പാകിസ്ഥാനും ബംഗ്ലാദേശും തമ്മിലുള്ള രണ്ട് ടെസ്റ്റ് മത്സരങ്ങളടങ്ങുന്ന പരമ്പരയിലെ ആദ്യ മത്സരം റാവല്‍പിണ്ടിയില്‍ നടക്കുകയാണ്. മത്സരത്തില്‍ ടോസ് നേടിയ ബംഗ്ലാദേശ് ഫീല്‍ഡ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാന് നിലവില്‍ ആദ്യ ദിവസം അവസാനിക്കുമ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 158 റണ്‍സാണ് നേടിയത്.
സൗദ് ഷക്കീല്‍ 92 പന്തില്‍ അഞ്ച് ബൗണ്ടറികളടക്കം 57 റണ്‍സ് നേടി മിന്നും പ്രകടനം കാഴ്ചവെച്ചപ്പോള്‍ 24 റണ്‍സ് നേടി മുഹമ്മദ് റിസ്വാനുമാണ് ക്രീസിലുള്ളത്.
ഇരുവര്‍ക്കും പുറമെ ടീമിന് വേണ്ടി മിന്നും പ്രകടനം കാഴ്ചവെച്ചത് സൈം അയൂബാണ്. 98 പന്തില്‍ 4 ഫോറും ഒരു സിക്‌സും ഉള്‍പ്പെടെ 56 റണ്‍സ് നേടിയാണ് വിക്കറ്റ് തകര്‍ച്ചയില്‍ നിന്ന് താരം ടീമിന്റെ സ്‌കോര്‍ ഉയര്‍ത്തിയത്.
ബാറ്റിങ്ങില്‍ ഓപ്പണര്‍ അബ്ദുള്ള ഷെഫീഖിനെയാണ് പാകിസ്ഥാന് ആദ്യം നഷ്ടമായത്. ഹസന്‍ മുഹമ്മദിന്റെ പന്തില്‍ സാക്കിര്‍ ഹസനാണ് താരത്തെ കയ്യിലാക്കിയത്. ശേഷം ഇറങ്ങിയ ക്യാപ്റ്റന്‍ ഷാന്‍ മഷൂദ് ആറ് റണ്‍സിനാണ് പുറത്തായത്.
ശരീഫുല്‍ ഇസ്‌ലാമിന്റെ പന്തില്‍ ലിട്ടന്‍ ദാസിന്റെ കയ്യില്‍ ആവുകയായിരുന്നു താരം. ഏറെ പ്രതീക്ഷ നല്‍കിയ ബാബര്‍ അസം പൂജ്യം റണ്‍സിനും പുറത്തായതോടെ ടീം ബാറ്റിങ്ങില്‍ പരുങ്ങുകയായിരുന്നു. ഷൊരീഫുള്‍ ഇസ്‌ലാമിനാണ് താരത്തിന്റെ വിക്കറ്റ്.
ബംഗ്ലാദേശിന് വേണ്ടി ഷൊരീഫുള്‍ ഇസ്‌ലാം രണ്ട് വിക്കറ്റ് നേടിയപ്പോള്‍ ഹസന്‍ മുഹമ്മദാണ് മറ്റ് രണ്ട് വിക്കറ്റുകള്‍ നേടിയത്.
പാകിസ്ഥാന്‍ സ്‌ക്വാഡ്: അബ്ദുള്ള ഷഫീഖ്, സൈം അയൂബ്, ഷാന്‍ മഷൂദ് (ക്യപ്റ്റ്‌റന്‍), ബാബര്‍ അസം, സൗദ് ഷക്കീല്‍, മുഹമ്മദ് റിസ്വാന്‍ (വിക്കറ്റ് കീപ്പര്‍), സല്‍മാന്‍ അലി ആഘ, ഷഹീന്‍ അഫ്രീദി, നസീം ഷാ, ഖുറാം ഷെഹസാദ്, മുഹമ്മദ് അലി
Content Highlight: Pakistan VS Bangladesh First Test Match Update