പാ രഞ്ജിത്തിന്റെ നിര്‍മാണത്തില്‍ ഉര്‍വശി, ദിനേശ്, മാരന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ജെ.ബേബി’ മാര്‍ച്ച് എട്ടിന് വനിതാ ദിനത്തില്‍ തിയേറ്ററുകളിലേക്കെത്തും.
ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ട്രെയ്‌ലറും ടീസറും ഗാനങ്ങളും ഉര്‍വശിയുടെ ഗംഭീര അഭിനയ പ്രകടനം കൊണ്ട് ശ്രദ്ധേയമാണ്.
പാ രഞ്ജിത്തിന്റെ നീലം പ്രൊഡക്ഷന്‍സ് ഇതുവരെ നിര്‍മിച്ച സിനിമകള്‍ ഒക്കെയും സാമൂഹിക സങ്കല്‍പ്പങ്ങള്‍ ഉള്‍ക്കൊള്ളുന്ന സിനിമകളായാണ് പുറത്തു വന്നിരിക്കുന്നത്.
കുടുംബ ബന്ധങ്ങള്‍ക്കും ഹാസ്യത്തിനും കൂടുതല്‍ പ്രാധാന്യം നല്‍കി ഒരുക്കിയ ചിത്രമാണ് ‘ജെ.ബേബി’.
ചിത്രത്തിന്റെ പ്രത്യേക പ്രദര്‍ശനം ചെന്നൈയില്‍ സിനിമാ പ്രവര്‍ത്തകര്‍ക്കായി നടത്തിയിരുന്നു. സിനിമ കണ്ടവരെല്ലാം, അഭിനേതാക്കളെയും അണിയറപ്രവര്‍ത്തകരേയും നിര്‍മാതാക്കളെയും അഭിനന്ദിച്ചിരുന്നു. പ്രേക്ഷകനെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന ചിത്രമാണ് ‘ജെ.ബേബി’.
സിനിമ കാണാന്‍ തിയേറ്ററില്‍ വരുന്നവര്‍ നിര്‍ബന്ധമായും അമ്മമാരെയും കൂടെ കൂട്ടണമെന്നും എല്ലാത്തരം പ്രേക്ഷകര്‍ക്കും വേണ്ടി തങ്ങള്‍ ഒരുക്കിയ സിനിമയാണിതെന്നും സംവിധായകന്‍ സുരേഷ് മാരി പറയുന്നു. ശക്തി ഫിലിം ഫാക്ടറിയാണ് ‘ജെ.ബേബി’ റിലീസ് ചെയ്യുന്നത്. പി.ആര്‍.ഒ. പ്രതീഷ് ശേഖര്‍.
Content Highlight: Pa Ranjith Movie J.Baby Trailer Out Now