ബെംഗളൂരു: കര്‍ണാടക തെരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടിയ കോണ്‍ഗ്രസിന് ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബി.ജെ.പിക്ക് വോട്ട് ചെയ്ത ജനങ്ങള്‍ക്കും പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിച്ച ബി.ജെ.പി നേതാക്കള്‍ക്കും അദ്ദേഹം നന്ദി അറിയിച്ചു. ട്വിറ്ററിലൂടെയായിരുന്നു മോദിയുടെ പ്രതികരണം.
‘കര്‍ണാടക തെരഞ്ഞെടുപ്പില്‍ വിജയിച്ച കോണ്‍ഗ്രസിന് ആശംസകള്‍. ജനാഭിലാഷം നിറവേറ്റുന്നതിന് അവര്‍ക്കെന്റെ ആശംസകള്‍’, അദ്ദേഹം ട്വീറ്റ് ചെയ്തു.
Congratulations to the Congress Party for their victory in the Karnataka Assembly polls. My best wishes to them in fulfilling people’s aspirations.
ബി.ജെ.പിയുടെ വിജയത്തിനായി പ്രവര്‍ത്തിച്ച പാര്‍ട്ടി പ്രവര്‍ത്തകരെ മോദി പ്രശംസിച്ചു. ‘കര്‍ണാടക തെരഞ്ഞെടുപ്പില്‍ ഞങ്ങളെ പിന്തുണ എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നു. ബി.ജെ.പി നേതാക്കളുടെ കഠിനാധ്വാനത്തെ പ്രശംസിക്കുന്നു. വരും കാലത്ത് കൂടുതല്‍ ഊര്‍ജസ്വലസയോടെ കര്‍ണാടകയെ സേവിക്കും’, അദ്ദേഹം പറഞ്ഞു.
I thank all those who have supported us in the Karnataka elections. I appreciate the hardwork of BJP Karyakartas. We shall serve Karnataka with even more vigour in the times to come.
കോണ്‍ഗ്രസിന്റെ ലീഡ് നില 130 കടന്നതിന് പിന്നാലെ കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ തോല്‍വി സമ്മതിച്ചിരുന്നു. തെരഞ്ഞെടുപ്പ് ഫലത്തെ ഗൗരവത്തോടെ കാണുമെന്നും പാര്‍ട്ടിയെ പുനസംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. അടുത്ത ലോകസഭാ തെരഞ്ഞെടുപ്പ് ആകുമ്പോഴേക്കും ശക്തമായി തിരിച്ച് വരുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ വെറുപ്പിന്റെ വിപണി അടപ്പിച്ച് സ്നേഹത്തിന്റെ കട തുറന്നുവെന്നായിരു്ന്നു രാഹുല്‍ ഗാന്ധി പ്രതികരണം.
കര്‍ണാടകയിലെ ജയം സാധാരണക്കാരുടേതാണെന്നായിരുന്നു രാഹുലിന്റെ പ്രതികരണം. ‘സാധാരണക്കാരുടെ ശക്തി വിജയിച്ചു. മറ്റുള്ള സംസ്ഥാനങ്ങളിലും ഇതാവര്‍ത്തിക്കും. സാധാരണക്കാരുടെ പ്രശ്നങ്ങള്‍ക്ക് വേണ്ടിയാണ് കോണ്‍ഗ്രസ്ര് പോരാടിയത്’, അദ്ദേഹം പറഞ്ഞു. പാര്‍ട്ടി നല്‍കിയ അഞ്ച് വാഗ്ദാനങ്ങളും സര്‍ക്കാരിന്റെ ആദ്യത്തെ മന്ത്രിസഭാ യോഗത്തില്‍ തന്നെ നടപ്പാക്കുമെന്നും അദ്ദേഹം ഉറപ്പ് നല്‍കി.
അതേസമയം, കര്‍ണാടക തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വന്‍ മുന്നേറ്റമാണ് നടത്തിയത്. കോണ്‍ഗ്രസ്-136, ബി.ജെ.പി-65 ജെ.ഡി.എസ്-19, മറ്റുള്ളവര്‍ 4 എന്നിങ്ങനെയാണ് സീറ്റ് നില.
Contenthighlifgt: PM congratulate congress for their victory in karnataka