കല്‍പ്പാത്തി രഥോത്സവത്തിന് കളക്ടര്‍ അനുമതി നിഷേധിച്ചു; രഥം വഹിച്ചുള്ള പ്രയാണം ഒഴിവാക്കണമെന്ന് നിര്‍ദേശം
Kerala News
കല്‍പ്പാത്തി രഥോത്സവത്തിന് കളക്ടര്‍ അനുമതി നിഷേധിച്ചു; രഥം വഹിച്ചുള്ള പ്രയാണം ഒഴിവാക്കണമെന്ന് നിര്‍ദേശം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 9th November 2021, 9:22 pm

പാലക്കാട്: കല്‍പ്പാത്തി രഥോത്സവത്തിന് കളക്ടര്‍ അനുമതി നിഷേധിച്ചു. രഥം വഹിച്ചുള്ള പ്രയാണത്തിനാണ് ജില്ലാ ഭരണകൂടം അനുമതി നിഷേധിച്ചത്.

രഥപ്രയാണം ഒഴിവാക്കി ചടങ്ങുകള്‍ മാത്രമാക്കി ഉത്സവം നടത്തണം. 200 പേരെ പങ്കെടുപ്പിച്ച് രഥോത്സവം നടത്താനാകില്ലെന്ന് കളക്ടര്‍ അറിയിച്ചു

അനുമതി നിഷേധിച്ചതില്‍ പ്രതിഷേധവുമായി ക്ഷേത്ര ഭാരവാഹികള്‍ രംഗത്തെത്തിയിട്ടുണ്ട്.

രഥോത്സവത്തിന്റെ വരവറിയിച്ച് കല്‍പ്പാത്തിയിലെ ക്ഷേത്രങ്ങളില്‍ തിങ്കളാഴ്ച കൊടിയേറ്റം നടത്തിയിരുന്നു.

12നാണ് അഞ്ചാംതിരുനാള്‍ ആഘോഷം. 14, 15, 16 തീയതികളിലാണ് രഥോത്സവം. കല്‍പ്പാത്തി ഉത്സവത്തോടെ ജില്ലയിലെ അഗ്രഹാര ക്ഷേത്രങ്ങളില്‍ ആറുമാസം നീളുന്ന രഥോത്സവങ്ങള്‍ക്ക് തുടക്കമാകും.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Palakkad Ratholsavan restricted as functions