മലപ്പുറം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എല്ലാവരും സംഭാവന നല്‍കണമെന്ന് മുസ്‌ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി. കൊവിഡിനെ പ്രതിരോധിക്കാന്‍ എല്ലാവരും ഒത്തൊരുമിക്കണമെന്നാണ് യു.ഡി.എഫിന്റെയും മുസ്ലിം ലീഗിന്റെയും പൊതുനയമെന്നും അദ്ദേഹം പറഞ്ഞു.
കൊവിഡ് പ്രതിരോധനടപടികളില്‍ സംസ്ഥാന സര്‍ക്കാരിന് ലീഗിന്റെ പരിപൂര്‍ണ്ണ പിന്തുണയുണ്ടാകുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ രാഷ്ട്രീയ പേരെടുക്കലിനാണ് ആദ്യ ഘട്ടത്തില്‍ ശ്രമിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ലോക രാജ്യങ്ങള്‍ അവരുടെ പൗരന്മാരെ സംരക്ഷിക്കാന്‍ ശ്രമിച്ചപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ പൊളിറ്റിക്കല്‍ മൈലേജില്‍ മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. ധാരാളം വീഴ്ചകള്‍ കേന്ദ്രത്തിന്റെ ഭാഗത്തുനിന്നും ഉണ്ടായെന്നും, കേരള സര്‍ക്കാര്‍ ഇത് ആവര്‍ത്തിക്കരുതെന്നും കുഞ്ഞാലികുട്ടി പറഞ്ഞു.
പ്രതിദിന ടെസ്റ്റ് പോസിറ്റീവ് നിരക്ക് ക്രമാതീതമായി ഉയരുന്ന ഈ സമയത്ത് സന്ദര്‍ഭത്തിനനുസരിച്ച് ഉണര്‍ന്ന് പ്രവര്‍ത്തിക്കണം. അതിന് പ്രതിപക്ഷത്തിന്റെ പൂര്‍ണ്ണ പിന്തുണയുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കൊവിഡ് പ്രതിരോധത്തിന് സര്‍ക്കരിന് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചിരുന്നു. കൊവിഡ് പ്രതിരോധത്തില്‍ സര്‍ക്കാരിനൊപ്പം നില്‍ക്കണമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് അദ്ദേഹം ആഹ്വാനം ചെയ്യുകയും ചെയ്തിരുന്നു.
കേന്ദ്രസര്‍ക്കാര്‍ വാക്സിന്‍ പൂര്‍ണമായും സൗജന്യമായി നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക