'വില്ലന്‍ ജോസഫ് തന്നെ'; തോല്‍വിക്ക് കാരണം പി.ജെ ജോസഫെന്ന് ജോസ് ടോം
Kerala News
'വില്ലന്‍ ജോസഫ് തന്നെ'; തോല്‍വിക്ക് കാരണം പി.ജെ ജോസഫെന്ന് ജോസ് ടോം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 28th September 2019, 5:44 pm

കോട്ടയം : പി.ജെ ജോസഫ് വില്ലനാണെന്ന പരാമര്‍ശവുമായി പാലായിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായിരുന്ന ജോസ് ടോം. പാലായിലെ തോല്‍വിയ്ക്ക് കാരണം പി.ജെ ജോസഫാണെന്നും ജോസ് ടോം പറഞ്ഞു. എന്നാല്‍ വോട്ട് മറിച്ചത് ജോസഫ് ആണെന്ന പരാമര്‍ശം താന്‍ നടത്തിയിട്ടില്ലെന്നും ജോസ് ടോം മാധ്യമങ്ങളോട് പറഞ്ഞു.

മാണി സാറിനെതിരെ പരസ്യമായി രംഗത്ത് വന്നയാളെ തന്നെ ജോസ് സ്ഥാനാര്‍ത്ഥിയാക്കിയെന്നും ജോസഫ് ഇതിനുമുന്‍പ് പറഞ്ഞിരുന്നു. തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ക്കുമുന്‍പ് ജോസ് ടോം പുലിക്കുന്നേല്‍ പി.ജെ.ജോസഫുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. തൊടുപുഴയില്‍ ജോസഫിന്റെ വീട്ടിലെത്തിയാണ് ജോസ് ടോം അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തിയത്. എന്നാല്‍ തെരഞ്ഞെടുപ്പ് പരാജയത്തിനു ശേഷം ഇതാദ്യമായാണ് ജോസഫിനെതിരെ ആഞ്ഞടിച്ച് ജോസ് ടോം രംഗത്തെത്തിയിരിക്കുന്നത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

പാലായിലേത് ജോസ് കെ.മാണി ചോദിച്ചു വാങ്ങിയ തോല്‍വിയാണെന്ന ആരോപണവുമായി പി.ജെ ജോസഫും രംഗത്തെത്തിയിരുന്നു. നേരത്തെ താന്‍ പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചു നില്‍ക്കുന്നു. താന്‍ ചിഹ്നം നല്‍കാത്തതാണ് തോല്‍വിക്ക് കാരണമെന്നത് തെറ്റായ വാദമാണ്. ഭരണഘടനാപരമായി ചിഹ്നം ചോദിച്ചിരുന്നെങ്കില്‍ നല്‍കുമായിരുന്നെന്നും പി.ജെ ജോസഫ് പറഞ്ഞിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

‘ഇത് ചോദിച്ചു വാങ്ങിയ പരാജയമാണ്. ചിഹ്നം കിട്ടിയിരുന്നെങ്കില്‍ ജയിക്കാമായിരുന്നു എന്ന് പറയുമ്പോള്‍ ചിഹ്നം ചോദിക്കാതെ വിളിച്ചു വരുത്തിയ പരാജയമാണെന്ന് ഞാന്‍ പറയും. ചെയര്‍മാന്റെ ചുമതലയുള്ള വര്‍ക്കിങ് ചെയര്‍മാനോട് അഭ്യര്‍ത്ഥിച്ചിരുന്നെങ്കില്‍ ചിഹ്നം കിട്ടുമായിരുന്നു. അതിനാല്‍ പരാജയത്തിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം ജോസ് കെ.മാണിക്കാണ്.’ എന്നും പി.ജെ ജോസഫ് പറഞ്ഞിരുന്നു.