തന്റെ പ്രകടനം കൊണ്ട് മലയാളികൾക്കിടയിൽ ശ്രദ്ധ നേടിയ മികച്ച നടിയാണ് പൗളി വത്സൻ. നാടകരംഗത്ത് നിന്നാണ് പൗളി സിനിമ മേഖലയിലേക്ക് എത്തുന്നത്.
തന്റെ പ്രകടനം കൊണ്ട് മലയാളികൾക്കിടയിൽ ശ്രദ്ധ നേടിയ മികച്ച നടിയാണ് പൗളി വത്സൻ. നാടകരംഗത്ത് നിന്നാണ് പൗളി സിനിമ മേഖലയിലേക്ക് എത്തുന്നത്.
ഓരോ കഥാപാത്രങ്ങൾക്കും തന്റേതായ ഒരു രീതി അവർ നൽകാറുണ്ട്. ഇപ്പോൾ മമ്മൂട്ടിയെ കുറിച്ച് സംസാരിക്കുകയാണ് പൗളി.
പണ്ട് താനും മമ്മൂട്ടിയും ഒരുമിച്ച് ഒരു നാടകത്തിൽ അഭിനയിച്ചിട്ടുണ്ടെന്നാണ് പൗളി പറയുന്നത്. അതിനുശേഷം ആണ് മമ്മൂട്ടി സിനിമയിലേക്ക് പോയതെന്നും പിന്നീട് മമ്മൂട്ടി എഴുതിയ ആത്മകഥയിൽ തന്റെ പേരും പരാമർശിക്കുന്നുണ്ടെന്നും പൗളി പറയുന്നു.
അതോടൊപ്പം പണ്ടെടുത്തിരുന്ന ഒരു ചിത്രവും ഉണ്ടായിരുന്നുവെന്നും എന്നാൽ പിന്നീട് സലിം കുമാർ അത് തന്റെ കൈയിൽ നിന്ന് വാങ്ങിയെന്നും പൗളി കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
‘1975ലാണ് ഞാൻ മമ്മൂക്കയുടെ കൂടെ നാടകം കളിക്കുന്നത്. സബർമതി എന്നായിരുന്നു അതിന്റെ പേര്. അതിന് ശേഷം മമ്മൂക്ക സിനിമയിലേക്ക് പോയി. സിനിമയിൽ എത്തിയ ശേഷം മമ്മൂക്ക ആത്മകഥയെഴുതി. അതിൽ അദ്ദേഹം എന്റെ പേരും കൂടെ ഉൾപ്പെടുത്തിയിരുന്നു.
സബർമതി എന്ന നാടകത്തിലെ പൗളി എന്ന നടിയാണ് അഭിനയിച്ചത് എന്നതിനോടൊപ്പം അവിടെ ഞങ്ങൾ എല്ലാവരും കൂടെ എടുത്തൊരു ഫോട്ടോയും കൊടുത്തിട്ടുണ്ടായിരുന്നു.
ഞാൻ വളരെ കാലം സൂക്ഷിച്ച് വെച്ചിരുന്നു. പിന്നെ സലിം കുമാർ ആ മാസിക വാങ്ങി. പിന്നെ തിരിച്ചു കിട്ടിയില്ല,’ പൗളി വത്സൻ പറയുന്നു.
Content Highlight: Pauly Valson Talk About Mammooty