കേന്ദ്ര സർക്കാരിന്റെ ഡാറ്റ ചോർത്തലിൽ സുപ്രധാന കണ്ടെത്തലുകളുമായി വാഷിങ്ടൺ പോസ്റ്റും ആംനെസ്റ്റി ഇന്റർനാഷണലും
ഇന്ത്യയിലെ മാധ്യമപ്രവർത്തകർക്കും പ്രതിപക്ഷ നേതാക്കൾക്കും ആക്ടിവിസ്റ്റുകൾക്കും സർക്കാർ അവരുടെ ഫോണുകൾ ഹാക്ക് ചെയ്യാൻ ശ്രമിക്കുന്നു എന്ന് ആപ്പിൾ മുന്നറിയിപ്പ് നൽകിയതിനെ തുടർന്ന് ആപ്പിളിന്റെ ഉന്നത ഉദ്യോഗസ്ഥരെ വിളിപ്പിച്ച ഇന്ത്യൻ സർക്കാർ അവരുടെ പ്രസ്താവന പിൻവലിക്കുവാൻ സമ്മർദ്ദം ചെലുത്തിയതായി വാഷിങ്ടൺ പോസ്റ്റും റിപ്പോർട്ട് ചെയ്തു. തങ്ങളുടെ കണ്ടെത്തലിൽ അദാനി ഗ്രൂപ്പിനോട് മറുപടി ആവശ്യപ്പെട്ട് 24 മണിക്കൂറിനകം ഇന്ത്യയിലെ പ്രമുഖ മാധ്യമപ്രവർത്തകരായ സിദ്ധാർത്ഥ് വരദരാജിന്റെയും ആനന്ദ് മംഗ്നാലെയുടെയും ഫോണുകളിൽ സർക്കാർ സ്പോൺസർ ചെയ്ത പെഗാസസ് സോഫ്റ്റ്‌വെയർ ആക്രമണം നടത്തിയെന്ന ഞെട്ടിക്കുന്ന വിവരങ്ങൾ ആംനസ്റ്റി ഇന്റർനാഷണൽ ഇന്റർനാഷണലും പുറത്തുവിട്ടു.
Content Highlight: Pegasus Used to Target The Wire’s Founding Editor, Reporter Working on Adani, Amnesty Confirms