യറാം തുണിക്കടയിൽ പോയപ്പോൾ മുണ്ടഴിഞ്ഞു പോയത് ഇന്നാണെങ്കിൽ വൈറൽ ആകുമായിരുന്നെന്ന് സംവിധായകനും നടനും മിമിക്രി ആർട്ടിസ്റ്റുമായ രമേശ് പിഷാരടി. തുണിക്കട ഉദ്ഘാടനം ചെയ്യാൻ പോയപ്പോഴുള്ള അനുഭവം പങ്കുവെക്കുന്നതിനിടയിലാണ് പിഷാരടിയുടെ രസകരമായ മറുപടി.
അന്ന് ക്യാമറ ഇല്ലാത്തതുകൊണ്ട് അതികം ആളുകളുടെ അടുത്ത് എത്തിയില്ലെന്നും ഇന്നാണെങ്കിൽ ഒരു ത്രീ മില്യൺ അല്ലെങ്കിൽ ഫോർ മില്യൺ അടിക്കുമായിരുന്നെന്നും പിഷാരടി പറയുന്നുണ്ട്. ജിഞ്ചർ മീഡിയക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.
‘പെരുമ്പാവൂരിലെ തുണിക്കടയുടെ ഉദ്ഘാടനത്തിന് പോയതായിരുന്നു. എന്റെ നാടായ പെരുമ്പാവൂരിലെ ജനത്തെ കണ്ടപ്പോൾ ആശ്ചര്യമായി. സ്വന്തം നാട്ടിൽ എന്നെ കാണാൻ ഇത്രയും ജനങ്ങൾ. മനസ്സിനകത്തേക്ക് ഒരിത് കയറി. നമ്മൾ ഇവരുടെ കൂടെ നടന്നു പോകണ്ടേ. ഞാൻ ജനങ്ങളുടെ ഇടയിലേക്ക് ഇറങ്ങി. എല്ലാവരോടും സംസാരിച്ച് മുന്നോട്ട് നടക്കുന്നതിനിടയില്‍ ഏതോ ഒരു പയ്യന്‍ വന്ന് ആ മുണ്ടും എടുത്ത് ഓടി.
പട്ട് മുണ്ടായിരുന്നു ഇട്ടിരുന്നത്. ആദ്യം ആരോ മുണ്ടിന്റെ അറ്റത്ത് ചവിട്ടി, ഓരോരുത്തരായി മുണ്ട് ചവിട്ടിയവസാനം കറക്റ്റ് തുണിക്കടയുടെ അടുത്ത് ചെന്നപ്പോൾ മുഴുവനായിട്ട് അഴിഞ്ഞു വീണു. ഒരു ചെക്കൻ അത് വലിച്ചുകൊണ്ടുപോവുകയും ചെയ്തു. ഇന്നത്തെ പോലെ ഇത്രയും സോഷ്യൽ മീഡിയ അത്ര സജീവമല്ലലോ. ഇന്നത്തെ പോലെയുള്ള ക്യാമറയും ഒന്നും ഉണ്ടായില്ല. ഷർട്ടിന് കുറച്ച് ഇറക്കം ഉണ്ടായതുകൊണ്ട് നന്നായി,’ ജയറാം പറഞ്ഞു.
എന്നാൽ ഇപ്പോഴാണ് നടക്കുന്നതെങ്കിൽ വീഡിയോക്ക് മൂന്നോ നാലോ മില്യൺ വ്യൂവേഴ്സ് ഉണ്ടാകുമെന്ന് ഈ സമയം പിഷാരടി കൂട്ടിച്ചേർത്തു. ‘ഇന്നാണെങ്കിൽ ഒരു ത്രീ മില്യൺ അല്ലെങ്കിൽ ഫോർ മില്യൺ അടിക്കുമായിരുന്നു. അങ്ങനെയൊക്കെ അടിച്ചാൽ എവിടെ ചെന്ന് നിന്നേനെ,’ രമേശ് പിഷാരടി പറഞ്ഞു.
‘ഏകദേശം ഒരു പത്ത് പതിനഞ്ച് മിനിട്ടോളം അങ്ങനെ മുണ്ടില്ലാതെ എനിക്കവിടെ നില്‍ക്കേണ്ടി വന്നു. ഒരു ഷർട്ട് മാത്രമായിട്ട് അങ്ങനെ നിന്നു. ഷർട്ടിന് ഇറക്കം ഉള്ളതുകൊണ്ട് നന്നായി. എല്ലാവരോടും നമസ്കാരം എന്നൊക്കെ പറഞ്ഞ് ഒരു ചമ്മലുമില്ലാതെ അവിടെ നിന്നു,’ ജയറാം പറയുന്നു.
Content Highlight: pisharody about jayram’s Funny Experience At The Inauguration