തൃശ്ശിലേരി: വയനാട്ടിലെ ആദ്യ കാല നക്‌സലൈറ്റ് പ്രവര്‍ത്തകരിലൊരാളും ആദിവാസി നേതാവുമായ പി.കെ കരിയന്‍ അന്തരിച്ചു. ഏറെ നാളായി അര്‍ബുദം ബാധിച്ച് ചികിത്സയിലായിരുന്നു.
കേരളത്തില്‍ നക്‌സലൈറ്റ് കേസില്‍പ്പെട്ട് അറസ്റ്റിലായ ആദ്യത്തെ ആളാണ് ആദിവാസിയായ കരിയന്‍ മൂപ്പന്‍.
ജയിലില്‍ നിന്ന് പുറത്തുവന്നതിന് ശേഷം ആദിവാസി വിഭാഗങ്ങള്‍ക്ക് വേണ്ടി സ്വന്തമായ രീതിയില്‍ പ്രവര്‍ത്തിച്ച ഇദ്ദേഹം ആദിവാസി ഗോത്ര കലാരൂപമായ ഗദ്ദികയുടെ പ്രചാരകനായിരുന്നു.
വയനാടന്‍ ആദിവാസി ഗോത്രങ്ങളുമായി ബന്ധപ്പെട്ട വാമൊഴി ചരിത്രത്തിലെ ഏറ്റവും അവസാനത്തെ കണ്ണിയാണ് കരിയന്റെ മരണത്തോടെ ഇല്ലാതാകുന്നത്. ഇദ്ദേഹം കേരള ഫോക് ലോര്‍ അക്കാദമി അംഗമായും പ്രവര്‍ത്തിച്ചിരുന്നു.