കരിപ്പൂര്‍ വിമാനത്താവളം ഉടന്‍ അടച്ചിടണം; സ്വതന്ത്ര അന്വേഷണം വേണം; ഹൈക്കോടതിയില്‍ ഹരജി
Kerala News
കരിപ്പൂര്‍ വിമാനത്താവളം ഉടന്‍ അടച്ചിടണം; സ്വതന്ത്ര അന്വേഷണം വേണം; ഹൈക്കോടതിയില്‍ ഹരജി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 15th August 2020, 3:23 pm

കൊച്ചി: കരിപ്പൂര്‍ വിമാനത്താവളം ഉടന്‍ അടയ്ക്കാന്‍ ഉത്തരവിടണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹരജി. വിമാനദുരന്തത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും അപകടം സംഭവിച്ചത് ഏത് രീതിയിലാണെന്ന് സംബന്ധിച്ച് സി.ബി.ഐ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടാണ് ഹൈക്കോടതിയില്‍ പൊതു താത്പര്യഹരജി സമര്‍പ്പിച്ചത്.

വിമാന ദുരന്തത്തെക്കുറിച്ച് നിലവില്‍ വ്യോമയാന മന്ത്രാലയത്തിന്റെ എയര്‍ ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോയുടെ അന്വേഷണമല്ല വേണ്ടതെന്നും കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം അടച്ച് പൂട്ടി ഒരു വിരമിച്ച ജഡ്ജിയുടെ നേതൃത്വത്തില്‍ സ്വതന്ത്രവും നിഷ്പക്ഷവുമായ അന്വേഷണം വേണമെന്നും ഹൈക്കോടതിയില്‍ ഫയല്‍ ചെയ്ത സ്വകാര്യ ഹരജിയില്‍ ആവശ്യപ്പെടുന്നു.

അഡ്വ. യശ്വന്ത് ഷേണായിയാണ് പൊതു താല്‍പര്യഹരജി നല്‍കിയിരിക്കുന്നത്. ഹരജി അടുത്ത ആഴ്ച സിംഗിള്‍ ബെഞ്ച് പരിഗണിക്കും.

സാങ്കേതിക പിഴവുകള്‍ പരിഹരിക്കുന്നത് വരെ വിമാനത്താവളം അടച്ചിടണമെന്നാണ് ആവശ്യം. റണ്‍വേയടക്കം ശാസ്ത്രീയമായി നിര്‍മിച്ചവയാണോ എന്നും പരിശോധിക്കണമെന്ന് ഹരജിയില്‍ പറയുന്നു. കേരളത്തിലെ മറ്റു വിമാനത്താവളങ്ങളിലെ നിര്‍മാണ പിഴവുകള്‍ പരിശോധിക്കണമെന്നും ആവശ്യപ്പെടുന്നുണ്ട്.

ദുബായില്‍ നിന്ന് വരികായിരുന്ന എയര്‍ഇന്ത്യ വിമാനമാണ് കരിപ്പൂരില്‍ ലാന്‍ഡിംഗിനിടെ അപകടത്തില്‍പ്പെട്ടത്. വിമാന ദുരന്തത്തില്‍ രണ്ട് പൈലറ്റുമാരടക്കം 18 പേര്‍ക്ക് ജീവന്‍ നഷ്ടമായി.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,പേജുകളിലൂടെയും വാട്സാപ്പിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: PIL filed in Kerala High Court seeking immediate closure of Kozhikode International Airport and an independent & impartial open inquiry as well