരുന്നില്ല. പ്രധാനമന്ത്രിയ്‌ക്കൊപ്പം യാത്ര ചെയ്യേണ്ടവരുടെ പേരുവിവരങ്ങള്‍ പി.എം.ഒ മറച്ചുവെച്ചുവെന്നാണ് ഇപ്പോള്‍ ഉയരുന്ന ആരോപണം.

പ്രതിപക്ഷ നേതാവടക്കമുള്ള ജനപ്രതിനിധികളെ ഒഴിവാക്കി പ്രധാനമന്ത്രി നടത്തിയ യാത്രയില്‍ സുരക്ഷാ പട്ടികയെ പോലും അട്ടിമറിച്ചാണ് കുമ്മനം രാജശേഖരന്‍ ഇടം കണ്ടെത്തിയത്. ഗവര്‍ണര്‍ പി സദാശിവം, പ്രധാനമന്ത്രി നരേന്ദ്ര മോദി, മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു എന്നിവരുടെ നിരയിലാണ് കുമ്മനവും ഇരിപ്പിടം കണ്ടെത്തിയത്.