2025 ചാമ്പ്യന്‍സ് ട്രോഫിക്ക് മുമ്പായി ഇംഗ്ലണ്ട് ഇന്ത്യയില്‍ പര്യടനം നടത്താനിരിക്കുകയാണ്. അഞ്ച് ടി-20യും മൂന്ന് ഏകദിനങ്ങളുമാണ് ഇംഗ്ലണ്ട് ഇന്ത്യയില്‍ കളിക്കുക. ജനുവരി 22നാണ് ഇംഗ്ലണ്ടിനെതിരെയുള്ള ആദ്യ ടി-20 മത്സരം നടക്കാനിരിക്കുന്നത്. ഫെബ്രുവരി ആറിനാണ് ഏകദിന മത്സരങ്ങള്‍ ആരംഭിക്കുന്നത്.
മത്സരത്തിന് മുന്നോടിയായി ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകന്‍ ബ്രണ്ടന്‍ മക്കല്ലം. ഗംഭീര്‍ ഒരു മികച്ച നേതാവാണെന്നും പുരുഷ ടീമിനെ നയിച്ചപ്പോഴെല്ലാം അദ്ദേഹം വിജയം സ്വന്തമാക്കിയിട്ടുണ്ടെന്നും മക്കെല്ലം പറഞ്ഞു. മാത്രമല്ല കളിക്കാരില്‍ നിന്ന് മികച്ച പ്രകടനം പുറത്തെടുപ്പിക്കാന്‍ ഗംഭീറിന് സാധിക്കുമെന്നും മുന്‍ ഇംഗ്ലണ്ട് താരം പറഞ്ഞു.
ഗംഭീറിനെക്കുറിച്ച് മക്കെല്ലം പറഞ്ഞത്
‘ഞാന്‍ മുമ്പ് ഗൗതം ഗംഭീറിനൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്, അദ്ദേഹം ഒരു മികച്ച നേതാവാണ്. അദ്ദേഹം ഇന്ത്യന്‍ പുരുഷ ടീമിന്റെ ശക്തനായ നേതാവാണ്, മുമ്പ് അദ്ദേഹം ഒരു ടീമിനെ നയിച്ചപ്പോഴെല്ലാം വിജയിച്ചു. അദ്ദേഹം ഇപ്പോഴും ഇന്ത്യന്‍ ടീമില്‍ പുതിയ ആളാണ്, കളിക്കാരില്‍ നിന്ന് മികച്ച പ്രകടനം കൊണ്ടുവരാന്‍ അദ്ദേഹത്തിന് കഴിയുമെന്നതില്‍ സംശയമില്ല,’ ബ്രണ്ടന്‍ മക്കെല്ലം പറഞ്ഞു.
ആറ് മാസം മുമ്പ് ഇന്ത്യയുടെ മുഖ്യ പരിശീലക സ്ഥാനത്ത് നിന്ന് മുന്‍ താരം രാഹുല്‍ ദ്രാവിഡ് മാറി ഗംഭീറിനെ പുതിയ പരിശീലകനായി നിയമിച്ചിരുന്നു. ശേഷം ഇന്ത്യയ്ക്ക് ടി-20ഐയില്‍ നല്ല കാലമായിരുന്നെങ്കിലും ശ്രീലങ്കയോടുള്ള ഏകദിനത്തിലും ന്യൂസിലാന്‍ഡിനെതിരെയുള്ള ഹോം ടെസ്റ്റിലും വമ്പന്‍ പരാജയമാണ് ഏറ്റുവാങ്ങേണ്ടി വന്നത്.
ആദ്യമായാണ് കിവീസിനെതിരെ സ്വന്തം മണ്ണില്‍ ഇന്ത്യ ഒരു ടെസ്റ്റ് പരമ്പരയില്‍ പരാജയപ്പെടുന്നത്. ശേഷം ഏറെ പ്രതിക്ഷയോടെ ഇറങ്ങിയ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലും ഇന്ത്യ പരാജയപ്പെടുകയായിരുന്നു.
ഇനി ഇന്ത്യയുടെ മുന്നിലുള്ള നിര്‍ണായക ടൂര്‍ണമെന്‍ര് ചാമ്പ്യന്‍സ് ട്രോഫിയാണ്. പാകിസ്ഥാനിലും ദുബായിലുമായി 2025 ഫെബ്രുവരി 19 മുതല്‍ മാര്‍ച്ച് 10 വരെയാണ് ടൂര്‍ണമെന്റ് നടക്കുക. ടൂര്‍ണമെന്റില്‍ വിജയിക്കാനാണ് ഗംഭീറും കൂട്ടരും ലക്ഷ്യമിടുന്നത്.
Content Highlight: Brendon McCullum Talking About Gautham Gambhir