കറാച്ചി: കര്‍താര്‍പൂര്‍ ഇടനാഴിയുടെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കുന്നതിന് മുന്‍ പ്രധാന മന്ത്രി മന്‍മോഹന്‍സിങ് പാകിസ്ഥാന്റെ ക്ഷണം സ്വീകരിച്ചു. പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രി ഷാ മെഹ്മൂദ് ഖുറേഷിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. മന്‍മോഹന്‍ സിങ് അദ്ദേഹത്തിന് അയച്ച കത്തില്‍ താന്‍ മുഖ്യാതിഥിയായിട്ടല്ല, സാധാരണവ്യക്തിയായിട്ടാണ് വരികയെന്ന് അറിയിച്ചതായും ഖുറേഷി പറഞ്ഞു.
‘മുന്‍ ഇന്ത്യന്‍ പ്രധാന മന്ത്രി മന്‍മോഹന്‍സിങ്ങിനെ ഞാന്‍ ക്ഷണിച്ചിരുന്നു. ഞാന്‍ അദ്ദേഹത്തോട് കടപ്പെട്ടിരിക്കുന്നു. ഞാന്‍ വരും. മുഖ്യതിഥിയായിട്ടല്ല, ഒരു സാധാരണക്കാരനായിട്ട് എന്നാണ് അദ്ദേഹം എനിക്കയച്ച കത്തില്‍ പറഞ്ഞത്’.ഖുറേഷി പറഞ്ഞതായി എ.എന്‍.ഐ റിപ്പോര്‍ട്ടു ചെയ്തു.
പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്ങ് കര്‍താര്‍പുര്‍ സാഹിബ് ഗുരുദ്വാരയിലേക്ക് തീര്‍ത്ഥാടനത്തിനായി പോകുന്നതില്‍ മന്‍മോഹന്‍സിങ്ങിനെ പ്രതിനിധിയായി ക്ഷണിച്ചിരുന്നു. ശ്രീ ഗുരുനാനാക്ക് ദേവ് ജിയുടെ 550ാം ജന്മദിനാഘോഷത്തിന്റെ ഭാഗമായി ഗുരുദ്വാര സന്ദര്‍ശിക്കുന്നതിനായാണ് സംഘം പോവുന്നത്.അതില്‍ പങ്കെടുക്കുമെന്ന് മന്‍മോഹന്‍സിങ്ങ് സമ്മതിച്ചതായി ഔദ്യോഗിക വക്താവ് അറിയിച്ചു.
എന്നാല്‍ ക്ഷണത്തെ സംബന്ധിച്ച അറിവില്ലെന്ന് മുന്‍ പ്രധാനമന്ത്രിയുടെ ഓഫീസും അറിയിച്ചു.