നിപയും പ്രളയവും ഉരുള്‍പ്പൊട്ടലും തടസമായില്ല; ഹയര്‍ സെക്കന്‍ഡറി പരീക്ഷയില്‍ ഏറ്റവും കൂടുതല്‍ വിജയ ശതമാനം നേടി കോഴിക്കോട്
Kerala
നിപയും പ്രളയവും ഉരുള്‍പ്പൊട്ടലും തടസമായില്ല; ഹയര്‍ സെക്കന്‍ഡറി പരീക്ഷയില്‍ ഏറ്റവും കൂടുതല്‍ വിജയ ശതമാനം നേടി കോഴിക്കോട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 8th May 2019, 1:06 pm

 

കോഴിക്കോട്: വലിയ ആശങ്കയോടെയായിരുന്നു കോഴിക്കോട് ഇത്തവണത്തെ അധ്യയന വര്‍ഷം ആരംഭിച്ചത്. നിപയുടെ ഭീതിയില്‍ ഏറെ വൈകിയാണ് ക്ലാസുകള്‍ തുടങ്ങിയത്. അതിനു തൊട്ടു പിറകെ ഉരുള്‍ പൊട്ടലും പിന്നാലെ പ്രളയവും വന്ന് അക്കാദമിക് വര്‍ഷത്തിലെ കൂടുതല്‍  ക്ലാസും കുട്ടികള്‍ക്ക് നഷ്ടപ്പെടുകയായിരുന്നു.

മെയ് മാസത്തിലായിരുന്നു കോഴിക്കോട് ജില്ലയിലെ പേരാമ്പ്രയില്‍ നിപ പടര്‍ന്നു പിടിച്ചത്. ഇതേതുടര്‍ന്ന് ജൂണ്‍ പകുതിക്ക് ശേഷമാണ് ജില്ലയില്‍ സ്‌കൂളുകള്‍ തുറന്നത്.

കേരളത്തിലെ മറ്റ് ജില്ലയിലെ കുട്ടികള്‍ക്ക് പ്രളയം മാത്രമാണ് നേരിടേണ്ടി വന്നതെങ്കില്‍ കോഴിക്കോട് കൂടുതലായി നിപയും ഉരുള്‍പൊട്ടലുമുണ്ടായിരുന്നു. രണ്ടാം നില വരെ മുങ്ങിപ്പോയ സ്‌കൂളുകള്‍. ലാബുകള്‍, ലൈബ്രറികള്‍, ഓഫീസ് ഫയലുകള്‍ എല്ലാം നഷ്ടപ്പെട്ട സ്‌കൂളുകള്‍. പാഠപുസ്തകങ്ങളും നോട്ടുബുക്കുകളും യൂണിഫോമും, സാധാരണ വസ്ത്രങ്ങളും എല്ലാം നഷ്ടപ്പെട്ട കുട്ടികള്‍. വീടുകള്‍ നഷ്ടപ്പെട്ടവര്‍. ഈ സാഹചര്യങ്ങളെല്ലാം അതിജീവിച്ചാണു ഈ കുട്ടികള്‍ പരീക്ഷ ഹാളിലേക്ക് പ്രവേശിച്ചത്.

എന്നാല്‍ രണ്ടാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി പരീക്ഷാ ഫലം പ്രഖ്യാപിച്ചപ്പോള്‍ വിജയശതമാനം ഏറ്റവും കൂടുതലല്‍ വിജയശതമാനം നേടിയ ജില്ലയായി കോഴിക്കോട് മാറി.  (87.44%).

3,11,375 പേരാണ് ഇത്തവണ ഠനത്തിന് യോഗ്യത നേടിയത്. കഴിഞ്ഞ തവണത്തേതിനേക്കാള്‍ (83.75 ശതമാനം) വിജയശതമാനമാണ് ഇത്തവണ വര്‍ധിച്ചത്.

79 സ്‌കൂളുകള്‍ 100 ശതമാനം വിജയം നേടി. സര്‍ക്കാര്‍ സ്‌കൂളുകളില്‍ 83.04, എയ്ഡഡ് സ്‌കൂളുകള്‍ 86.36, അണ്‍ എയ്ഡഡ് 77.34 ശതമാനം എന്നിങ്ങനെയാണ് വിജയം.

79 സ്‌കൂളുകള്‍ ഇത്തവണ 100 ശതമാനം വിജയം നേടി. സര്‍ക്കാര്‍ സ്‌കൂളുകളും ഇത്തവണ പ്രകടനം മെച്ചപ്പെടുത്തി. സര്‍ക്കാര്‍ സ്‌കൂളുകളില്‍ 83.04 ശതമാനം വിദ്യാര്‍ഥികളും ഉപരിപഠനത്തിന് യോഗ്യത നേടി. എയ്ഡഡ് സ്‌കൂളുകളില്‍ 86.36 ശതമാനം പേരും അണ്‍എയ്ഡഡ് സ്‌കൂളില്‍ 77.34 ശതമാനം വിദ്യാര്‍ഥികളും വിജയിച്ചു.