കൊച്ചി: ജനപക്ഷം നേതാവ് പി.സി. ജോര്‍ജിന്റെ ജാമ്യം റദ്ദാക്കിയതില്‍ പ്രതികരണവുമായി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍.
ഹിന്ദുക്കളെയും ക്രസ്ത്യാനികളെയും യമപുരിയിലേക്ക് അയക്കുമെന്ന് പറഞ്ഞവരെ അറസ്റ്റ് ചെയ്യാതെ പി.സി. ജോര്‍ജിനെതിരെ മാത്രം ശക്തമായ നടപടിയെടുത്തതിന് പിന്നില്‍ സര്‍ക്കാരിന്റെ ദുരുദ്ദേശമാണെന്ന് കെ. സുരേന്ദ്രന്‍ ആരോപിച്ചു.
‘ഇത് ഇരട്ടനീതിയാണ്. ഇതിന് മുമ്പ് അറസ്റ്റ് ചെയ്യേണ്ടവര്‍ ധാരാളമുണ്ട്. ഇത്തരം വിവേചനത്തിനെതിരെ എപ്പോഴും സംസാരിക്കുന്നവരാണ് ഞങ്ങള്‍. ഇവിടെ കുന്തിരിക്കം കരുതി വെച്ചോളൂ, അരിയും മലരും കരുതിവെച്ചോളൂ എന്ന് പറഞ്ഞവര്‍ക്കെതിരെയൊന്നും നടപടിയില്ല. സംഘാടകരെ മുഴുവന്‍ അറസ്റ്റ് ചെയ്തിട്ടില്ല. പി.സി. ജോര്‍ജ് നടത്തിയതിനെക്കാള്‍ കൂടുതല്‍ വര്‍ഗീയ വിദ്വേഷം പ്രചരപ്പിച്ചവരെല്ലാം നിയമത്തിന് മുന്നില്‍ വിലസുകയാണ്. ഇതിന് പിന്നില്‍ ദുഷ്ടലാക്കുണ്ട്,’ കെ. സുരേന്ദ്രന്‍ പറഞ്ഞു.
തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടുള്ള നീക്കമാണ് സര്‍ക്കാര്‍ നടത്തുന്നതെന്നും, കോണ്‍ഗ്രസും അതിന് പിന്നില്‍ കൂടിയിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
യു.ഡി.എഫുകാര്‍ക്കാണ് പി.സി. ജോര്‍ജിനെ അറസ്റ്റ് ചെയ്യാന്‍ കൂടുതല്‍ താല്‍പര്യം, ഇരുമുന്നണികളും ചേര്‍ന്നുകൊണ്ടാണ് മത ഭീകരവാദികളുടെ ഒപ്പം നില്‍ക്കുന്നതെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.
വെണ്ണല വിദ്വേഷ പ്രസംഗക്കേസില്‍ ജാമ്യം റദ്ദാക്കിയതിനെ തുടര്‍ന്ന് പി.സി. ജോര്‍ജിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. നടപടിയില്‍ പ്രതിഷേധിച്ചും ജോര്‍ജിന് പിന്തുണ നല്‍കിയും ബി.ജെ.പി രംഗത്തെത്തി.
ഏപ്രില്‍ 29 ന് തിരുവനന്തപുരത്ത് നടന്ന ഹിന്ദു മഹാസമ്മേളനത്തിലായിരുന്നു പി.സി. ജോര്‍ജിന്റെ വിവാദ പ്രസംഗം. വിദ്വേഷ പ്രസംഗത്തിന് മജിസ്‌ട്രേറ്റ് പി.സി. ജോര്‍ജിന് ഉപാധികളോടെ ജാമ്യം നല്‍കിയിരുന്നു.
Content Highlights: PC George the cancellation of bail In response to BJP k.Surendran