KERALA BYPOLL
'നിലവിലെ ഗവണ്‍മെന്റിനോടുള്ള വിരോധം ആളുകളുടെ പ്രതികരണങ്ങളില്‍ കാണാം'; വട്ടിയൂര്‍ക്കാവില്‍ തെരഞ്ഞെടുപ്പു പ്രചാരണത്തിനിറങ്ങി പദ്മജ
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 Oct 06, 10:22 am
Sunday, 6th October 2019, 3:52 pm

തിരുവനന്തപുരം: വട്ടിയൂര്‍ക്കാവില്‍ തെരഞ്ഞെടുപ്പു പ്രചാരണത്തിനിറങ്ങി പദ്മജ വേണുഗോപാല്‍. മണ്ഡലത്തില്‍ യു.ഡി.എഫിന് തികഞ്ഞ വിജയപ്രതീക്ഷയുണ്ടെന്ന് പദ്മജ പറഞ്ഞു.

ജവഹര്‍ നഗറിലാണ് പദ്മജ ആദ്യമായി പ്രചരണത്തിനറങ്ങിയത്. തന്റെ അച്ഛനൊപ്പം പത്തുകൊല്ലം താന്‍ ജീവിച്ച സ്ഥലമാണ് ജവഹര്‍നഗറെന്നും ഇവിടെ എല്ലാ ആളുകളെയും അറിയുകയും ചെയ്യുമെന്നും പദ്മജ പറഞ്ഞു. അതിനാലാണ് ആദ്യം ഇവിടെത്തന്നെ പ്രചാരണത്തിനിറങ്ങിയതെന്നും പദ്മജ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

വട്ടിയൂര്‍ക്കാവില്‍ വലിയ വിജയ പ്രതീക്ഷയാണ് ഉള്ളത്. ഇപ്പോഴത്തെ ഗവണ്‍മെന്റിനോടുള്ള വിരോധവും ആളുകളുടെ പ്രതികരണങ്ങളില്‍ കാണാനാവുന്നുണ്ടന്നും പദ്മജ പറഞ്ഞു. ആളുകള്‍ ആവേശത്തോടെയാണ് തന്നെ സ്വീകരിക്കുന്നതെന്നും പദ്മജ കൂട്ടിച്ചേര്‍ത്തു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

വട്ടിയൂര്‍ക്കാവില്‍ കെ. മോഹന്‍ കുമാറാണ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത്. നേരത്തേ മണ്ഡലത്തില്‍ പദ്മജയുടെ പേരും സ്ഥാനാര്‍ഥിയായി ആദ്യഘട്ടത്തില്‍ പറഞ്ഞുകേട്ടിരുന്നു.

തിരുവനന്തപുരം മേയര്‍ വി.കെ പ്രശാന്താണ് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി. എസ്. സുരേഷാണ് ബി.ജെ.പി സ്ഥാനാര്‍ഥി.