ഏലിയന്‍ ആന്റ് എയിപ്‌സ്
D-Review
ഏലിയന്‍ ആന്റ് എയിപ്‌സ്
നാസിര്‍ കെ.സി.
Wednesday, 14th January 2015, 4:19 pm

“പികെ”  ഒരു ഗംഭീര സിനിമയാണെന്നല്ല. പോപ്പുലര്‍ ഹിന്ദി സിനിമയുടെ പതിവു ജാര്‍ഗണ്‍സ് “പികെ”യെ ഒരു സാധാരണ സിനിമയാക്കുന്നു. ഒരു നര്‍മ്മ സിനിമയ്ക്കപ്പുറത്തെയ്ക്ക്  “പികെ” വളരാതിരുന്നത് പൊതുബോധത്തില്‍ നിന്ന് അത് പുറത്ത് കടക്കാത്തത് കൊണ്ടുതന്നെയാണ്. എല്ലാ ബോക്‌സോഫീസ് റിക്കാര്‍ഡ്കളെയും “പികെ” തള്ളിത്താഴെയിട്ടത്  വെറുതെയല്ല.


 

nazar-kc


| ഫിലിം റിവ്യൂ | നാസിര്‍ കെ.സി |


 അയാളുടെ പിന്മുറക്കാരനായ  മറ്റൊരു ചിത്രകാരന്‍  പഴകിയ  ആ ഉടുപ്പുകള്‍ അഴിച്ചു കുടഞ്ഞു. നിര്‍ഭാഗ്യവശാല്‍  അയാള്‍ക്ക് ഉണ്ടായിരുന്നത്  ഒരു മുസ്‌ലിം  പേരായിരുന്നു. അങ്ങനെ  മാധുരി ദീക്ഷിത് അടക്കം ഈ ദേശത്തിന്റെ തനതു സൗന്ദര്യത്തെ മുഴുവന്‍  ആരാധിച്ചിരുന്ന ആ മനുഷ്യന്‍ എന്നന്നേക്കുമായി ദേശഭ്രഷ്ടനായി.

പാരമ്പര്യ ലംഘനം കടുത്ത അപരാധമാകുന്ന ഒരു സ്ഥലകാലമാണ് നമ്മുടേത്.  അതിന്  ജീവിതമെന്നോ  സാഹിത്യമെന്നോ ഉള്ള വേര്‍തിരിവൊന്നുമില്ല.  നമ്മുടെ വിശ്വാസത്തെയോ പൗരാണികതയെയോ  തൊട്ടുകളിക്കരുത്. ഭാഗ്യവശാല്‍  നമ്മുടെ സിനിമകള്‍  ഭക്ത്യാദരങ്ങളോടെ  ഈ  പാരമ്പര്യം കാത്തുപോന്നിട്ടുണ്ട്. പ്രത്യേകിച്ചും ബോളിവുഡ് സിനിമകള്‍.  ഒരു ഹിന്ദി സിനിമ എങ്ങനെ സംവിധാനം ചെയ്യണം എന്നതിന് ചില അലിഖിത നിയമങ്ങളുണ്ട്. വില്ലനോ  നായകനോ പൂജ ചെയ്യുന്ന ഒരു രംഗത്തോടെ വേണം സിനിമ ആരംഭിക്കാന്‍.

അമ്പലത്തില്‍ കയറി മണിയടിക്കാത്ത പാട്ടുസീനുകള്‍  ഉണ്ടാവുകയില്ല. സിനിമയുടെ അവസാനത്തില്‍ നായകന്‍ വിജയിക്കുന്നത് ദേവീകൃപ കൊണ്ടായിരിക്കണം. “പാലുകാച്ചല്‍ താലികെട്ട്, താലികെട്ട് പാലുകാച്ചല്‍” എന്ന  ക്രമത്തില്‍ ദേവീ വിഗ്രഹവും നായകനും  മാറിമാറി സ്‌കീനില്‍ പ്രത്യക്ഷപ്പെടുന്ന  ക്ലൈമാക്‌സ്  സീനുകള്‍ ഉണ്ടാവണം. ഇടിമിന്നലിലെന്നതു പോലെ ദേവീ വിഗ്രഹം ഇടയ്ക്കിടെ  വെട്ടിത്തിളങ്ങണം.

ഒടുവില്‍ ദേവീ കടാക്ഷത്താല്‍  നായകന്‍  ശത്രുനിഗ്രഹം നടത്തി  നായികാ സമേതനായി  നടന്നു  പോകുന്നതിനെയാണ്  ഹിന്ദി സിനിമ എന്നു വിളിക്കുക. രാമായണ കഥയുടെ  വികലമായ ദൃശ്യാനുകരണമാണ്  നമ്മുടെ പോപ്പുലര്‍ സിനിമകള്‍ എന്നു പലപ്പോഴും തോന്നിയിട്ടുണ്ട്. കുറ്റം പറയരുത്. നമ്മുടെ കാണികള്‍ ഈ സിനിമകളൊക്കെ കൊണ്ട് തന്നെ തൃപ്തരായിരുന്നു.

PK4ഇങ്ങനെ ഒരു വിധം സുഖത്തിലും  സന്തോഷത്തിലും  നല്ല കുട്ടിയായി  ഹിന്ദി സിനിമ ജീവിച്ചു വരവേയാണ്  “പികെ” യുടെ വരവ്.  “പികെ”  ഒരു ഗംഭീര സിനിമയാണെന്നല്ല. പോപ്പുലര്‍ ഹിന്ദി സിനിമയുടെ പതിവു ജാര്‍ഗണ്‍സ് “പികെ”യെ ഒരു സാധാരണ സിനിമയാക്കുന്നു. ഒരു നര്‍മ്മ സിനിമയ്ക്കപ്പുറത്തെയ്ക്ക്  “പികെ” വളരാതിരുന്നത് പൊതുബോധത്തില്‍ നിന്ന് അത് പുറത്ത് കടക്കാത്തത് കൊണ്ടുതന്നെയാണ്. എല്ലാ ബോക്‌സോഫീസ് റിക്കാര്‍ഡ്കളെയും “പികെ” തള്ളിത്താഴെയിട്ടത്  വെറുതെയല്ല.

ചില വിവാദങ്ങള്‍

വിവാദങ്ങള്‍ക്ക് ഒരു പഞ്ഞവുമില്ലാത്ത നാടാണ് നമ്മുടേത്. അത്ര മാത്രം പ്രശ്ചന്ന വേഷങ്ങള്‍ ഇവിടെ അരങ്ങു വാഴുന്നുണ്ട്. വിവാദങ്ങള്‍ ഉടുപ്പിട്ടും ഉടുപ്പൂരിയും  ഒക്കെ നമ്മുടെ ഇടയില്‍ വന്നു പോയിട്ടുണ്ട്. ഉടുപ്പില്ലാത്ത നമ്മുടെ ദേവതമാര്‍ക്ക് നല്ല ചായവും  ചന്തവുമുള്ള ഉടുപ്പുകള്‍ തൈച്ചു കൊടുത്തത്  കേരളത്തിലെ ചിത്രമെഴുത്തു തമ്പുരാന്‍  എന്നു വിളിക്കപ്പെട്ട രവിവര്‍മയാണ്.

PKഅയാളുടെ പിന്മുറക്കാരനായ  മറ്റൊരു ചിത്രകാരന്‍  പഴകിയ  ആ ഉടുപ്പുകള്‍ അഴിച്ചു കുടഞ്ഞു. നിര്‍ഭാഗ്യവശാല്‍  അയാള്‍ക്ക് ഉണ്ടായിരുന്നത്  ഒരു മുസ്‌ലിം  പേരായിരുന്നു. അങ്ങനെ  മാധുരി ദീക്ഷിത് അടക്കം ഈ ദേശത്തിന്റെ തനതു സൗന്ദര്യത്തെ മുഴുവന്‍  ആരാധിച്ചിരുന്ന ആ മനുഷ്യന്‍ എന്നന്നേക്കുമായി ദേശഭ്രഷ്ടനായി.

ഞങ്ങള്‍ക്ക് ഇഷ്ടമില്ലാത്തതൊന്നും നിങ്ങള്‍ പറയുകയോ എഴുതുകയോ  നിര്‍മ്മിക്കുകയോ അരുതെന്ന ഒരു അലിഖിത നിയമം ഇവിടെ നടപ്പായിത്തുടങ്ങിയിരിക്കുന്നു.  ചോദ്യക്കടലാസുകള്‍ മുതല്‍ തിരക്കഥകള്‍ വരെയും ചിത്രങ്ങള്‍ മുതല്‍ ചലച്ചിത്രങ്ങള്‍ വരെയും ഇവിടെ വിവാദത്തിന്റെ പിടിയിലാണ്.  പണ്ട് തടിച്ചു കൊഴുത്ത റഷ്യന്‍ പട്ടിയോട്  ചാവാലിയായ ഇന്ത്യന്‍ പട്ടി പറഞ്ഞ ഒരു കഥയുണ്ട്. കഴിക്കാന്‍ ആവശ്യത്തിനു എല്ലിന്‍ കഷണങ്ങള്‍  ഇല്ലങ്കിലും  ആവശ്യത്തില്‍ കൂടുതല്‍   കുരക്കാന്‍ കഴിയുന്ന  സ്വാതന്ത്ര്യത്തെ കുറിച്ചുള്ള കഥ.  ആ കഥയിപ്പോള്‍ പഴങ്കഥയായിരിക്കുന്നു. നമ്മുടെ അന്നം മാത്രമല്ല  സ്വാതന്ത്ര്യം കൂടി  അപഹരിക്കപ്പെട്ടിരിക്കുന്നു.

അടുത്ത പേജില്‍ തുടരുന്നു


ശിവവേഷത്തില്‍ ഊരു ചുറ്റുന്ന  ധാരാളം യാചകന്മാരുണ്ട് ഉത്തരേന്ത്യയില്‍. ഭിക്ഷാടനത്തിന് ആ വേഷം നല്‍കുന്ന സൗകര്യം ചെറുതല്ല.  ഈ വേഷം ധരിച്ച ഒരാളെ  കണക്കിന് കളിയാക്കുന്നുണ്ട്  ഈ സിനിമയില്‍. “പികെ” എന്ന നായക വേഷത്തെ പേടിച്ച് ഓടിയൊളിക്കുന്ന  ശിവവേഷം ഒരു കൗതുകക്കാഴ്ചയാണ്.


 

PK

പികെ

വെറുമൊരു ബോളിവുഡ് സിനിമയില്‍ കവിഞ്ഞ് എന്തെങ്കിലുമാണ്  “പികെ” എന്നു  പറയാനാവില്ല.  പിന്നെ  എന്തുകൊണ്ട് “പികെ” എന്ന സിനിമ  വിവാദമായി  എന്നു ചോദിച്ചാല്‍  അതിന് ഒറ്റ ഉത്തരമേയുള്ളൂ. ദൈവം നമ്മുടെ  നാട്ടുകാര്‍ക്ക്  കനിഞ്ഞ് അനുഗ്രഹിച്ച അസഹിഷ്ണുത.

ഒരു അമിതാഭ് ബച്ചന്‍ സിനിമ കാണാനായി വലിയ  ത്യാഗത്തിനും സാഹസത്തിനും തയ്യാറാവുന്ന  “പികെ”യിലെ  നായിക  സാംസ്‌കാരികവും ബൗദ്ധികവുമായ തന്റെ  നില എവിടെയാണെന്ന് തുടക്കത്തില്‍ തന്നെ വെളിപ്പെടുത്തുന്നുണ്ട്. ഒരുപക്ഷെ  ദേശക്കൂറിനെ കുറിച്ച് ഉയര്‍ന്നേക്കാവുന്ന ഒരു ചോദ്യത്തെ അമിതാഭ്ബച്ചന്‍ എന്ന ദേശീയ മിത്ത്  നേരിട്ടോളും എന്നു സംവിധായകന്‍ പ്രതീക്ഷിച്ചിരിക്കാം.  നായികയുടെ കാമുകനായി ഒരു പാക്കിസ്ഥാന്‍കാരന്‍ വരുന്നതിലെ ദേശ വിരുദ്ധതയെ മറികടക്കാന്‍  അതൊരു എളുപ്പവഴിയാണല്ലോ.

ഋജു ബുദ്ധിയായ ഒരു സാധാരണക്കാരന്  ചോദിക്കാവുന്ന  ചോദ്യങ്ങള്‍ മാത്രമേ അമീര്‍ഖാന്റെ നായക കഥാപാത്രം ചോദിക്കുന്നുള്ളൂ. മതത്തിലെ കള്ള നാണയങ്ങളെ കണ്ടെടുക്കേണ്ടത്  മതത്തിന്റെ തന്നെ ആരോഗ്യത്തിന് നല്ലതാണ്. എന്നാല്‍  കുഷ്ഠ ബാധിതമായ മതം തന്നെ മതി  എന്ന്  ചിലര്‍ക്ക് നിര്‍ബന്ധമുണ്ട്.  അവരാണ് ഈ സിനിമയെ വന്‍ വിജയമാക്കിയത്.


ഹിന്ദി സിനിമയില്‍ ഏലിയന്‍ വരുന്നത് ആദ്യമായിട്ടല്ല. എന്നാല്‍ ലക്ഷണമൊത്ത ഒരു ഏലിയന്‍ നായകന്‍ ഇതാദ്യമായിട്ടാണെന്ന് പറയാം. ഒരു പക്ഷെ  ആ തന്ത്രത്തിനു മുന്നില്‍ വിവാദക്കാര്‍ക്ക്  തുടക്കം മുതല്‍ തന്നെ അടിതെറ്റി എന്നര്‍ത്ഥം.


 

PK1

ആയിരക്കണക്കിന്  അനുയായികളുള്ള ഒരു ആള്‍ദൈവം കാവിക്കച്ച മുറുക്കി ഗോദയിലിറങ്ങിയത് വെറുതെയല്ല. “പികെ” ചൂണ്ടിക്കാണിക്കുന്നത്  അയാളെയാണെന്നു, അയാളെയുമാണെന്നു അയാള്‍ക്ക് നല്ല ഉറപ്പുണ്ടായിരുന്നു.

ശിവവേഷത്തില്‍ ഊരു ചുറ്റുന്ന  ധാരാളം യാചകന്മാരുണ്ട് ഉത്തരേന്ത്യയില്‍. ഭിക്ഷാടനത്തിന് ആ വേഷം നല്‍കുന്ന സൗകര്യം ചെറുതല്ല.  ഈ വേഷം ധരിച്ച ഒരാളെ  കണക്കിന് കളിയാക്കുന്നുണ്ട്  ഈ സിനിമയില്‍. “പികെ” എന്ന നായക വേഷത്തെ പേടിച്ച് ഓടിയൊളിക്കുന്ന  ശിവവേഷം ഒരു കൗതുകക്കാഴ്ചയാണ്.

ഇത്തരം വേഷങ്ങളിലൂടെ  ഈശ്വരന്‍ പരിഹസിക്കപ്പെടുന്നത് എങ്ങനെ  എന്നു ചൂണ്ടിക്കാണിക്കുകയാണ് “പികെ” ചെയ്യുന്നത്.  ആ അര്‍ത്ഥത്തില്‍ “പികെ” മതേതരമോ മത വിരുദ്ധമോ ആയ ഒരു സിനിമയല്ല. സത്യമായ ദൈവത്തിലും സത്യദീനിലും (ശരിയായ മതം)  വിശ്വസിക്കണം എന്ന ആഹ്വാനമാണ്.  റോംഗ് നമ്പരല്ല റൈറ്റ് നമ്പര്‍ ആണ് അയാള്‍ അന്വേഷിക്കുന്നത്. മത വിശ്വാസികളെ സംബന്ധിച്ച് റൈറ്റ് നമ്പര്‍ ഒന്നേയുള്ളൂ. അത് അവരുടെ  മതവും അവരുടെ ദൈവവുമാണ്. അതുകൊണ്ട് ഈ സിനിമ  ഓരോ  മതവിശ്വാസിയുടെയും സിനിമയാണ്.

PK5മതത്തെയോ വിശ്വാസത്തെയോ  പൊതുബോധത്തെയോ അല്‍പ്പം പോലും പരിക്കേല്‍പ്പിക്കാതെ “പികെ” ജൈത്രയാത്ര തുടരുന്നു. അല്ലാതെ ദൈവത്തെ വിമര്‍ശിക്കുന്ന സിനിമ കാണാന്‍ ഇന്ത്യക്കാര്‍ അത്ര മണ്ടന്മാരൊന്നുമല്ല.

അത്രമേല്‍ നിഷ്‌കളങ്കമാണെങ്കില്‍ പിന്നെ “പികെ”യും  ഹൈന്ദവ തീവ്രവാദവും തമ്മില്‍ എവിടെയാണ് തര്‍ക്കം? രണ്ട് കാരണങ്ങള്‍ പ്രധാനമാണെന്ന് എനിക്കു തോന്നുന്നു. ഒന്ന് മുകളില്‍ സൂചിപ്പിച്ച അസഹിഷ്ണുത.   ഒരു ശരാശരി മതവാദിയുടെ ബുദ്ധിശൂന്യമായ അസഹിഷ്ണുത എന്ന് അതിനെ വിശേഷിപ്പിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അല്ലെങ്കില്‍ തങ്ങള്‍ക്ക് ഇഷ്ടമില്ലാത്ത ഒരു സിനിമ നാട്ടുകാരെ മുഴുവന്‍ അവര്‍ വിളിച്ചു കാണിക്കുമോ?

മറ്റൊന്ന് മതവിശ്വാസികള്‍ക്ക് പോലും അസഹനീയമായ വിധത്തില്‍ ആത്മീയ അനാചാരങ്ങള്‍ പെരുകിയിരിക്കുന്നു. സൂത്രക്കാരും കുതന്ത്രക്കാരും മതത്തിന്റെ പേരില്‍ പെരുകിയിരിക്കുന്നു. “പികെ” ചോദിക്കുന്ന ചോദ്യങ്ങള്‍ ആളുകളുടെ ഉള്ളില്‍ മുഴങ്ങുന്ന  ചില ചോദ്യങ്ങളാണ് എന്നര്‍ത്ഥം.  പൊതുബോധത്തിന്  പരിക്ക് പറ്റാതെ സൂക്ഷിക്കുമ്പോഴും  ഈ സിനിമ അതിന്റെ  സാമൂഹ്യ ദൗത്യം നിര്‍വഹിക്കുത് ചില ചോദ്യങ്ങള്‍ ചോദിക്കുന്നതിലൂടെയാണ്. ആത്മീയ അനാചാരങ്ങളുടെ  ഒരു തലനാരിഴ  പോലും  ഈ സിനിമ പറിച്ചു കളകയില്ല. സോപ്പു ലായനിയില്‍ അതിനെ ഒന്ന് കുളിപ്പിച്ചെടുക്കും എന്നു മാത്രം..

അടുത്ത പേജില്‍ തുടരുന്നു


പൊതുബോധത്തിന്  പരിക്ക് പറ്റാതെ സൂക്ഷിക്കുമ്പോഴും  ഈ സിനിമ അതിന്റെ  സാമൂഹ്യ ദൗത്യം നിര്‍വഹിക്കുത് ചില ചോദ്യങ്ങള്‍ ചോദിക്കുന്നതിലൂടെയാണ്. ആത്മീയ അനാചാരങ്ങളുടെ  ഒരു തലനാരിഴ  പോലും  ഈ സിനിമ പറിച്ചു കളകയില്ല. സോപ്പു ലായനിയില്‍ അതിനെ ഒന്ന് കുളിപ്പിച്ചെടുക്കും എന്നു മാത്രം..


“പികെ”യുടെ  ദേശം
PK3 ധാരാളം ദൈവങ്ങളെ പോറ്റുന്നവരാണ് ഇന്ത്യക്കാര്‍. ദൈവം ജനങ്ങളെയല്ല  ജനങ്ങള്‍ ദൈവത്തെയാണ് പോറ്റുന്നത്. അവനവന്‍  പോറ്റുന്ന ദൈവം ഓരോരുത്തര്‍ക്കും പൊന്‍ ദൈവമാണ്. അവരെ വിമര്‍ശിക്കുന്നതിനേക്കാള്‍  സാരമായ  മറ്റൊരവസ്ഥ  നമുക്ക് ചിന്തിക്കാനില്ല.

ഭൂമിയില്‍ വാഴുന്നവന്റെ അസംബന്ധങ്ങളെ  ചൂണ്ടിക്കാണിക്കാന്‍ എളുപ്പത്തില്‍ കഴിയുക  ഭൂമിയ്ക്ക് പുറത്തുള്ള ഒരാള്‍ക്കാണ്. നമുടെ ദൈവങ്ങളുടെ നിയമങ്ങള്‍ അയാള്‍ക്ക് ബാധകമല്ല. ആകാശക്കപ്പലില്‍ ടിക്കറ്റെടുത്തു കൊടുത്ത് ഒരാളെ മറ്റേതോ ഗ്രഹത്തില്‍ നിന്ന് കൊണ്ടുവന്നത് ഈ കാരണം കൊണ്ടാവണം. നമ്മുടെ തനതു വിഡ്ഢിത്തങ്ങള്‍ വേഗം തിരിച്ചറിയാന്‍ കഴിയുക ഒരു അന്യഗ്രഹ ജീവിക്കാണ് ഒരു ആകാശക്കാഴ്ചയില്‍ ഭൂമി മുഴുവന്‍ അസംബന്ധമാകുന്നു

ഒരു പക്ഷെ സദാചാര വാദികള്‍ക്ക് എതിര്‍ക്കാന്‍ അമീര്‍ഖാന്റെ   ഉടുമുണ്ടില്ലാത്ത പടം തന്നെ ധാരാളം മതിയായിരുന്നു. പക്ഷെ, അമീര്‍ഖാന്റെ മുഖമാണെങ്കിലും  അന്യഗ്രഹത്തില്‍ നിന്നു വന്ന ജീവിയോടു ഉടുപ്പിന്റെ കാര്യം എങ്ങനെ സംസാരിക്കും എന്ന ശങ്കയിലായിപ്പോയി അവര്‍.

മാത്രമല്ല മൊത്തം ബഹളത്തില്‍  അക്കാര്യം  അവര്‍ വിട്ടുപോവുകയും ചെയ്തു. പുര കത്തുമ്പോള്‍ വാഴവെട്ടുന്നത് ആരെങ്കിലും ശ്രദ്ധിക്കുമോ? ചുരുക്കത്തില്‍ ഭൂമിക്കു മുകളില്‍ “പികെ”യെ  പ്രതിഷ്ഠിക്കുക വഴി സംഘപരിവാരങ്ങളെയും സദാചാരക്കാരെയും വെട്ടിലാക്കുകയാണ്  സംവിധായകന്‍ ചെയ്തത്.

ഹിന്ദി സിനിമയില്‍ ഏലിയന്‍ വരുന്നത് ആദ്യമായിട്ടല്ല. എന്നാല്‍ ലക്ഷണമൊത്ത ഒരു ഏലിയന്‍ നായകന്‍ ഇതാദ്യമായിട്ടാണെന്ന് പറയാം. ഒരു പക്ഷെ  ആ തന്ത്രത്തിനു മുന്നില്‍ വിവാദക്കാര്‍ക്ക്  തുടക്കം മുതല്‍ തന്നെ അടിതെറ്റി എന്നര്‍ത്ഥം. അഭ്യാസവും കുറുവടിയും എപ്പോഴും വിലപ്പോവില്ലെന്ന്  മനസ്സിലാക്കിത്തന്ന ഏലിയന് നന്ദി.

നാസിര്‍ കെ.സി.
അധ്യാപകന്‍, കണ്ണൂര്‍ സ്വദേശി