Kerala News
ചിലര്‍ക്ക് പ്രകടനപത്രിക വോട്ട് നേടാനുള്ള അവസരമാണ്, ഞങ്ങള്‍ക്കത് പാലിക്കാനുള്ളതാണ്; നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് മുഖ്യമന്ത്രി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2020 May 25, 05:54 am
Monday, 25th May 2020, 11:24 am

തിരുവനന്തപുരം: ഒരുപാട് പ്രതിസന്ധികള്‍ക്കിടയിലും സംസ്ഥാന സര്‍ക്കാര്‍ വിജയകരമായ നാല് വര്‍ഷം പിന്നിടുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 5 വര്‍ഷത്തെ നേട്ടങ്ങള്‍ നാല് വര്‍ഷം കൊണ്ട് കൈവരിക്കാനായെന്നും മുഖ്യമന്ത്രി പറഞ്ഞു.

ചിലര്‍ക്ക് പ്രകടനപത്രിക ജനങ്ങള്‍ക്ക് മുന്നില്‍ വോട്ട് നേടാനുള്ള അവസരമാണ്. ഇതിന്റെ ഭാഗമായാണ് ചിലര്‍ വാഗ്ദാനങ്ങള്‍ പാലിക്കാനുള്ളതല്ല എന്ന് പറഞ്ഞത്.

എന്നാല്‍ ജനങ്ങളോട് പറയുന്നത് നടപ്പാക്കാനുള്ളതാണ് എന്നാണ് എല്‍.ഡി.എഫ് നയം. അതുകൊണ്ടാണ് ഞങ്ങള്‍ എല്ലാ വര്‍ഷവും പ്രോഗ്രസ് റിപ്പോര്‍ട്ട് അവതരിപ്പിക്കുന്നത്.

നാലാം വര്‍ഷത്തെ പ്രോഗ്രസ് റിപ്പോര്‍ട്ട് ഉടന്‍ പ്രസിദ്ധീകരിക്കും.

ഒരുപാട് പ്രതിസന്ധിയ്ക്കിടയിലും വികസനരംഗം തളര്‍ന്നില്ല. ദുരന്തനിവാരണം എന്ന സുപ്രധാന ചുമതല ഏറ്റെടുക്കേണ്ടി വന്നു. ഹരിതകേരള മിഷന്‍ വഴി പാരിസ്ഥിതിക സംരക്ഷണം ഉറപ്പാക്കി.

ലോകത്തിനാകെ മാതൃകയാകാന്‍ പലദുരന്തമുഖങ്ങളിലും കേരളത്തിന് സാധിച്ചു. ജനങ്ങളുടെ ഒരുമ അതിജീവനത്തിന്റെ പ്രധാന ശക്തി സ്രോതസാണ്.

ലൈഫ് മിഷന്‍ വഴി 2,19,154 വീട് നിര്‍മ്മിച്ചു.

മത്സ്യത്തൊഴിലാളികള്‍ക്ക് പുനര്‍ഗേഹം പദ്ധതി. കൊവിഡ് പ്രതിരോധത്തില്‍ കരുത്തായത് ആര്‍ദ്രം മിഷന്‍. അഞ്ച് വര്‍ഷം കൊണ്ട് 2 ലക്ഷം പട്ടയം എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യമിട്ടിരുന്നത്. ഇതില്‍ 1,43,000 പട്ടയം അനുവദിച്ചു കഴിഞ്ഞു. ഈ വര്‍ഷം 35000 പട്ടയം കൂടി അനുവദിക്കും.

പൊതുവിദ്യാലയങ്ങളില്‍ വിദ്യാര്‍ത്ഥികളുടെ എണ്ണം കൂടിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

WATCH THIS VIDEO: