നിവില്‍ പോളി ആരാധകര്‍ മാത്രമല്ല, മലയാളി പ്രേക്ഷകര്‍ ഒന്നടങ്കം കാത്തിരിരക്കുന്ന പുതിയ ചിത്രം ‘പടവെട്ടി’ന്റെ പുതിയ പോസ്റ്റര്‍ പുറത്തു വിട്ടു. നിവിന്‍ പോളി തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് വഴിയാണ് മാസ് ലുക്കിലുള്ള പോസ്റ്റര്‍ പുറത്ത് വിട്ടിരിക്കുന്നത്.
‘സംഘര്‍ഷം… പോരാട്ടം… അതിജീവനം… മനുഷ്യരുള്ളിടത്തോളം കാലം പടവെട്ട് തുടര്‍ന്ന് കൊണ്ടേയിരിക്കും,’ എന്ന ക്യാപ്ഷനോടെയാണ് ടൈറ്റില്‍ പോസ്റ്റര്‍ നിവിന്‍ പോളി പുറത്ത് വിട്ടത്.
സണ്ണി വെയ്ന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നവാഗതനായ ലിജു കൃഷ്ണ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് പടവെട്ട്. സണ്ണി വെയ്ന്‍ പ്രൊഡക്ഷന്‍സിന്റെ ആദ്യ സംരംഭമായ മൊമെന്റ് ജസ്റ്റ് ബിഫോര്‍ ഡെത്ത് എന്ന നാടകവും സംവിധാനം ചെയ്തത് ലിജുവായിരുന്നു.
View this post on Instagram
അരുവി എന്ന തമിഴ് ചിത്രത്തിലൂടെ മലയാളികള്‍ക്കും സുപരിചിതയായ അദിതി ബാലനാണ് നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഷൈന്‍ ടോം ചാക്കോ, ഷമ്മി തിലകന്‍, ഇന്ദ്രന്‍സ്, വിജയരാഘവന്‍, കൈനകരി തങ്കരാജ്, ബാലന്‍ പാറക്കല്‍ എന്നിവര്‌ക്കൊപ്പം മഞ്ജു വാര്യരും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
അന്‍വര്‍ അലിയുടെ വരികള്‍ക്ക് 96 എന്ന ചിത്രത്തിലൂടെ തരംഗമായ ഗോവിന്ദ് വസന്തയാണ് ഗാനങ്ങളൊരുക്കുന്നത്. ഒരിടവേളയ്ക്ക് ശേഷം ഗോവിന്ദ് വസന്ത മലയാളത്തിലേക്ക് തിരിച്ചെത്തുന്ന ചിത്രം കൂടിയാണ് പടവെട്ട്.
ബിബിന്‍ പോള്‍ ആണ് ചിത്രത്തിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍. ദീപക് ഡി. മേനോനാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. മലബാറിന്റെ പശ്ചാത്തലത്തില്‍ മാലൂര്‍ എന്ന ഗ്രാമത്തിലാണ് ചിത്രത്തിന്റെ ഷൂട്ടിങ് നടന്നത്.
ഷെഫീഖ് മുഹമ്മദ് അലിയാണ് ചിത്രത്തിന്റെ എഡിറ്റിങ്ങ് കൈകാര്യം ചെയ്യുന്നത്. രംഗനാഥ് രവിയാണ് ചിത്രത്തിന്റെ സൗണ്ട് ഡിസൈനിങ്ങ് നിര്‍വ്വഹിക്കുന്നത്, സുഭാഷ് കരുണ്‍ ആര്‍ട് ഡയറക്ഷനും, റോണക്‌സ് സേവിയര്‍ മേക്കപ്പും, മഷര്‍ ഹംസ വസ്ത്രാലങ്കാരവും നിര്‍വഹിക്കുന്നു.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: Padavettu new poster released