എഴുതിത്തീര്‍ന്ന മഷിയുമായി 'മങ്കിപെന്‍'
D-Review
എഴുതിത്തീര്‍ന്ന മഷിയുമായി 'മങ്കിപെന്‍'
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 10th November 2013, 8:24 pm

പെയ്ത് കയറുന്ന മഴയത്ത് മതില്‍ ചാടിക്കടന്ന് വന്ന് സ്‌കൂള്‍ ചുവരുകളില്‍ പോസ്റ്റര്‍ പതിക്കുന്ന കുട്ടി സംഘത്തെയാണ് മങ്കിപെന്‍ ആദ്യം കാണിക്കുന്നത്.

എട്ട് വയസ് മാത്രം പ്രായമായ കുട്ടികള്‍ ഒട്ടിക്കുന്ന പോസ്റ്ററിനെക്കുറിച്ച് പ്രതീക്ഷയോടെ ചിന്തിക്കുന്ന പ്രേക്ഷകരെ മങ്കിപെന്‍ നിരാശരാക്കുന്നു.


തിയേറ്റര്‍ / ഹൈറുന്നിസ

സിനിമയെ കുറിച്ച് പറഞ്ഞ് തുടങ്ങുന്നതിന് മുമ്പ് ആദ്യം “ഫിലിപ്‌സ് ആന്‍ഡ് മങ്കിപെന്‍” എന്നത് “മങ്കിപെന്‍” എന്ന് മാത്രമായി ചുരുക്കാം. കാരണം ഫിലിപ്‌സും മങ്കിപെന്നും തമ്മില്‍ അത്ര വലിയ ബന്ധമുണ്ടെന്നൊന്നും തോന്നുന്നില്ല.

ആസ്വാദകരേയും വിമര്‍ശകരേയും ഒരുപോലെ സന്തോഷിപ്പിച്ച മങ്കിപെന്നിനെ കൃത്യമായി ജാതി, മതം, ഭാഷ എന്നിങ്ങനെ വിഭജിച്ച് പോകാവുന്നതാണ്. ഇത്തരം സ്വാഭാവിക വിഭജനങ്ങള്‍ക്കപ്പുറം ഒരു പൊളിച്ചഴുത്തിലേക്ക് നീങ്ങാന്‍ മങ്കിപെന്നും മടിച്ചുവെന്നത് അത്ര വലിയ വാര്‍ത്തയല്ല.

monky-pen

സത്യം/നുണ, സ്‌നേഹം/വിദ്വേഷം എന്നിങ്ങനെയുള്ള പൊതു വൈരുദ്ധ്യങ്ങളെ സ്‌കെയില്‍ വച്ച് വൃത്തിയായി വരച്ചിട്ടിരിക്കുന്നു സിനിമ.

റോജിന്‍ ഫിലിപ്പും ഷനില്‍ മുഹമ്മദുമാണ് മങ്കിപെന്നിന്റെ സംവിധായകര്‍. ജയസൂര്യ, രമ്യ നമ്പീശന്‍, മുകേഷ്, ജോയ് മാത്യു, ഇന്നസെന്റ്, പുതുമുഖ താരം സനൂപ്, വിജയ് ബാബു എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സാന്ദ്ര തോമസും വിജയ് ബാബുവുമാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍.

അച്ഛന്‍ ക്രിസ്ത്യനും അമ്മ മുസ്‌ലീമും ആവുമ്പോള്‍ മക്കള്‍ “ഇഡിയറ്റു”കള്‍ മാത്രമേ ആവൂ എന്ന പൊതു വെയ്പിനെ മങ്കിപെന്‍ ശക്തമായി തകര്‍ക്കുന്നുണ്ട്. എന്നാല്‍ തകര്‍ക്കപ്പെടേണ്ട മറ്റ് ബോധങ്ങളെ സിനിമ തൊട്ടുനോക്കുന്നത് പോലുമില്ല.

ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളിലൊന്നായ റോയ് ഫിലിപ്പിന് (ജയസൂര്യ) സമീറയോട് (രമ്യ നമ്പീശന്‍) പ്രണയം തോന്നുന്നത് അവള്‍ കൊണ്ട് വരുന്ന ഇറച്ചിപ്പത്തിരിയുടെ മണം “കേട്ടാണ്. ഉമ്മയെ എങ്ങനെ വിവാഹം കഴിച്ചുവെന്ന് ചോദിക്കുന്ന മകനോട് അവള്‍ ഉണ്ടാക്കുന്ന ഭക്ഷണത്തിന്റെ മണം ശ്രദ്ധിക്കാനാണ് അപ്പന്‍ പറയുന്നത്. സ്ത്രീയെ അടുക്കളക്കപ്പുറം കാണാന്‍ ഇഷ്ടപ്പെടാത്ത പഴയ വീക്ഷണം തന്നെ.

ഇവരുടെ മകനും ചിത്രത്തിലെ കേന്ദ്ര കഥാപാത്രവുമായ റെയാന്‍ ഫിലിപ്പ് (സനൂപ്) പ്രണയിക്കുന്നതും അതേ പഴമയില്‍ നിന്ന് കൊണ്ടാണ്. തന്റെ പ്രണയം അവതരിപ്പിക്കാന്‍ ആ അഞ്ചാം ക്ലാസുകാരന്‍ ആശ്രയിക്കുന്നത് നരസിംഹം സിനിമയുടെ അവസാന സീനില്‍ മോഹന്‍ലാല്‍ പറയുന്ന ഡയലോഗിനെയാണ്.
അടുത്ത പേജില്‍ തുടരുന്നു

അച്ഛന്‍ ക്രിസ്ത്യനും അമ്മ മുസ്‌ലീമും ആവുമ്പോള്‍ മക്കള്‍ “ഇഡിയറ്റു”കള്‍ മാത്രമേ ആവൂ എന്ന പൊതു വെയ്പിനെ മങ്കിപെന്‍ ശക്തമായി തകര്‍ക്കുന്നുണ്ട്. എന്നാല്‍ തകര്‍ക്കപ്പെടേണ്ട മറ്റ് ബോധങ്ങളെ സിനിമ തൊട്ടുനോക്കുന്നത് പോലുമില്ല.

sanoop

തുലാവര്‍ഷത്തണുപ്പില്‍ ഒരു പുതപ്പിന്‍ കീഴില്‍ കെട്ടിപ്പിടിച്ച് കിടന്നുറങ്ങാനും തന്റെ മക്കളെ പെറ്റ് കൂട്ടാനും താന്‍ മരിക്കുമ്പോള്‍ നെഞ്ചത്തടിച്ച് കരയാനും തനിക്കൊരു “പെണ്ണിനെ” വേണമെന്ന് പറയുന്ന തനി “ആണിനെയാണ്” റെയാന്‍ കോപ്പിയടിക്കാന്‍ ശ്രമിക്കുന്നത്.”

ഹോംവര്‍ക്ക് ചെയ്യാത്ത, എപ്പോഴും കളിച്ച നടക്കുന്ന, മുതിര്‍ന്നവരെ ബഹുമാനിക്കാത്ത കുട്ടികള്‍ ചീത്തയാണെന്ന് കുട്ടികളെ പറഞ്ഞ് വിശ്വസിപ്പിക്കുകയാണ് മങ്കിപെന്നും ചെയ്യുന്നത്.

ഹോം വര്‍ക്ക് ചെയ്യാത്ത റെയാനെ പ്രണയിക്കാന്‍ ജുവാന്‍ എന്ന കൂട്ടുകാരി തയ്യാറാവുന്നില്ല. മങ്കി പെന്നിന്റെ സഹായത്തോടെ പിന്നിട് നായക പരിവേഷം കിട്ടുന്നതോടെ ജുവാന് റെയാനോട് ഇഷ്ടം തോന്നുന്നു.

ജുവാനാണെങ്കില്‍ നന്മയുടെ നേര്‍ പര്യായമാണ്. അച്ഛനെ വലിക്കാന്‍ സമ്മതിക്കാത്ത ഉഴപ്പാളികളായ കൂട്ടുകാരെ പഠനത്തിന്റെ ലോകത്തിലേക്ക് കൊണ്ട് വരുന്ന നന്മയുടെ ഒരു നിറകുടം.monky-pen-580

ഇങ്ങനെയൊക്കെ- യാണെങ്കിലും വിദ്യാഭ്യാസ വ്യവസ്ഥിതിയുടെ വിടവുകള്‍ ഒരു പരിധി വരെ ചൂണ്ടിക്കാണിക്കാന്‍ മങ്കിപെന്നിന് കഴിഞ്ഞു.

പ്രത്യേകിച്ച് കാരണമൊന്നുമില്ലെങ്കിലും മുതിര്‍ന്നവരെ ബഹുമാനിച്ച് കൊണ്ടേയിരിക്കണമെന്ന് ഈ സിനിമയും ആഹ്വാനം ചെയ്യുന്നു. ബഹുമാനം ഒരു ചടങ്ങല്ലെന്നും അത് വികാരമാണെന്നും മനസിലാക്കാന്‍ മങ്കിപെന്നിനും കഴിഞ്ഞിട്ടില്ല.

പരസ്യമായി വഴക്ക് കൂടി മാതാപിതാക്കളെ അപമാനിക്കുന്ന റെയാനെ ഒരു മാതൃകാ വിദ്യാര്‍ത്ഥിയാക്കാനാണ് മങ്കിപെന്‍ ശ്രമിക്കുന്നത്. അതിനായി മങ്കിപെന്‍ റെയാന്  ചില നിര്‍ദേശങ്ങള്‍  നല്‍കുന്നു.

എല്ലാ ദിവസവും രാവിലെ ചിരിക്കുക, ക്ലാസ് റൂം വൃത്തിയാക്കുക, ചോറ്റുപാത്രം കഴുകുക എന്ന് തുടങ്ങി കണ്ണടച്ച് അദ്ധ്യാപകരെ തൊഴുന്ന ആര്‍ഷ ഭാരത സംസ്‌കാരത്തിന്റെ അടിവേര് വരെയെത്തുന്നു മങ്കിപെന്നിന്റെ നിര്‍ദേശങ്ങള്‍.

സത്യം/നുണ, സ്‌നേഹം/വിദ്വേഷം എന്നിങ്ങനെയുള്ള പൊതു വൈരുദ്ധ്യങ്ങളെ സ്‌കെയില്‍ വച്ച് വൃത്തിയായി വരച്ചിട്ടിരിക്കുന്നു സിനിമ. അതിലധികം അവയെ വിലയിരുത്താനുള്ള പ്രേക്ഷകന്റെ സ്വാതന്ത്ര്യത്തിനെ സ്‌നേഹപൂര്‍വ്വം സിനിമ ഭീഷണിപ്പെടുത്തുന്നു.

നമ്മള്‍ നമ്മുടെ അച്ഛനും അമ്മക്കും നല്‍കിയതേ നമുക്ക തിരിച്ച് കിട്ടൂവെന്ന യുക്തിയില്ലാത്ത മാജിക്കും  ഇങ്ങനെയെല്ലാമാണ് മക്കളെ വളര്‍ത്തേണ്ടതെന്ന മാതാപിതാക്കള്‍ക്കുള്ള ഗൈഡ്‌ലൈനും സിനിമ പഠിപ്പിക്കുന്നു.

അടുത്ത പേജില്‍ തുടരുന്നു

തുലാവര്‍ഷത്തണുപ്പില്‍ ഒരു പുതപ്പിന്‍ കീഴില്‍ കെട്ടിപ്പിടിച്ച് കിടന്നുറങ്ങാനും തന്റെ മക്കളെ പെറ്റ് കൂട്ടാനും താന്‍ മരിക്കുമ്പോള്‍ നെഞ്ചത്തടിച്ച് കരയാനും തനിക്കൊരു “പെണ്ണിനെ” വേണമെന്ന് പറയുന്ന തനി “ആണിനെയാണ്” റെയാന്‍ കോപ്പിയടിക്കാന്‍ ശ്രമിക്കുന്നത്.”

monky-pen-34റെയാന്റെ ഉമ്മയായ സമീറയുടെ തനി വടക്കന്‍ ഭാഷയെ കളിയാക്കിക്കൊണ്ടാണ് സിനിമ തമാശകള്‍ കണ്ടെത്തുന്നത്. ടി.വിയില്‍ കുക്കറി ഷോ നടത്തുന്ന സമീറ പരിപാടി അവതരിപ്പിക്കുമ്പോള്‍ അച്ചടി ഭാഷയില്‍ കടന്ന് കൂടാന്‍ ശ്രമിക്കുന്നുണ്ട്.

ദൈവമായി പ്രത്യക്ഷപ്പെടുന്ന ഇന്നസെന്റാണ് പിന്നെ തമാശക്കുള്ള വകുപ്പുണ്ടാക്കുന്നത്. ദൈവത്തിന്റെ മതം ഏതാണെന്ന തികച്ചും രാഷ്ട്രീയമായ റെയാന്റെ ചോദ്യത്തെ ചിരിച്ച് തള്ളുന്ന ദൈവത്തിന്റെ കോമഡി അത്ര നിലവാരമില്ലാത്തതാണ്. എങ്കിലും ദൈവം, മതം തുടങ്ങിയ സ്ഥാപനങ്ങളെ ഒരു മരച്ചുവട്ടില്‍ കെട്ടിയിടുന്ന കപട മതസൗഹാര്‍ദ്ദം സിനിമയെ ജനങ്ങള്‍ക്കിടയില്‍ പ്രിയപ്പെട്ടതാക്കി മാറ്റി.

ഇങ്ങനെയൊക്കെയാണെങ്കിലും വിദ്യാഭ്യാസ വ്യവസ്ഥിതിയുടെ വിടവുകള്‍ ഒരു പരിധി വരെ ചൂണ്ടിക്കാണിക്കാന്‍ മങ്കിപെന്നിന് കഴിഞ്ഞു. സമ്മര്‍ദ്ദത്തിലാവുന്ന അദ്ധ്യാപകരും നിരാശരാവുന്ന വിദ്യാര്‍ത്ഥികളും  നമുക്കിടയില്‍ വര്‍ദ്ധിക്കുന്നുവെന്ന് സിനിമ ഓര്‍മ്മിപ്പിക്കുന്നു.

ഉമ്മയെ എങ്ങനെ വിവാഹം കഴിച്ചുവെന്ന് ചോദിക്കുന്ന മകനോട് അവള്‍ ഉണ്ടാക്കുന്ന ഭക്ഷണത്തിന്റെ മണം ശ്രദ്ധിക്കാനാണ് അപ്പന്‍ പറയുന്നത്. സ്ത്രീയെ അടുക്കളക്കപ്പുറം കാണാന്‍ ഇഷ്ടപ്പെടാത്ത പഴയ വീക്ഷണം തന്നെ.

[] കുത്തി നിറക്കുന്ന സ്‌കൂള്‍ വാഹനങ്ങള്‍ അപകടങ്ങള്‍ വിളിച്ച് വരുത്തുമെന്ന സന്ദേശം നല്‍കണമെന്ന കണക്ക് കൂട്ടലില്‍ നിര്‍ബന്ധപൂര്‍വ്വം കുത്തിത്തിരുകിയ സ്‌കൂള്‍ വാന്‍ അപകടം സിനിമയുടെ ഉള്ള ഒഴുക്കിനെ ശക്തിയായി തടയുന്നുണ്ട്.

എന്തായാലും പുതിയ കുട്ടിമുഖങ്ങളുള്‍പ്പെടെയുള്ള  അഭിനേതാക്കളുടെ പ്രകടനവും സംവിധാന മികവും പറയാതെ വയ്യ. ഓരോ കഥാപാത്രത്തേയും ആഴത്തില്‍ വരച്ചിടുന്നതിലും സിനിമ വിജയം കണ്ടു.

പെയ്ത് കയറുന്ന മഴയത്ത് മതില്‍ ചാടിക്കടന്ന് വന്ന് സ്‌കൂള്‍ ചുവരുകളില്‍ പോസ്റ്റര്‍ പതിക്കുന്ന കുട്ടി സംഘത്തെയാണ്് മങ്കിപെന്‍ ആദ്യം കാണിക്കുന്നത്.

എട്ട് വയസ് മാത്രം പ്രായമായ കുട്ടികള്‍ ഒട്ടിക്കുന്ന പോസ്റ്ററിനെക്കുറിച്ച് പ്രതീക്ഷയോടെ ചിന്തിക്കുന്ന പ്രേക്ഷകരെ മങ്കിപെന്‍ നിരാശരാക്കുന്നു. എന്നാല്‍ സമൂഹം ഇന്ന് വരെ കെട്ടിപ്പൂട്ടി വച്ച പലവക പാരമ്പര്യ ചിട്ടകളെല്ലാം നെഞ്ചിലേറ്റുന്നവര്‍ മങ്കിപെന്നും തലയിലേറ്റും.