'തമിഴര്‍ സഹോദരങ്ങള്‍, അതിര്‍ത്തി അടക്കുന്നതിനെ കുറിച്ച് ചിന്തിച്ചിട്ട് പോലുമില്ല'; നയം വ്യക്തമാക്കി മുഖ്യമന്ത്രി
Kerala News
'തമിഴര്‍ സഹോദരങ്ങള്‍, അതിര്‍ത്തി അടക്കുന്നതിനെ കുറിച്ച് ചിന്തിച്ചിട്ട് പോലുമില്ല'; നയം വ്യക്തമാക്കി മുഖ്യമന്ത്രി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 3rd April 2020, 7:43 pm

തിരുവനന്തപുരം: തമിഴ്‌നാടുമായുള്ള അതിര്‍ത്തി അടയ്ക്കുന്നതിനെ കുറിച്ച് ചിന്തിച്ചിട്ടു പോലുമില്ലെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍. അതിര്‍ത്തി അടയ്ക്കുന്നുവെന്ന് ചില വ്യാജ വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

കര്‍ണാടക അതിര്‍ത്തി അടച്ചപ്പോള്‍ പ്രതിഷേധിച്ചവരാണ് നമ്മള്‍. എന്നാല്‍ തമിഴ്‌നാട്ടില്‍ കൊവിഡ് ബാധിതരുടെ എണ്ണം കൂടുന്നതിനാല്‍ കേരളം മണ്ണിട്ട് അതിര്‍ത്തി അടയ്ക്കുന്നുവെന്നാണ് ഇപ്പോള്‍ പ്രചരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

തമിഴ്‌നാടുമായുള്ള അതിര്‍ത്തി കേരളം അടച്ചിടില്ല. മറിച്ചുള്ള വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണ്. അതിര്‍ത്തി അടയ്ക്കുന്നതിനെ കുറിച്ച് കേരളം ചിന്തിച്ചിട്ടില്ല. തമിഴ്‌നാട്ടിലുള്ളവര്‍ നമ്മുടെ സഹോദരങ്ങളാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇന്നത്തെ നിലയില്‍ യാത്രക്ക് എല്ലായിടത്തും തടസ്സമുണ്ട്. ഏത് സംസ്ഥാനക്കാരനാണെങ്കിലും എവിടെയാണോ അവിടെ തന്നെ തുടരാനാണ് പ്രധാമന്ത്രി പറഞ്ഞത്. റോഡ് തടസ്സപ്പെടുത്തുന്നത് പോലെയുള്ള പരിപാടി കേരളം ചെയ്യില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ