ബംഗ്‌ളൂരു: ചാന്ദ്രയാന്‍ രണ്ട് പരാജയപ്പെട്ടത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിര്‍ഭാഗ്യം കൊണ്ടാണെന്ന് കര്‍ണ്ണാടക മുന്‍മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി. കഴിഞ്ഞ ഒരു ദശാബ്ദമായി ചാന്ദ്ര ദൗത്യത്തില്‍ ഏര്‍പ്പെട്ടിരുന്ന ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സംഘടനയുടെ (ഐ.എസ്.ആര്‍.ഒ) ശാസ്ത്രജ്ഞരില്‍ നിന്ന് ചന്ദ്രയാന്‍ 2 ന്റെ വിജയം പിടിച്ചെടുക്കാന്‍ പ്രധാനമന്ത്രി ശ്രമിച്ചതായും കുമാരസ്വാമി ആരോപിച്ചു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
‘ചാന്ദ്രയാന്‍ -2 താന്‍ തന്നെയാണ് ലാന്‍ഡുചെയ്യുന്നുവെന്ന സന്ദേശം നല്‍കാനാണ് പ്രധാനമന്ത്രി ബെംഗളൂരുവിലെത്തിയത്. അതുമായി ബന്ധപ്പെട്ട് കിടക്കുന്ന ശാസ്ത്രജ്ഞര്‍ 10-12 വര്‍ഷത്തോളം കഠിനാധ്വാനം ചെയ്തതാണ് അത്. എന്നാല്‍ പ്രചാരണം ലഭിക്കാന്‍ വേണ്ടി മാത്രമാണ് അദ്ദേഹം വന്നത്. പക്ഷെ അദ്ദേഹം ഐ.എസ്.ആര്‍.ഒ കേന്ദ്രത്തില്‍ കാലെടുത്ത് വെച്ചത് ശാസ്ത്രഞ്ജര്‍ക്ക് നിര്‍ഭാഗ്യമായി മാറി.’ കുമാരസ്വാമി പറഞ്ഞു.