മഞ്ചേശ്വരം: കാസര്‍ഗോഡ് ജില്ലയില്‍ മുഖ്യമന്ത്രി പിണറായി വിജയനും മഞ്ചേശ്വരത്ത് നിന്നും ജയിച്ച ലീഗ് സ്ഥാനാര്‍ത്ഥി എ.കെ.എം അഷറഫിനും ഒരുമിച്ച് ഫ്‌ളക്‌സ്. ഇരുവരെയും അഭിനന്ദിച്ചുകൊണ്ടുള്ള ഫ്‌ളക്‌സാണ് മഞ്ചേശ്വരത്ത് വെച്ചിരിക്കുന്നത്.
കേരളത്തിന്റെയും മഞ്ചേശ്വരത്തിന്റെയും യഥാര്‍ത്ഥ നായകര്‍ എന്നാണ് ഫ്‌ളക്‌സില്‍ എഴുതിയിരിക്കുന്നത്. ചുവപ്പ്, പച്ച എന്നീ നിറങ്ങളാണ് ഫ്‌ളക്‌സില്‍ ഉപയോഗിച്ചിരിക്കുന്നത്.
ദേശീയപാതയില്‍ നിന്നും അല്‍പം മാറിയാണ് ഈ ഫ്‌ളക്‌സ് സ്ഥാപിച്ചിരിക്കുന്നത്. ഫ്‌ളക്‌സിന്റെ കീഴ്ഭാഗത്തായി അഞ്ച് യുവാക്കളുടെ ഫോട്ടായുമുണ്ട്. എന്നാല്‍ ഇവര്‍ ഏതെങ്കിലും പാര്‍ട്ടിയെ പ്രതിനിധാനം ചെയ്യുന്നവരാണോയെന്ന് വ്യക്തമായിട്ടില്ല.
അതേസമയം ഫ്‌ളക്‌സ് സി.പി.ഐ.എം – ലീഗ് വോട്ട് കച്ചവടത്തിന്റെ തെളിവാണെന്ന് ആരോപിച്ചുകൊണ്ട് മഞ്ചേശ്വരത്ത് നിന്നും തോറ്റ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ രംഗത്തെത്തിയിട്ടുണ്ട്.
ഫ്‌ളക്‌സിനെ കുറിച്ച് മുസ്‌ലിം ലീഗോ സി.പി.ഐ.എമ്മോ ഇതുവരെ പ്രതികരണമൊന്നും നടത്തിയിട്ടില്ല.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക