പൂന്തുറ സിറാജ് പി.ഡി.പി വിട്ട് ഐ.എന്‍.എല്ലിലേക്ക്; ഇടതു സ്ഥാനാര്‍ത്ഥിയായി മത്സരിക്കും
Kerala
പൂന്തുറ സിറാജ് പി.ഡി.പി വിട്ട് ഐ.എന്‍.എല്ലിലേക്ക്; ഇടതു സ്ഥാനാര്‍ത്ഥിയായി മത്സരിക്കും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 14th November 2020, 1:00 pm

തിരുവനന്തപുരം: പി.ഡി.പി നേതാവ് പൂന്തുറ സിറാജ് പാര്‍ട്ടി വിട്ട് ഐ.എന്‍.എല്ലില്‍ ചേരുന്നു. തിരുവനന്തപുരം കോര്‍പറേഷനില്‍ ഇടതു സ്ഥാനാര്‍ഥിയായി സിറാജ് മത്സരിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇക്കാര്യത്തില്‍ ഉടന്‍ പ്രഖ്യാപനം ഉണ്ടാകും.

ഐ.എന്‍.എല്ലില്‍ ചേര്‍ന്ന് തിരുവനന്തപുരം കോര്‍പറേഷനില്‍ മാണിക്ക വിളാകം ഡിവിഷനില്‍ നിന്ന് ഇടതു സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്നാണ് അറിയുന്നത്. നിലവില്‍ പി.ഡി.പി ഒറ്റക്ക് മത്സരിക്കുന്ന ഈ ഡിവിഷന്‍ ഇടതുമുന്നണി ഐ.എന്‍.എല്ലിന് നല്‍കിയതാണ്.

പൂന്തുറ സിറാജ് ഐ.എന്‍.എല്ലില്‍ ചേര്‍ന്നതും അദ്ദേഹം മാണിക്കവിളയില്‍ മത്സരിക്കുന്നതും ഐ.എന്‍.എല്‍ സംസ്ഥാന നേതൃത്വം ഡൂള്‍ന്യൂസിനോട് സ്ഥിരീകരിച്ചു. തിരുവനന്തപുരം കൊല്ലം മേഖലകളില്‍ പൂന്തുറ സിറാജിലൂടെ മുന്നേറ്റമുണ്ടാക്കാനാകുമെന്നാണ് ഐ.എന്‍.എല്‍ നേതൃത്വം കരുതുന്നത്.

പി.ഡി.പിയുടെ വര്‍ക്കിംഗ് ചെയര്‍മാനായിരുന്ന സിറാജിന് 2019 ഡിസംബറില്‍ നടന്ന സംഘടന തെരഞ്ഞെടുപ്പില്‍ പ്രാധാന്യം ലഭിച്ചിരുന്നില്ല. താഴേതട്ടില്‍ നിന്നും സിറാജിന് കാര്യമായ പിന്തുണ ലഭിച്ചില്ലെന്നും സംസ്ഥാന വൈസ് പ്രസിഡന്റായി അദ്ദേഹത്തെ പിന്നീട് നോമിനേറ്റ് ചെയ്യുകയായിരുന്നുവെന്നും പി.ഡി.പി സംസ്ഥാന നേതൃത്വം ഡൂള്‍ന്യൂസിനോട് പറഞ്ഞു. എന്നാല്‍ സ്ഥാനമേറ്റെടുക്കാതെ പൂന്തുറ സിറാജ് വിട്ടുനില്‍ക്കുകയായിരുന്നുവെന്നും പി.ഡി.പി നേതൃത്വം പറഞ്ഞു.

ഡൂള്‍ന്യൂസിനെ  ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: PDP Learder Poonthura Siraj Join INL