തിരുവനന്തപുരം: പൊലീസ് തലപ്പത്തെ ക്രമക്കേടുകളുമായി ബന്ധപ്പെട്ടുള്ള കണ്‍ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ (സി.എ.ജി) റിപ്പോര്‍ട്ട് ചോര്‍ന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍. റിപ്പോര്‍ട്ട് ചോര്‍ന്നത് ശരിയായ കീഴ് വഴക്കമല്ലെന്നും അദ്ദേഹം പറഞ്ഞു.
സി.എ.ജി റിപ്പോര്‍ട്ടിലെ കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ ക്രൈം ബ്രാഞ്ച് അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്നും സി.ബി.ഐ അന്വേഷണം ആവശ്യമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഡമ്മി വെടിയുണ്ടകള്‍ ക്യാംപിലെത്തിയത് യു.ഡി.എഫിന്റെ കാലത്താണെന്നും അദ്ദേഹം ആരോപിച്ചു.
എന്നാല്‍ സി.എ.ജി റിപ്പോര്‍ട്ട് നിയമസഭയില്‍ നിന്ന് ചോര്‍ന്നിട്ടില്ലെന്ന് സഭാസെക്രട്ടറി നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ടെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ നേരത്തെ പറഞ്ഞിരുന്നു. സഭയുടെ നിലവിലുള്ള സംവിധാനത്തെ ലംഘിക്കുന്ന ഒരു സംഭവമുണ്ടായിട്ടില്ലെന്ന് നിയമസഭാ സെക്രട്ടറിയുടെ കണ്ടെത്തലില്‍ നിന്ന് വ്യക്തമായെന്നും അദ്ദേഹം പറഞ്ഞിരുന്നു.