സിക്‌സടിക്കുമെന്ന് പറഞ്ഞവരുടെ ആദ്യ വിക്കറ്റ് പോയി; പോയത് വെറുമൊരു വിക്കറ്റല്ല, 54 വര്‍ഷം കൈയിലിരുന്ന പാലായാണെന്നും കാനം
കോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പ് വിജയം എല്‍.ഡി.എഫിന്റെ കൂട്ടായ പരിശ്രമത്തിന്റെ ഫലമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. പാലായില്‍ സിക്‌സടിക്കുമെന്ന് പറഞ്ഞവരുടെ ആദ്യ വിക്കറ്റ് പോയെന്നും അദ്ദേഹം പരിഹസിച്ചു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
‘പാലായില്‍ സിക്‌സടിക്കുമെന്ന് പറഞ്ഞവരുടെ ആദ്യ വിക്കറ്റ് വീണു. വെറുമൊരു വിക്കറ്റല്ല, 54 വര്‍ഷം കൈയിലിരുന്ന പാലായാണ് പോയത്.’
സര്‍ക്കാര്‍ നേട്ടങ്ങള്‍ മാത്രമാണ് ഇടതുമുന്നണി പ്രചരിപ്പിച്ചതെന്നും കാനം കൂട്ടിച്ചേര്‍ത്തു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
പാലായില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി മാണി.സി കാപ്പന്‍ ചരിത്രജയമാണ് കുറിച്ചത്. 2943 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് മാണി.സി കാപ്പന്റെ ജയം. മണ്ഡലത്തിന്റെ ചരിത്രത്തില്‍ ഇതാദ്യമായാണ് എല്‍.ഡി.എഫ് ഇവിടെ ജയിക്കുന്നത്.
എല്‍.ഡി.എഫിന് 54137 വോട്ടും യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ജോസ് ടോമിന് 51194 വോട്ടുകളും ബി.ജെ.പിക്ക് 18044 വോട്ടുകളും ലഭിച്ചു.
പാലായ്ക്ക് മോചനം ലഭിച്ചെന്നാണ് തെരഞ്ഞെടുപ്പു ഫലത്തോട് പ്രതികരിച്ചുകൊണ്ട് മാണി.സി കാപ്പന്‍ പറഞ്ഞത്.
WATCH THIS VIDEO:
VIDEO