കൊച്ചി: തൃശൂര്‍പൂരം വെടിക്കെട്ട് തടയണമെന്നാവശ്യപ്പെട്ടുള്ള ഹരജിയില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നോട്ടീസ് അയച്ച് ഹൈക്കോടതി. രണ്ടാഴ്ചക്കകം സര്‍ക്കാരുകള്‍ മറുപടി നല്‍കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു.
തൃശൂര്‍ പൂരം വെടിക്കെട്ട് തടയണമെന്നാവശ്യപ്പെട്ട് തിരുവമ്പാടി സ്വദേശി വെങ്കിടാചലം നല്‍കിയ ഹരജിയിലാണ് കോടതിയുടെ ഇടപെടല്‍. പൂരം വെടിക്കെട്ട് അന്തരീക്ഷ-ശബ്ദ മലിനീകരണത്തിന് ഇടയാക്കുന്നുവെന്ന് കാണിച്ചാണ് ഹരജി.
നിശബ്ദ മേഖലയില്‍ രാത്രി കാലത്ത് നടത്തുന്ന വെടിക്കെട്ട് നിയമവിരുദ്ധമാണെന്നും ജില്ലാ കളക്ടറുടെ അനുമതി തേടാതെയാണ് വെടിക്കെട്ട് നടത്തുന്നതെന്നും ഹരജിക്കാരന്‍ പറയുന്നു.
രാത്രികാല വെടിക്കെട്ട് സമാധാന ജീവിതത്തിന് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നും കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച ചട്ടങ്ങള്‍ക്ക് വിരുദ്ധമാണ് അനുവദിനീയമായ പരിധിക്കപ്പുറമുള്ള വെടിക്കെട്ടെന്നും ഹരജിയില്‍ പറയുന്നുണ്ട്.
മാലിന്യമുക്തമായ അന്തരീക്ഷമാണ് തൃശൂര്‍ പൂരത്തിലെന്നും ഇതിനെതിരെ നടപടിയെടുക്കാന്‍ ഇരുസര്‍ക്കാരുകളും തയ്യാറാകുന്നില്ലെന്നും ഹരജിയില്‍ പറയുന്നു.
Content Highlight: Petition to stop fireworks in Thrissurpuram; High Court Notice to Central and State Govts