ഒരു നടനെന്ന നിലയിൽ ഒരു ആശ്വാസം തോന്നിയത് ആ സിനിമയോട് കൂടിയാണ്: ഗിന്നസ് പക്രു
Film News
ഒരു നടനെന്ന നിലയിൽ ഒരു ആശ്വാസം തോന്നിയത് ആ സിനിമയോട് കൂടിയാണ്: ഗിന്നസ് പക്രു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 18th March 2024, 5:56 pm

മലയാളത്തിന്റെ  പ്രിയങ്കരനായ നടനാണ് ഗിന്നസ് പക്രു. ചുരുങ്ങിയ കാലത്തിനുള്ളില്‍ സിനിമാ മേഖലയില്‍ തന്റേതായ സ്ഥാനം കണ്ടെത്താന്‍ താരത്തിനായിട്ടുണ്ട്.ഒരു നടനെന്ന നിലയിൽ തനിക്ക് പ്രേക്ഷക ശ്രദ്ധ കിട്ടിയ ചിത്രത്തിനെക്കുറിച്ച് സംസാരിക്കുകയാണ് ഗിന്നസ് പക്രു എന്ന അജയകുമാർ.

ജോക്കർ സിനിമ തനിക്ക് ഒരു ആശ്വാസമായിരുന്നെന്ന് പക്രു പറഞ്ഞു. അതിന് മുൻപ് താൻ വേദികളിൽ പോകുന്ന സമയത്ത് തന്നെ ചലച്ചിത്രതാരം അജയകുമാർ എന്ന ടൈറ്റിലിലാണ് അഭിസംബോധന ചെയ്യുന്നതെന്ന് പക്രു പറഞ്ഞു. അപ്പോൾ ചിലരൊക്കെ താൻ ഏത് സിനിമയിലാണ് അഭിനയിച്ചതെന്ന് ചോദിക്കുമെന്നും അപ്പോൾ ഈ ഒരു പടത്തിൽ ഉണ്ടെന്ന് പറയുമ്പോൾ ചോദിക്കുന്നവർക്ക് സംശയമാണെന്നും ഗിന്നസ് പക്രു പറയുന്നുണ്ട്.

എന്നാൽ ജോക്കർ സിനിമയ്ക്ക് ശേഷം തന്നെ ആളുകൾക്ക് മനസിലായെന്നും പക്രു കൂട്ടിച്ചേർത്തു. ഒരു നടനെന്ന നിലയിൽ തന്റെ ഫ്ലെക്സുകളും പാട്ടുകൾ ഏഷ്യാനെറ്റിൽ വന്നിരുന്നെന്നും പക്രു സൈന സൗത്ത് പ്ലസിനോട് പറഞ്ഞു.

‘ജോക്കർ എനിക്ക് ഒരു ആശ്വാസം എന്ന് പറയില്ലേ അതായിരുന്നു. കാരണം നമ്മൾ വേദികളിൽ എല്ലാം പോകുന്ന സമയത്തും നമ്മുടെ ടൈറ്റിൽ ചലച്ചിത്രതാരം അജയകുമാർ എന്നാണ്. കഥാപ്രസംഗം മുതലേ അതായിരുന്നു ടൈറ്റിൽ. ഇങ്ങനെ പറയുമ്പോൾ ചിലരൊക്കെ എന്റെ അടുത്ത് വന്ന് ചോദിക്കും ഏത് സിനിമയിലാണ് അഭിനയിച്ചിരിക്കുന്നത് എന്ന്.

അപ്പോൾ ഒരു ജാള്യതയോട് കൂടി ഞാൻ ഈ പടത്തിൽ എന്നൊക്കെ പറയും. അപ്പോൾ അതിൽ ഉണ്ടായിരുന്നോ എന്ന് ചോദിക്കും. അതെ എന്ന് പറഞ്ഞ് പറഞ്ഞുകൊടുക്കേണ്ടി വന്നിരുന്നു. ജോക്കർ കഴിഞ്ഞപ്പോൾ ഉണ്ടായില്ല അങ്ങനെ പറഞ്ഞു കൊടുക്കേണ്ടി വന്നില്ല. ഒരു നടനെന്ന നിലയിൽ നമ്മുടെ പോസ്റ്റർ വെക്കുന്നു. ഏഷ്യാനെറ്റ് ചാനൽ നമ്മുടെ പാട്ടുകൾ വരുന്നു. നമ്മൾ വരുമ്പോൾ തന്നെ ജോക്കറിൽ അഭിനയിച്ചതല്ലേ എന്ന് ചോദിക്കുന്നു. ആ ഒരു റേഞ്ചിലേക്ക് വന്നു. അതിന് കാരണം ജോക്കറാണ്,’ ഗിന്നസ് പക്രു പറഞ്ഞു.

Content Highlight: Pakru about his recognized movie