വനംവകുപ്പ് ഉഗദ്യോഗസ്ഥരുടെ ഈ 'അസൂയ' ചികിത്സിച്ചില്ലെങ്കില്‍ ഇല്ലാതാവുന്നത് ആദിവാസി സമൂഹമായിരിക്കും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 3rd August 2016, 12:02 pm
എഫ്.ബി നോട്ടിഫിക്കേഷന്‍ | പി.എല്‍ ലതിക
മാനിറച്ചി തിന്ന ആദിവാസി യുവാക്കളെ ജയിലിലടച്ചു.! അറസ്റ്റ് രേഖ പ്പെടുത്തുന്നതിനു മുന്‍പ് രണ്ടു ദിവസം ലോക്കപ്പിലിട്ടു ദേഹോപദ്രവം ചെയ്തുവത്രേ. ഋതുമതികളായ ആദിവാസി പെണ്‍കുട്ടികളെ ഗോത്രാചാരപ്രകാരം കൂടെത്താമസിപ്പിച്ച ആദിവാസി യുവാക്കളെ അപ്പപ്പോള്‍ അറസ്റ്റ് ചെയ്തു ജയിലടക്കുന്നു എന്നത് കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പ് വാര്‍ത്തയായിരുന്നു. മെയിന്‍ ലാന്‍ഡില്‍ നിന്ന് വരുന്ന വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ആദിവാസി യുവാക്കളോട് തോന്നുന്ന അസൂയ ചികിത്സിച്ചു മാറ്റിയില്ലെങ്കില്‍ ഗുരുതരമായ പാരിസ്ഥിക ആഘാതങ്ങള്‍ പ്രതീക്ഷിക്കാം