കൊല്ലം: മുഖ്യമന്ത്രി പിണറായി വിജയന്‍ കേരളത്തിലെ അവസാനത്തെ കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയായിരിക്കുമെന്ന് റെവല്യൂഷണറി സോഷ്യലിസ്റ്റ് പാര്‍ട്ടി നേതാവ് ഷിബു ബേബി ജോണ്‍. എന്‍.കെ പ്രേമചന്ദ്രന്‍ ബി.ജെ.പിയുമായി സഖ്യമുണ്ടാക്കിയിട്ടുണ്ടെന്ന കോടിയേരിയുടെ വിമര്‍ശനത്തെ കുറിച്ച് ഫേസ്ബുക്ക് പോസറ്റിലാണ് ഷിബു ബേബി ജോണിന്റെ പ്രതികരണം.
ബി.ജെ.പി പരസ്യമായി വര്‍ഗ്ഗിയത പറയുമ്പോള്‍ സി.പി.ഐ.എം പരസ്യമായി മതേതരത്വം പറയുകയും എന്നാല്‍ അവരുടെ ഒരോ ശ്വാസത്തിലും വര്‍ഗ്ഗിയത നിഴലിച്ച് നില്‍ക്കുന്നു. ഇതിനു ഉദാഹരണമാണ് ന്യൂനപക്ഷത്തെ ലക്ഷ്യം വെച്ച് കൊണ്ട് ആര്‍.എസ്.പിയെയും ആര്‍.എസ്.പി നേതാക്കള്‍ക്കെതിരെയും ബി.ജെ.പി ബാന്ധവം ആരോപിക്കുന്നത്. പിണറായി വിജയന്‍ ഇന്ത്യയിലെ അവസാന കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി ആയിരിക്കും. അത് കൊണ്ട് തന്നെ ഇത്തരം അപവാദ പ്രചരണങ്ങളെ അര്‍ഹിക്കുന്ന അവജ്ഞയൊടെ തള്ളിക്കളയുകയാണെന്നും ഷിബു ബേബി ജോണ്‍ പറഞ്ഞു
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പ്രേമചന്ദ്രന്‍ ഇടപ്പെട്ട് ബി.ജെ.പിയുടെ ശക്തനായ സ്ഥാനാര്‍ത്ഥിയെ മാറ്റി ദുര്‍ബലനായ പി.എം വേലായുധനെ കൊണ്ട് വന്നു എന്നായിരുന്നു ആരോപിച്ചത്. ബി.ജെ.പിയുടെ സംസ്ഥാന ഉപാധ്യക്ഷനായ പി.എം വേലായുധനെ ദുര്‍ബലനായി സി.പി.ഐ.എം കാണുന്നത് അദ്ദേഹം ഒരു പട്ടികജാതിക്കാരന്‍ ആയത് കൊണ്ട് മാത്രമാണ്. ഇത് തെളിയിക്കുന്നത് നവോദ്ധാനത്തെ കുറിച്ചും പുരോഗമന മുന്നെറ്റത്തെ കുറിച്ചും വാചാലമാകുന്നവരുടെ മനസ്സില്‍ അയിത്തവും സവര്‍ണ്ണ മേധാവിത്വചിന്താഗതിയും ഇപ്പോഴും നിലനില്‍ക്കുന്നു എന്നാണെന്നും ഷിബു ബേബി ജോണ്‍ പറഞ്ഞു.
ജനസംഘം മുതല്‍ പി.ഡി.പി വരെയുള്ള കക്ഷികളുമായി സഖ്യമുണ്ടാക്കിയവരാണ് സി.പി.ഐ.എമ്മെന്നും അത് കൊണ്ട് തന്നെ അവരുടെ നേതാവായ കോടിയേരിയില്‍ നിന്ന് മതേതരത്വം പഠിക്കേണ്ട ഗതികേട് ആര്‍.എസ്.പിയ്ക്ക് ഇല്ലെന്നും ഷിബു ബേബി ജോണ്‍ പറഞ്ഞു.