ബോളിവുഡിന്റെ പ്രിയ താരമാണ് പരിനീതി ചോപ്ര. സിനിമയിലും ഷൂട്ടിംഗ് ലൊക്കേഷനുകളിലും പോസിറ്റീവ് എനര്‍ജി പരത്താന്‍ തന്നെ സഹായിക്കുന്ന ഘടകത്തെ കുറിച്ച് തുറന്ന് പറയുകയാണ് പരിനീതിയിപ്പോള്‍.
ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച പോസ്റ്റിലൂടെയയാണ് താരം ഇക്കാര്യം പറയുന്നത്.
View this post on Instagram
പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗിനായി നേപ്പാളിലെത്തിയ താരം മഞ്ഞുമലകള്‍ക്ക് നടുവിലിരുന്ന് ധ്യാനിക്കുന്ന ചിത്രമാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്.
‘ദിവസവുമുള്ള ധ്യാനമാണ് എന്റെ ആകര്‍ഷണീയതയുടെ രഹസ്യം,’ എന്നതിനൊപ്പം ലവ് ഇമോജികളും ക്യാപ്ഷന്‍ നല്‍കിയാണ് താരം ചിത്രം പങ്കുവെച്ചിരിക്കുന്നത്.
നിരവധി ആരാധകരാണ് പോസ്റ്റിന് പിന്നാലെ കമന്റുകളുമായി എത്തുന്നത്.
കുറച്ച് ദിവസങ്ങള്‍ക്ക് മുന്നേ നേപ്പാളില്‍ വെച്ച് തന്നെ കുട്ടികള്‍ക്കൊപ്പം തെരുവില്‍ ഫുട്‌ബോള്‍ കളിക്കുന്ന വീഡിയോയും താരം പങ്കുവെച്ചിരുന്നു. ‘സമുദ്ര നിരപ്പില്‍ നിന്നും 11,000 അടി ഉയരത്തില്‍ പെണ്‍കുട്ടികള്‍ക്കൊപ്പം ഫുട്‌ബോള്‍ കളിക്കുകയാണ്. എന്നെ സംബന്ധിച്ച് ജീവിതം ഇത്തരം നിമിഷങ്ങളുടെ ശേഖരമാണ്,’ എന്നാണ് പരിനീതി വീഡിയോയ്ക്ക് ക്യാപ്ഷന്‍ നല്‍കിയിരിക്കുന്നത്.
View this post on Instagram
സൂരജ് ബര്‍ജാട്യയുടെ ‘ഊന്‍ചായി’ എന്ന സിനിമയുടെ ഭാഗമായാണ് പരിനീതി നേപ്പാളിലെത്തിയിരിക്കുന്നത്. ബോളിവുഡിലെ താരരാജാക്കന്‍മാര്‍ക്കൊപ്പമാണ് പരിനീതി സ്‌ക്രീന്‍ പങ്കുവെക്കുന്നത്.
പരിനീതിയ്‌ക്കൊപ്പം അമിതാഭ് ബച്ചന്‍, അനുപം ഖേര്‍, ബൊമാന്‍ ഇറാനി, നീന ഗുപ്ത എന്നിവര്‍ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: Parineeti Chopra’s “Secret” Explained In New Pics From Nepal