Yoga Day
യോഗ ശാസ്ത്രീയമെന്ന് മുഖ്യമന്ത്രി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Jun 21, 04:17 am
Monday, 21st June 2021, 9:47 am

തിരുവനന്തപുരം: യോഗ ശാസ്ത്രീയമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അന്താരാഷ്ട്ര യോഗ ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി.

‘യോഗയ്ക്ക് ആരോഗ്യവും ശാന്തിയും ഉറപ്പ് വരുത്താന്‍ കഴിയും. ശാസ്ത്രീയ വിലയിരുത്തലിലൂടെ യു.എന്‍. ജനറല്‍ അസംബ്ലി തന്നെ അംഗീകരിച്ചതാണ് യോഗ,’ പിണറായി പറഞ്ഞു.

ആത്മീയത, മതം എന്നിവയുമായി ബന്ധപ്പെടുത്തി യോഗയെ കാണേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മതത്തിന്റെ കള്ളിയില്‍ കണ്ടാല്‍ വലിയൊരു വിഭാഗത്തിന് ഇത് നഷ്ടമാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

യോഗ നിത്യജീവിതത്തിന്റെ ഭാഗമാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മതനിരപേക്ഷ സ്വഭാവം നിലനിര്‍ത്തി യോഗ പ്രചരിപ്പിക്കുന്നതില്‍ യോഗാ അസോസിയേഷന്‍ ഓഫ് കേരളയെ മുഖ്യമന്ത്രി അഭിനന്ദിക്കുകയും ചെയ്തു. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.


ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Pinaray Vijayan on Yoga