കോഴിക്കോട്: കൊവിഡ് രണ്ടാം തരംഗം രൂക്ഷമാകുന്ന സാഹചര്യത്തില്‍ തൃശൂര്‍ പൂരം ചടങ്ങു മാത്രമായി നടത്താന്‍ തീരുമാനിച്ചതിന് കാരണം ജനങ്ങള്‍ ഉയര്‍ത്തിയ ശബ്ദമാണെന്ന് നടി പാര്‍വതി തിരുവോത്ത്.
സമൂഹ്യ മാധ്യമങ്ങളില്‍ പൂരം വേണ്ടെന്ന് പറഞ്ഞ് ശബ്ദമുയര്‍ത്തിയവര്‍ക്കും പ്രതിഷേധം അറിയിച്ച് ഇമെയില്‍ സന്ദേശം അയച്ചവര്‍ക്കും പാര്‍വതി നന്ദി അറിയിച്ചു.
ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലാണ് പാര്‍വതി തന്റെ പ്രതികരണം അറിയിച്ചത്. നേരത്തെ, സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ തൃശൂര്‍ പൂരം നടത്താനുള്ള തീരുമാനത്തെ വിമര്‍ശിച്ച് നടി പാര്‍വതി തിരുവോത്ത് രംഗത്തെത്തിയിരുന്നു. ഈയൊരു അവസ്ഥയില്‍ കുറച്ച് മാനുഷിക പരിഗണന ഉണ്ടാവുന്നത് നല്ലതാണെന്ന് പാര്‍വതി വിമര്‍ശിച്ചിരുന്നു.
അതേസമയം, തിങ്കളാഴ്ച തൃശ്ശൂര്‍ പൂരം ആഘോഷങ്ങളില്ലാതെ ചടങ്ങുകള്‍ മാത്രമായി നടത്താന്‍ തീരുമാനമായിരുന്നു. പൂരപറമ്പില്‍ സംഘാടകര്‍ക്ക് മാത്രമായിരിക്കും പ്രവേശനം ഉണ്ടാവുക. പൂരത്തിലെ കുടമാറ്റം ചടങ്ങിന്റെ സമയം വെട്ടികുറയ്ക്കാനും തീരുമാനമായിട്ടുണ്ട്. ചമയ പ്രദര്‍ശനം ഉണ്ടാവുകയില്ലെന്നും ചീഫ് സെക്രട്ടറി വിളിച്ച് ചേര്‍ത്ത യോഗത്തില്‍ തീരുമാനമായിരുന്നു.
24ാം തിയ്യതി നടത്താനിരുന്ന പകല്‍ പൂരം ഉണ്ടാകില്ല. പൊതുജനങ്ങള്‍ക്ക് പൂരത്തിലേക്ക് പ്രവേശനമുണ്ടാകില്ല. പൂരപറമ്പില്‍ പ്രവേശിക്കുന്നവര്‍ക്ക് കൊവിഡ് ആര്‍.ടി.പി.സി.ആര്‍ നടത്തിയ സര്‍ട്ടിഫിക്കറ്റോ വാക്‌സീന്‍ രണ്ട് ഡോസുകളും എടുത്ത സര്‍ട്ടിഫിക്കറ്റോ ഉണ്ടാവണമെന്നും നിര്‍ദ്ദേശമുണ്ട്.
മാധ്യമ പ്രവര്‍ത്തകര്‍ക്കും കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. ഏറെ പ്രതിഷേധങ്ങള്‍ക്ക് ശേഷമാണ് തൃശൂര്‍ പൂരം നടത്തിപ്പില്‍ നിലപാട് മയപ്പെടുത്തി ദേവസ്വം രംഗത്തെത്തിയത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക