പെഷവാര്‍: വടക്കു പടിഞ്ഞാറന്‍ പാകിസ്ഥാനിലെ ഒരു മലയിടുക്കില്‍ ബസിലുണ്ടായ സ്ഫോടനത്തില്‍ 13 പേര്‍ കൊല്ലപ്പെട്ടു. ചൈനീസ് എന്‍ജിനീയര്‍മാരും പാക് സൈനികരും യാത്ര ചെയ്ത ബസിനെ ലക്ഷ്യമിട്ടാണ് വന്‍ ഭീകരാക്രമണം നടന്നത്. അപ്പര്‍ കോഹിസ്ഥാനില്‍ വെച്ചാണ് സ്‌ഫോടനമുണ്ടായത്.
ബസിലുണ്ടായിരുന്ന ഒന്‍പത് ചൈനീസ് എഞ്ചിനീയര്‍മാരാണ് മരിച്ചത്. എഞ്ചിനീയര്‍മാര്‍ക്കൊപ്പമുണ്ടായിരുന്ന രണ്ട് അര്‍ധ സൈനികരും കൊല്ലപ്പെട്ടിട്ടുണ്ട്. സ്ഫോടനത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. മരണ സംഖ്യ ഇനിയും ഉയരാനാണ് സാധ്യത.
സ്‌ഫോടനത്തെ തുടര്‍ന്ന് ബസ് മലക്കം മറിഞ്ഞ് നിലത്ത് പതിക്കുകയായിരുന്നു. സ്‌ഫോടക വസ്തു റോഡരികില്‍ വെച്ചതാണോ ബസിനുള്ളില്‍ വെച്ചുപിടിപ്പിച്ചതാണോ എന്നത് വ്യക്തമായില്ല.
ദാസു ഡാമില്‍ ജോലി ചെയ്യുന്ന ചൈനീസ് എഞ്ചിനീയര്‍മാരുമായാണ് ബസില്‍ സഞ്ചരിച്ചത്. 30 ഓളം എഞ്ചിനീയര്‍മാര്‍ ബസിലുണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.
At least 13 people, including 9 Chinese nationals and 2 Pakistani soldiers, killed after a blast sent a bus plunging into a ravine in Dasu area of Pakistan. pic.twitter.com/4M3q685Obr
— ANI (@ANI) July 14, 2021