കൊച്ചി: ഉപ തെരഞ്ഞെടുപ്പിലെ എല്‍.ഡി.എഫ് മുന്നേറ്റത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെയും വി.കെ പ്രശാന്തിനെയും അഭിനന്ദിച്ചു കൊണ്ട് തുഷാര്‍ വെള്ളാപ്പള്ളിയുടെ ഫെയ്സ്ബുക്ക് പേജില്‍ വന്ന കുറിപ്പ് വിവാദമായ പശ്ചാത്തലത്തില്‍ പേജ് അഡ്മിനെ ബി.ഡി.ജെ.എസില്‍ നിന്നും പുറത്താക്കി.പേജില്‍ അഭിനന്ദനക്കുറിപ്പ് പങ്കുവെച്ച കിരണ്‍ ചന്ദ്രനെയാണ് പുറത്താക്കിയത്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഇന്നലെയാണ് തുഷാറിന്റെ ഫേസ്ബുക്ക് പേജില്‍ മുഖ്യമന്ത്രിയെയും വി.കെ പ്രശാന്തിനെയും അഭിനന്ദിച്ചുകൊണ്ട് പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്.
‘പിന്നോക്കക്കാരനായ മുഖ്യമന്ത്രിയും മുന്നോക്ക ഭൂരിപക്ഷ മണ്ഡലത്തില്‍ നിന്നും വന്‍ ഭൂരിപക്ഷത്തില്‍ വിജയിച്ച പിന്നോക്കകാരനും ഒരുമിച്ച് തലയുയര്‍ത്തി നില്ക്കുന്ന ഈ കാഴ്ച അധസ്ഥിത ജനവിഭാഗങ്ങള്‍ക്ക് ഏറെ പ്രതീക്ഷ പകരുന്നതാണ് ‘ എന്നായിരുന്നു കുറിപ്പ്.