ബുധനാഴ്ച നടന്ന ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ പരാഗ്വയോട് എതിരില്ലാത്ത ഒരു ഗോളിന് ബ്രസീല്‍ കനത്ത പരാജയമാണ് ഏറ്റുവാങ്ങേണ്ടി വന്നത്. മത്സരത്തിലെ 20ാം മിനുട്ടില്‍ ഡിയാഗോ ഗോമസാണ് പരാഗ്വ വേണ്ടി മിന്നും ഗോള്‍ നേടിയത്. മത്സരത്തില്‍ പുര്‍ണമായും ആധിപത്യം പുലര്‍ത്തിയത് ബ്രസീലായിരുന്നു. എന്നാല്‍ പാസിങ്ങിലും ഡിഫന്റിങ്ങിലും മികവ് പുലര്‍ത്തിയതോടെ ബ്രസീലിയന്‍ പടയെ ഒതുക്കുകയായിരുന്നു പരാഗ്വ.
മത്സരത്തില്‍ നെയ്മര്‍ ജൂനിയറിനും 17 കാരനായ എസ്റ്റവാ വില്ല്യനും കളത്തിലിറങ്ങിയില്ലായിരുന്നു. പരിക്ക് മൂലം നെയ്മര്‍ കളിച്ചിരുന്നില്ല, 2023ലാണ് അവസാനമായി താരം കളിച്ചത്. എന്നാല്‍ ടീമിലെ 17കാരനായ എസ്റ്റവാ വില്ല്യന്‍ കഴിഞ്ഞ മത്സരത്തില്‍ ടീമിന് വേണ്ടി കളിച്ചിരുന്നെങ്കിലും പെറുവിനോടുള്ള ടീമില്‍ ഇടം നേടിയിരുന്നില്ല.
അടുത്ത കാലത്തായി ബ്രസീലിന് വേണ്ടി മികച്ച പ്രകടനമാണ് യുവ താരം കാഴ്ചവെക്കുന്നത്. ബ്രസീല്‍ ടീമിന്റെ ഭാവി താരമായിട്ടാണ് പലരും താരത്തെ കാണുന്നത്. ഇപ്പോള്‍ താരത്തെക്കുറിച്ച് സംസാരിക്കുകയാണ് ഫിലിപ്പെ ആന്‍ഡേഴ്‌സണ്‍.
‘നെയ്മര്‍ക്കും എസ്റ്റവായോ വില്യനും ഒരുപാട് സാമ്യതകള്‍ ഉണ്ട്. ഓരോ മത്സരങ്ങളിലും എസ്റ്റവായോ എങ്ങനെയാണ് അത്ഭുതപ്പെടുത്തുന്നത് എന്നത് അദ്ദേഹത്തിന്റെ ടാലെന്റിന്റെ ഉദാഹരണമാണ്. തന്റെ വളര്‍ച്ച കാലഘട്ടത്തിലാണ് അദ്ദേഹം ഉള്ളത്.
ഭാവിയില്‍ എന്ത് സംഭവിക്കുമെന്ന് ആര്‍ക്കും അറിയില്ല. പരിധികള്‍ ഇല്ലാത്ത താരമാണ് അദ്ദേഹം. നന്നായി ഹാര്‍ഡ് വര്‍ക്ക് ചെയ്യുന്നു. അവന്‍ എല്ലാം പെട്ടന്ന് മനസിലാക്കുന്നു, എല്ലാം പഠിക്കുന്നു. അതെല്ലാം പ്രാവര്‍ത്തികമാക്കുന്നതും നമുക്ക് കാണാം.
കളിക്കളത്തില്‍ നല്ല വേഴ്‌സാറ്റിലിറ്റി ഉള്ള താരമാണ് അദ്ദേഹം. പന്ത് നഷ്ടമായി കഴിഞ്ഞാല്‍ നിരാശപ്പെട്ട് നില്‍ക്കുന്ന താരമല്ല എസ്റ്റവായോ. വളരെയധികം പേഴ്‌സണാലിറ്റി ഉണ്ട് അദ്ദേഹത്തിന്. നെയ്മര്‍ക്കും അദ്ദേഹത്തിന് ഒരുപാട് സാമ്യതകള്‍ ഉണ്ട്. പരിമിതികള്‍ ഇല്ലാത്ത താരങ്ങളാണ് ഇവര്‍,’ ഫെലിപ്പേ ആന്‍ഡേഴ്‌സണ്‍ പറഞ്ഞു.
Content Highlight: Pelipe Anderson Talking About Estavao Willian