പാര്‍ലമെന്റ് ആക്രമണത്തില്‍ ആരോപണവിധേയനായ പൊലീസുകാരന്റെ അറസ്റ്റ്; അഫ്‌സല്‍ ഗുരുവിന്റെ ചിത്രം പോസ്റ്റ് ചെയ്ത് എസ്.ഹരീഷ്
പാര്‍ലമെന്റ് ആക്രമണവുമായി ബന്ധപ്പെട്ട് അഫ്‌സല്‍ ഗുരു പിടിയിലാകുന്ന സമയത്തെ ഫോട്ടോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത് എഴുത്തുകാരന്‍ എസ്. ഹരീഷ്. കശ്മീര്‍ ഡി.എസ്.പി ദവീന്ദര്‍ സിങ് തീവ്രവാദികളോടൊപ്പം അറസ്റ്റിലായതിനെ തുടര്‍ന്ന് പാര്‍ലമെന്റ് ആക്രമണവും അഫ്‌സല്‍ ഗുരുവും വീണ്ടും ചര്‍ച്ചയായ സാഹചര്യത്തിലാണ് എസ്. ഹരീഷിന്റെ പോസ്റ്റ്.
അഫ്‌സല്‍ ഗുരുവിന്റെ ചിത്രത്തോടൊപ്പം ചിന്തകനായ വോള്‍ട്ടയറുടെ വാക്കുകളാണ് എസ്. ഹരീഷ് ചേര്‍ത്തിട്ടുള്ളത്. ‘യുക്തിരഹിതമായ കാര്യങ്ങളില്‍ നിങ്ങളെ വിശ്വസിപ്പിക്കാനാകുന്നവര്‍ക്ക്, നിങ്ങളെക്കൊണ്ട് അക്രമങ്ങള്‍ ചെയ്യിപ്പിക്കാനാകും ‘ എന്ന വരികളാണ് ചിത്രത്തിനൊപ്പം ചേര്‍ത്തിരിക്കുന്നത്.
പാര്‍ലമെന്റ് ആക്രമണകേസില്‍ ദവീന്ദര്‍ സിങ് തന്നെ കുടുക്കുകയായിരുന്നെന്ന് അഫ്‌സല്‍ ഗുരു ഏകാന്ത തടവില്‍ കഴിയുന്ന കാലത്ത് വെളിപ്പെടുത്തിയിരുന്നു. 2004ല്‍ അഫ്‌സല്‍ ഗുരു തന്റെ അഭിഭാഷകനയച്ച കത്തിലാണ് ഇത് സംബന്ധിച്ച വെളിപ്പടുത്തലുകള്‍ നടത്തിയത്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
പാര്‍ലമെന്റ് ആക്രമണത്തിലെ പ്രതികളുടെ മുഖ്യസഹായിയായെന്ന ആരോപിച്ചായിരുന്നു അഫ്‌സല്‍ ഗുരുവിനെ അറസ്റ്റ് ചെയ്യുന്നത്. എന്നാല്‍ ആക്രമണം നടത്തിയ അഞ്ച് പേരില്‍ ഒരാളായ മുഹമ്മദിന് താമസ യാത്ര സൗകര്യങ്ങള്‍ ഒരുക്കികൊടുത്തത് അന്ന് കശ്മീര്‍ പൊലീസിലെ സ്‌പെഷ്യല്‍ ഓപറേഷന്‍സ് ഉദ്യോഗസ്ഥനായിരുന്ന ദവീന്ദര്‍ സിങിന്റെ നിര്‍ബന്ധം മൂലമാണെന്ന് അഫ്‌സല്‍ ഗുരു പറഞ്ഞിരുന്നു.
നിരന്തര പീഡനങ്ങളെയും ഭീഷണികളെയും തുടര്‍ന്നാണ് തനിക്ക് ദവീന്ദര്‍ സിങിനെ അനുസരിക്കേണ്ടി വന്നതെന്നും 2004ല്‍ അഭിഭാഷകനയച്ച കത്തിലും 2006ല്‍ കാരവാന്‍ മാഗസിന് നല്‍കിയ അഭിമുഖത്തിലും അഫ്‌സല്‍ ഗുരു ആവര്‍ത്തിച്ചിരുന്നു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
കഴിഞ്ഞ ദിവസം കശ്മീരില്‍ നിന്നും ദല്‍ഹിയിലേക്ക് ഹിസ്ബുള്‍ മുജാഹിദ്ദീന്‍, ലഷ്‌കറെ തീവ്രവാദികള്‍ക്കൊപ്പം പോകുമ്പോഴായിരുന്നു ദവീന്ദര്‍ സിങ് അറസ്റ്റിലായത്.