ഒറ്റ വിക്കറ്റിൽ റെക്കോഡ് നേട്ടം; കിവികളെ എറിഞ്ഞുവീഴ്ത്തി കമ്മിൻസ് ചരിത്രനേട്ടത്തിലേക്ക്
Cricket
ഒറ്റ വിക്കറ്റിൽ റെക്കോഡ് നേട്ടം; കിവികളെ എറിഞ്ഞുവീഴ്ത്തി കമ്മിൻസ് ചരിത്രനേട്ടത്തിലേക്ക്
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 1st March 2024, 3:01 pm

ഓസ്‌ട്രേലിയ-ന്യൂസിലാന്‍ഡ് രണ്ട് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരയിലെ രണ്ടാം ദിവസം അവസാനിച്ചിരിക്കുകയാണ്. രണ്ടാം ദിവസത്തില്‍ ഓസ്‌ട്രേലിയക്ക് 217 റണ്‍സാണ് ലീഡുള്ളത്.

ഒന്നാം ഇന്നിങ്‌സില്‍ ന്യൂസിലാന്‍ഡ് 1079 റണ്‍സിന് പുറത്താവുകയായിരുന്നു. ഓസീസ് ബൗളിങ് നിരയില്‍ നായകന്‍ പാറ്റ് കമ്മിന്‍സ് ഒരു വിക്കറ്റ് വീഴ്ത്തി മികച്ച പ്രകടനമാണ് നടത്തിയത്. 10 ഓവറില്‍ രണ്ട് മെയ്ഡന്‍ ഉള്‍പ്പെടെ 33 റണ്‍സ് വിട്ടു നല്‍കിയാണ് ഓസീസ് നായകന്‍ ഒരു വിക്കറ്റ് സ്വന്തമാക്കിയത്. 3.30 ആണ് താരത്തിന്റെ എക്കോണമി.

ഈ മികച്ച പ്രകടനത്തിന് പിന്നാലെ ഒരു പുതിയ നാഴികകല്ലിലേക്കാണ് പാറ്റ് കമ്മിന്‍സ് നടന്നുകയറിയത്. ടെസ്റ്റ് ഓസ്‌ട്രേലിയക്കായി ക്യാപ്റ്റൻ എന്ന നിലയിൽ 100 വിക്കറ്റുകള്‍ എന്ന പുതിയ നാഴികല്ലിലേക്കാണ് കമ്മിന്‍സ് നടന്നുകയറിയത്. 47 ഇന്നിങ്‌സില്‍ നിന്നുമാണ് കമ്മിന്‍സ് ഈ നേട്ടം സ്വന്തമാക്കിയത്.

മറ്റൊരു തകര്‍പ്പന്‍ നേട്ടവും കമ്മിന്‍സ് സ്വന്തമാക്കി. ടെസ്റ്റ് ക്രിക്കറ്റില്‍ ക്യാപ്റ്റന്‍ എന്ന നിലയില്‍ 100 വിക്കറ്റുകള്‍ നേടുന്ന പത്താമത്തെ താരമായി മാറാനും കമ്മിന്‍സിന് സാധിച്ചു.

കമ്മിന്‍സിന് പുറമെ നഥാന്‍ ലിയോണ്‍ നാല് വിക്കറ്റും ജോഷ് ഹേസല്‍വുഡ് രണ്ട് വിക്കറ്റും വീഴ്ത്തി മികച്ച പ്രകടനം നടത്തി.

കിവീസ് ബാറ്റിങ് നിരയില്‍ ഗ്ലെന്‍ ഫിലിപ്‌സ് 70 പന്തില്‍ 71 റണ്‍സ് നേടി മികച്ച പ്രകടനം നടത്തി. 13 ഫോറുകളാണ് ഫിലിപ്‌സിന്റെ ബാറ്റില്‍ നിന്നും പിറന്നത്. മാറ്റ് ഹെന്‍ട്രി 34 പന്തില്‍ 42 റണ്‍സും ടോം ബ്ലണ്ടെല്‍ 43 പന്തില്‍ 33 റണ്‍സും നേടി മികച്ച പ്രകടനം നടത്തി.

രണ്ടാം ഇന്നിങ്‌സില്‍ ബാറ്റ് ചെയ്ത ഓസ്‌ട്രേലിയക്ക് തുടക്കത്തില്‍ തന്നെ രണ്ടു വിക്കറ്റുകള്‍ നഷ്ടമായി. സ്റ്റീവ് സ്മിത്ത് മൂന്ന് പന്തില്‍ റണ്‍സൊന്നും നേടാതെയും മാര്‍നസ് ലബുഷാനെ 13 പന്തില്‍ രണ്ടു റണ്‍സുമായി പുറത്തായി. ടിം സൗത്തിയാണ് രണ്ട് താരങ്ങളെയും പുറത്താക്കിയത്.

നിലവില്‍ 18 പന്തില്‍ അഞ്ച് റണ്‍സുമായി ഉസ്മാന്‍ ഖവാജയും 14 പന്തില്‍ ആറ് റണ്‍സുമായി നഥാന്‍ ലിയോണുമാണ് ക്രീസില്‍ ഉള്ളത്.

Content Highlight: Pat Cummins reached 100 wickets in test cricket as a captain