Daily News
ഫേസ്ബുക്കില്‍ ജാതിപ്പേര് ഉപേക്ഷിക്കാന്‍ അവകാശമില്ലേ? സുക്കര്‍ബര്‍ഗിന് ഒരു തുറന്ന കത്ത്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2015 Aug 04, 10:03 am
Tuesday, 4th August 2015, 3:33 pm

“യഥാര്‍ത്ഥ” സുഹൃത്തുക്കളുമായി ബന്ധം സ്ഥാപിക്കാനുള്ള ഒരു പ്ലാറ്റ്‌ഫോം എന്നതിനേക്കാളുപരി ഇന്ന് പല സാമൂഹ്യ ഇടപെടലുകളും നടത്താനുള്ള ഒരു സാമൂഹിക പ്ലാറ്റ്‌ഫോം ആയി ഫേസ്ബുക്ക് മാറിയിട്ടുണ്ട് എന്നത് അഭിനന്ദനാര്‍ഹം തന്നെയാണ്. കേവലം സ്വകാര്യനിമിഷങ്ങളും ഫോട്ടോകളും മാത്രം പങ്കുവെക്കാനുള്ള ഇടമായല്ല ഇന്ന് ഇത് കൂടുതലായും ഉപയോഗിക്കപ്പെടുന്നത്. രാഷ്ട്രീയ ലക്ഷ്യങ്ങളോടെയുള്ള കൂട്ടായ്മകള്‍ രൂപീകരിക്കുന്നതിനും സാമൂഹിക വിഷയങ്ങള്‍ അഭിസംബോധന ചെയ്യുന്നതിനും മനുഷ്യാവകാശ ലംഘനങ്ങളെ കുറിച്ച് അവബോധങ്ങള്‍ പകരുന്നതിനും ലിംഗം, ജാതി മുതലായവയെ അടിസ്ഥാനമാക്കിയുള്ള വിവേചനങ്ങളിലേയ്ക്ക് ശ്രദ്ധ കൊണ്ടുവരുന്നതിനും ഒക്കെയാണ് ഇന്നിത് പ്രയോജനപ്പെടുത്തുന്നത്. ഈ ലിസ്റ്റ് ഇനിയും നീളും.

ഒപ്പിനിയന്‍ : പ്രീത ജി.പി.
മൊഴിമാറ്റം: ഷഫീക്ക് സുബൈദ ഹക്കീം, ജിന്‍സി ബാലകൃഷ്ണന്‍

ഡൂള്‍ന്യൂസ് ആമുഖം:

അടുത്തകാലത്താണ് ഫേസ്ബുക്ക് പ്രൊഫൈലുകളിലെ ജാതിപ്പേര് ഉപേക്ഷിക്കൂ എന്ന പേരില്‍ യുവ കഥാകാരന്‍ ലാസര്‍ഷൈന്റെ നേതൃത്തില്‍ ഒരു ഓണ്‍ലൈന്‍ സമരം നടന്നത്. അതിന്റെ പേരില്‍ ലാസര്‍ഷൈന്‍ ഒത്തിരി വിമര്‍ശനങ്ങള്‍ക്ക് വിധേയമാവുകയുണ്ടായി. അതേസമയം തന്നെ ജാതിപ്പേര്‍ നിലനിര്‍ത്തുന്നതിന്റെ നാനാവിധ വശങ്ങളെ കുറിച്ചും ചര്‍ച്ച നടക്കുകയുണ്ടായി.

പ്രകടിതവും പ്രത്യക്ഷവുവമായ ജാതി അടയാളമെന്ന നിലയില്‍ ജാതിപ്പേരുകള്‍ സമൂഹത്തില്‍ ഇടപെടുന്നുണ്ട് എന്നത് സത്യമാണ്. ജാതിയെന്ന സാംസ്‌കാരിക മൂലധനത്തിന്റെ ഒഴുക്കും സ്വഭാവവും പലപ്പോഴും ദളിത്കീഴാള രാഷ്ട്രീയം കൈകാര്യം ചെയ്തിട്ടുള്ളതാണ്. ജാതിശ്രേണിയുടെ മുകളിലേയ്ക്ക് പോകുമ്പോഴും ജാതി ഒരു ഗുണാത്മക മൂലധനമായും താഴേക്ക് നീങ്ങുമ്പോഴേക്കും അടിച്ചമര്‍ത്തലിന്റേതായ, വിവേചനത്തിന്റേതായ നെഗറ്റീവ് കാപ്പിറ്റല്‍ (ഋണാത്മക മൂലധനം) ആയുമാണ് പ്രവര്‍ത്തിക്കുക. അതുകൊണ്ട് തന്നെ ജാതി അടയാളങ്ങളുമായി ബന്ധപ്പെട്ട സമരം സവിശേഷ ശ്രദ്ധ അര്‍ഹിക്കുന്നുമുണ്ട്.

അടുത്തകാലത്ത് വളരെ വിവാദങ്ങള്‍ക്ക് വിധേയമാവുകയും ഓണ്‍ലൈന്‍ ആക്രമങ്ങള്‍ക്ക് ഇരയാവുകയും ചെയ്ത വ്യക്തായാണല്ലോ പ്രീത ജി.പി. ഈ ആക്രമണങ്ങളുടെ ഭാഗമായി നിരവധി തവണ പ്രീതയുടെ ഫേസ്ബുക്ക് അക്കൗണ്ട് കൊണ്ട് പൂട്ടിക്കുകയുണ്ടായി. മാസ് റിപ്പോര്‍ട്ടിങ്ങ് നടത്തിയാണ് ഇത്തരം പൂട്ടിക്കലുകള്‍ അരങ്ങേറിയിട്ടുള്ളത്. ആരാണ് ഇതിനു പിന്നില്‍, ഏതു രാഷ്ട്രീയമാണ് എന്നൊക്കെയുള്ള ചോദ്യങ്ങള്‍ നിലനില്‍ക്കുമ്പോഴും മറ്റൊരു വിഷയത്തിലേക്ക് വിരല്‍ ചൂണ്ടുകയാണ് പ്രീത ഫേസ്ബുക്ക് മേധാവി മാര്‍ക്ക് സുക്കര്‍ബര്‍ഗിനെഴുതിയ തുറന്ന കത്ത്. ഇംഗ്ലീഷില്‍ തയ്യാറാക്കിയ കത്ത് ഫേസ്ബുക്കിലെ സ്റ്റാറ്റസ് ആക്കിയാണ് പ്രീത പ്രസിദ്ധപ്പെടുത്തിയിരിക്കുന്നത്.

റിക്കോര്‍ഡുകളില്‍ പ്രീത ജി നായര്‍ എന്ന പേര് സാമൂഹിക ബോധ്യങ്ങളുടെ ഭാഗമായി പ്രീത ഉപേക്ഷിക്കുകയും പ്രീത ജി.പി എന്ന പേര് ഉപയോഗിക്കുകയും ചെയ്ത് വരികയായിരുന്നു. മാസ് റിപ്പോര്‍ട്ടിങ്ങിന്റെ ഭാഗമായി അക്കൗണ്ടുകള്‍ പൂട്ടിച്ചപ്പോള്‍ ജാതിവാലോടുകൂടിയ തന്റെ പേര് വീണ്ടും ഉപയോഗിക്കാന്‍ പ്രീത നിര്‍ബന്ധിക്കപ്പെടുകയായിരുന്നു. ഫേസ്ബുക്ക് പോലുള്ള ഒരു സോഷ്യല്‍ മീഡിയയില്‍, അതും ജാതി, മത, വര്‍ഗം, ലിംഗം, വര്‍ണം എന്നി വിവേചനങ്ങള്‍ക്കെതിരെ നില്‍ക്കുന്നുവെന്നവകാശപ്പെടുന്ന ഒരു സോഷ്യല്‍ പ്ലാറ്റ്‌ഫോമില്‍ സ്വന്തം ജാതി സ്വത്വമുള്ള പേരുപേക്ഷിക്കാന്‍ ഒരാളെ അനുവദിക്കുന്നില്ല എന്നു പറയുന്നത് വര്‍ണവിവേചനം നിലനില്‍ക്കണമെന്ന്, ജാതി വിവേചനം നിലനില്‍ക്കണമെന്നൊക്കെ ആവശ്യപ്പെടുന്ന പോലുള്ള ക്രൂരമായ ഒരു നടപടിയാണ്. ഇതിനായി തന്റെ ജനന സര്‍ട്ടിഫിക്കറ്റ് മുതല്‍ എല്ലാ ഡോക്യുമെന്റുകളിലും പേര് മാറ്റണമെന്ന നിര്‍ബന്ധം തീര്‍ത്തും അപലപനീയം തന്നെ. ഇതിനെതിരെ ശക്തമായ ഭാഷയിലാണ് പ്രീത ഫേസ്ബുക്കിന് തുറന്ന കത്ത് തയ്യാറാക്കിയിരിക്കുന്നത്. – എഡിറ്റര്‍

നമ്മുടെ പേരുകള്‍ മുതല്‍ അനുഷ്ഠാനങ്ങള്‍ വരെയുള്ള എല്ലാ കാര്യങ്ങളും ഏതെങ്കിലും വിധത്തിലുള്ള ജാതിഘടകങ്ങള്‍ പേറുന്നുണ്ട്. ജാതിശ്രേണിയുടെ ഉന്നത അടരുകളിലുള്ള, വിശിഷ്ടാധികാരവും സ്വാധീന ശക്തിയുമുള്ള, സമ്പന്ന വിഭാഗങ്ങളില്‍ നിന്നുള്ളവരാണ് സാമൂഹികവും ഭരണപരവുമായ സ്ഥാപനങ്ങളും മാധ്യമ സ്ഥാപനങ്ങളടക്കം ഭൂരിഭാഗവും കൈകാര്യം ചെയ്യുന്നത്. വിപുലവമായ തോതില്‍ ജാതിയുടെ പേരിലുള്ള വിവേചനങ്ങള്‍ക്കും മനുഷ്യാവകാശ ലംഘനങ്ങള്‍ക്കുമെതിരെ ശബ്ദമുയര്‍ത്താന്‍ ജാതിശ്രേണിയുടെ കീഴടരുകളിലുള്ളവര്‍ക്ക് ഇത്തരം മേഖലകള്‍ പ്രാപ്യമല്ല തന്നെ.

mark-zukkerberg

ഫേസ്ബുക്കിന് പ്രീത എഴുതിയ തുറന്ന കത്ത്:

പ്രിയ ഫേസ്ബുക്ക് ടീം, മാര്‍ക്ക് സുക്കര്‍ബര്‍ഗ്,

എന്റെ സോഷ്യല്‍ മീഡിയ ജീവിതത്തില്‍ വൈകാരികമായി എന്നെ ബാധിച്ച വേദന നിറഞ്ഞ ചില കാര്യങ്ങളിലേയ്ക്ക് നിങ്ങളുടെ ശ്രദ്ധ ക്ഷണിക്കുന്നു. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് എന്റെ ഫേസ്ബുക്ക് അക്കൗണ്ട് ബ്ലോക്ക് ചെയ്തിരുന്നു. അക്കൗണ്ടിനായി ഉപയോഗിച്ച എന്റെ പേര് ആധികാരികമായ പേരല്ല എന്നാണ് ഫേസ്ബുക്ക് എനിക്ക് അയച്ച സന്ദേശം.

എനിക്കെതിരെ ഫേസ്ബുക്കിനോട് എത്രയാള്‍ക്കാര്‍ പരാതി പറഞ്ഞിട്ടുണ്ട് എന്നെനിക്കറിയില്ല; എത്രപേര്‍ എന്റെ പ്രൊഫൈല്‍ റിപ്പേര്‍ട്ട് ചെയ്തിട്ടുണ്ട് എന്നും അറിയില്ല. എന്നാല്‍ അക്കൗണ്ട് ബ്ലോക്ക് ചെയ്യുന്നതിനുമുമ്പ് ഫേസ്ബുക്ക് വേണ്ടത്ര ജാഗ്രതകാണിക്കുകയോ അവശ്യം വേണ്ട പരിശോധനകള്‍ നടത്തക്കുകയോ ചെയ്തിട്ടില്ല എന്നാണെനിക്ക് തോന്നുന്നത്.

പ്രൊഫൈലുകളില്‍ യഥാര്‍ത്ഥ പേരുപയോഗിക്കാന്‍ പ്രോത്സാഹിപ്പിക്കുന്നുവെന്നാണ് ഫേസ്ബുക്ക് പറയുന്നത്. അതിലൂടെ ഉപഭോക്താക്കളുടെ സുഹൃത്തുക്കള്‍ക്ക് അവരെ വേഗം തിരിച്ചറിയാനും ബന്ധം സ്ഥാപിക്കാനും കഴിയും എന്ന കാരണവും പറയുന്നു. എന്റെ കാര്യം പരിശോധിക്കുകയാണെങ്കില്‍ 5000 ഫ്രണ്ട്‌സുകളും 17,000 ഫോളോവേഴ്‌സുകളും എനിക്കുണ്ട്. തീര്‍ച്ചയായും അതില്‍ ഭൂരിഭാഗം പേരും എന്റെ പേര് കണ്ട് ബന്ധം സ്ഥാപിച്ചവരല്ല. മറിച്ച് അവരെല്ലാം എന്റെ ഫ്രണ്ട് സര്‍ക്കിളില്‍ കടന്നുവന്നിട്ടുള്ളത് എന്റെ എഴുത്തുകളും പോസ്റ്റുകളും മറ്റുള്ളവരുടെ പോസ്റ്റുകളില്‍ ഞാന്‍ നടത്തിവരുന്ന ആശയവിനിമയങ്ങളും ഒക്കെ വായിച്ചാണ്.

ഈ “ഫ്രണ്ട്‌സു”കളില്‍ വളരെ കുറച്ചുപേരെ മാത്രമെ എനിക്ക് വ്യക്തിപരമായി പരിചയമുള്ളു. ബാക്കിയുള്ളവരൊക്കെ തന്നെയും ജനാധിപത്യരീതിയില്‍ നടക്കുന്ന ആശയവിനിമയത്തിന്റെ, കൊടുക്കല്‍ വാങ്ങലുകളുടെ ഭാഗമായി നിലനിര്‍ത്തിപ്പോരുന്നവരാണ്.

lasar-shineലാസര്‍ ഷെന്‍

“യഥാര്‍ത്ഥ” സുഹൃത്തുക്കളുമായി ബന്ധം സ്ഥാപിക്കാനുള്ള ഒരു പ്ലാറ്റ്‌ഫോം എന്നതിനേക്കാളുപരി ഇന്ന് പല സാമൂഹ്യ ഇടപെടലുകളും നടത്താനുള്ള ഒരു സാമൂഹിക പ്ലാറ്റ്‌ഫോം ആയി ഫേസ്ബുക്ക് മാറിയിട്ടുണ്ട് എന്നത് അഭിനന്ദനാര്‍ഹം തന്നെയാണ്. കേവലം സ്വകാര്യനിമിഷങ്ങളും ഫോട്ടോകളും മാത്രം പങ്കുവെക്കാനുള്ള ഇടമായല്ല ഇന്ന് ഇത് കൂടുതലായും ഉപയോഗിക്കപ്പെടുന്നത്. രാഷ്ട്രീയ ലക്ഷ്യങ്ങളോടെയുള്ള കൂട്ടായ്മകള്‍ രൂപീകരിക്കുന്നതിനും സാമൂഹിക വിഷയങ്ങള്‍ അഭിസംബോധന ചെയ്യുന്നതിനും മനുഷ്യാവകാശ ലംഘനങ്ങളെ കുറിച്ച് അവബോധങ്ങള്‍ പകരുന്നതിനും ലിംഗം, ജാതി മുതലായവയെ അടിസ്ഥാനമാക്കിയുള്ള വിവേചനങ്ങളിലേയ്ക്ക് ശ്രദ്ധ കൊണ്ടുവരുന്നതിനും ഒക്കെയാണ് ഇന്നിത് പ്രയോജനപ്പെടുത്തുന്നത്. ഈ ലിസ്റ്റ് ഇനിയും നീളും.

ഇക്കാര്യങ്ങളിലെ ഏറ്റവും മോശമായ ചില സംഗതികള്‍ കേള്‍ക്കാന്‍ നിങ്ങള്‍ അല്പം സമയം ചിലവഴിക്കുമല്ലോ. ഇന്ത്യയുടെ സാമൂഹികാടരുകളില്‍ വളരെ ആഴത്തില്‍ പടര്‍ന്നുപിടിച്ചിട്ടുള്ള ഏറ്റവും അപകടകരമായ ഒരു അനുഷ്ഠാനം നിലനില്‍ക്കുന്നുണ്ട്. അതാണ് ജാതി വ്യവസ്ഥ. ദൗര്‍ഭാഗ്യകരമെന്ന് പറയട്ടെ അത് ആരംഭിച്ചിട്ട് ഏകദേശം 3000 വര്‍ഷത്തോളമായിട്ടും, ഈ നീണ്ട കാലത്തിനിടയ്ക്ക് നിരവധിയായ വിപ്ലവകാരികള്‍ ഇതിനെതിരെ പ്രവര്‍ത്തിച്ചിട്ടും നമ്മുടെ സമൂഹത്തില്‍ ഈ ഹീന വ്യവസ്ഥിതി തിമിര്‍ത്താടി നില്‍ക്കുകയാണ്. മറ്റേതു ഘടകത്തെക്കാളും ഈ ഒരൊറ്റ ഘടകം നമ്മുടെ സമൂഹത്തെ താറുമാറാക്കുന്നുണ്ട്, സമൂഹത്തിന്റെ ഭൂരിപക്ഷം ജീവിതങ്ങളെയും അതിദാരുണാസ്ഥയിലേയ്ക്ക് തള്ളിവിടുന്നുമുണ്ട്.

നമ്മുടെ പേരുകള്‍ മുതല്‍ അനുഷ്ഠാനങ്ങള്‍ വരെയുള്ള എല്ലാ കാര്യങ്ങളും ഏതെങ്കിലും വിധത്തിലുള്ള ജാതിഘടകങ്ങള്‍ പേറുന്നുണ്ട്. ജാതിശ്രേണിയുടെ ഉന്നത അടരുകളിലുള്ള, വിശിഷ്ടാധികാരവും സ്വാധീന ശക്തിയുമുള്ള, സമ്പന്ന വിഭാഗങ്ങളില്‍ നിന്നുള്ളവരാണ് സാമൂഹികവും ഭരണപരവുമായ സ്ഥാപനങ്ങളും മാധ്യമ സ്ഥാപനങ്ങളടക്കം ഭൂരിഭാഗവും കൈകാര്യം ചെയ്യുന്നത്. വിപുലവമായ തോതില്‍ ജാതിയുടെ പേരിലുള്ള വിവേചനങ്ങള്‍ക്കും മനുഷ്യാവകാശ ലംഘനങ്ങള്‍ക്കുമെതിരെ ശബ്ദമുയര്‍ത്താന്‍ ജാതിശ്രേണിയുടെ കീഴടരുകളിലുള്ളവര്‍ക്ക് ഇത്തരം മേഖലകള്‍ പ്രാപ്യമല്ല തന്നെ.

സന്തോഷകരമെന്ന് പറയട്ടെ ഒന്നുമില്ലാത്തവര്‍ക്ക് ഒരു പുതിയ പ്രതീക്ഷ നല്‍കുന്നതാണ് ഫേസ്ബുക്ക് പോലുള്ള സോഷ്യല്‍ മീഡിയകള്‍. സോഷ്യല്‍ മീഡിയയുടെ ശക്തി പ്രയോജനപ്പെടുത്തിക്കൊണ്ട് ജാതീയതയ്‌ക്കെതിരെ നിരവധി ആള്‍ക്കാര്‍ സവിശേഷവും ആധുനിക രീതിയിലുള്ളതുമായ പല മുന്നേറ്റങ്ങള്‍ക്കും മുന്‍കൈയ്യെടുത്തിട്ടുണ്ട്.

ഡോ.ബി.ആര്‍ അംബേദ്ക്കര്‍, രാമസ്വാമി നായ്ക്കര്‍, നാരായണഗുരു, അയ്യങ്കാളി മുതലായ വിപ്ലവകാരികള്‍ ഇന്ത്യയിലെ ജാതിവ്യവസ്ഥിതിയെ തകര്‍ക്കാനായി ഒട്ടനവധി പരിശ്രമിച്ചിട്ടുണ്ട്. എങ്കിലും അവ വളരെ കുറച്ചേ വിജയിച്ചിട്ടുള്ളു. ദളിത് നേതാക്കള്‍, രാഷ്ട്രീയ പ്രവര്‍ത്തകര്‍, അതുപൊലെ ഈ ലക്ഷ്യം സൂക്ഷിക്കുന്ന മറ്റേനേകര്‍, തങ്ങള്‍ക്ക് ലഭ്യമായ പരിമിത സാധ്യതകളെയെല്ലാം പ്രയോജനപ്പെടുത്തിക്കൊണ്ട് ഇപ്പോഴും സമരം നടത്തുകയുമാണ്.

b-r-ambedkarഉദാഹരണത്തിന്, എന്റെ സുഹൃത്ത് കൂടിയായ ലാസര്‍ ഷൈന്‍ മനുഷ്യത്വ വിരുദ്ധമായ ജാതി വ്യവസ്ഥിതിക്കെതിരെ “ഫേസ്ബുക്ക് പേരുകളിലെ ജാതിവാല്‍ മുറിക്കുക” എന്ന ഒരാശയവുമായി മുന്നേട്ട് വന്നിരുന്നു. നമ്മുടെ പേരുകളിലെ ജാതിവാലുകള്‍ മറ്റെന്തിനേക്കാളും ജാതീയതയുടെ ഏറ്റവും പ്രകടിത രൂപവും ജാതി അടയാളവുമാണ് എന്നതുകൊണ്ട് തന്നെ ലാസര്‍ഷൈന്റെതുപോലുള്ള ഇടപെടലുകള്‍ സവിശേഷമായ പ്രാധാന്യമര്‍ഹിക്കുന്നു.

ഡോ.ബി.ആര്‍ അംബേദ്ക്കര്‍, രാമസ്വാമി നായ്ക്കര്‍, നാരായണഗുരു, അയ്യങ്കാളി മുതലായ വിപ്ലവകാരികള്‍ ഇന്ത്യയിലെ ജാതിവ്യവസ്ഥിതിയെ തകര്‍ക്കാനായി ഒട്ടനവധി പരിശ്രമിച്ചിട്ടുണ്ട്. എങ്കിലും അവ വളരെ കുറച്ചേ വിജയിച്ചിട്ടുള്ളു. ദളിത് നേതാക്കള്‍, രാഷ്ട്രീയ പ്രവര്‍ത്തകര്‍, അതുപൊലെ ഈ ലക്ഷ്യം സൂക്ഷിക്കുന്ന മറ്റേനേകര്‍, തങ്ങള്‍ക്ക് ലഭ്യമായ പരിമിത സാധ്യതകളെയെല്ലാം പ്രയോജനപ്പെടുത്തിക്കൊണ്ട് ഇപ്പോഴും സമരം നടത്തുകയുമാണ്.

ഈ സാഹചര്യത്തില്‍ നിന്നുകൊണ്ടാണ് ഫെയ്‌സ്ബുക്ക് മാര്‍ഗദര്‍ശിയാവണമെന്നും ഞങ്ങളെ ജാതിവാലുകളില്‍ നിന്ന് മോചിതരാകാന്‍ അനുവദിക്കണമെന്നും ഞാന്‍ ആവശ്യപ്പെടുകയും പ്രതീക്ഷിക്കുകയും ചെയ്യുന്നത്. ഫേസ്ബുക്കിനെ സംബന്ധിച്ച് ഇതൊരു സാധാരണ കാര്യം മാത്രമാവില്ല, മറിച്ച് ഒരു വിപ്ലവകരമായ ചുവടുവെപ്പാകുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. ലൈംഗിക ന്യൂനപക്ഷം, വംശീയത, തൊട്ടുകൂടായ്മ തുടങ്ങിയ വിഷങ്ങളില്‍ നിങ്ങള്‍ സ്വീകരിച്ച നയങ്ങള്‍ക്കും നിലപാടുകള്‍ക്കും ആഗോളതലത്തില്‍ തന്നെ അംഗീകാരം ലഭിച്ചതാണ്.

മാസ് റിപ്പോര്‍ട്ടിങ്, ബ്ലോക്കിങ് എന്നീ സിസ്റ്റത്തിലുള്ള നിങ്ങളുടെ പിഴവുകളാണ് ഞാന്‍ ചൂണ്ടിക്കാട്ടാനാഗ്രഹിക്കുന്ന മറ്റൊന്ന്. ജാതീയത, ലൈംഗിക ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ തുടങ്ങി മുഖ്യധാരയില്‍ നിന്നുമാറ്റിനിര്‍ത്തപ്പെട്ട രാഷ്ട്രീയ പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കാട്ടാന്‍ ഞങ്ങള്‍ ശ്രമിക്കുമ്പോള്‍ അതില്‍ ജനാധിപത്യപരമായ ചര്‍ച്ചയ്ക്കു ധൈര്യം കാണിക്കാത്തവര്‍ പലപ്പോഴും സ്വീകരിക്കുന്ന രീതി മാസ് റിപ്പോര്‍ട്ടിങ് നടത്തുക എന്നതാണ്. ഞങ്ങളുടെ ഐ.ഡികള്‍ ബ്ലോക്ക് ചെയ്യാന്‍ എളുപ്പമാണെന്നും അതുവഴി പുരോഗമന പരമായ കാഴ്ചപ്പാടുകളെ എളുപ്പം അടിച്ചമര്‍ത്താമെന്നും അവര്‍ കരുതുന്നു.

അടുത്ത പേജില്‍ തുടരുന്നു

ഒരു കുട്ടി ജനിച്ചാല്‍ സര്‍നെയിം ആയി ജാതിപ്പേര് ചേര്‍ക്കുന്നതും ഔദ്യോഗിക രേഖകളില്‍ അതു പേരിനൊപ്പം ചേര്‍ക്കുന്നതും ഇവിടെ മേല്‍ജാതിക്കാര്‍ സാധാരണയായി പിന്തുടരുന്ന നടപ്പുരീതിയാണ്. ഈ ചീഞ്ഞളിഞ്ഞ ജാതിവ്യവസ്ഥയില്‍ നിന്നും പുറത്തേക്കു കടക്കുന്നതിന്റെ ആദ്യപടിയെന്നോണം നിരവധി ആളുകള്‍ ഇത്തരം ജാതിവേരുകള്‍ സ്വയം പിഴുതെറിയുന്നുണ്ട്. അത്തരം ആളുകള്‍ എഫ്.ബി പോലുള്ള സോഷ്യല്‍ മീഡിയകളില്‍ പേരിനൊപ്പം ജാതിചിഹ്നം ചേര്‍ക്കാറില്ല. ഈ തീരുമാനത്തിനു പിന്നിലെ സാമൂഹിക ലക്ഷ്യവും അതിന്റെ കാരണങ്ങളും നിങ്ങള്‍ക്ക് മനസിലാവുമെന്നും ഇതു പിന്തുടരുന്ന എന്നെപ്പോലുള്ളവര്‍ക്ക് പേരിനൊപ്പമുള്ള ജാതിപ്പേര് പിഴുതെറിയാന്‍ അവസരമൊരുക്കുമെന്നും ഞാന്‍ പ്രതീക്ഷിക്കുന്നു.

anna-durai-and-ramaswami-naicker

അണ്ണാദുരൈയ്യും ഇ.വി രാമസ്വാമി നായ്ക്കറും

നിങ്ങള്‍ ബ്ലോക്കു ചെയ്ത മിക്കയാളുകളും എല്‍.ജി.ബി.ടി അവകാശങ്ങള്‍ക്കുവേണ്ടിയോ അല്ലെങ്കില്‍ പാര്‍ശ്വവത്കരിക്കപ്പെട്ട മറ്റേതെങ്കിലും വിഭാഗത്തില്‍പ്പെട്ടവരുടെ അവകാശങ്ങള്‍ക്കു വേണ്ടിയോ ഒക്കെ ശബ്ദിച്ചവര്‍ ആണെന്ന് ഒറ്റനോട്ടത്തില്‍ പരിശോധിച്ചാല്‍ നിങ്ങള്‍ക്കു തന്നെ മനസിലാക്കാനാവുമെന്ന് എനിക്ക് ഉറപ്പുണ്ട്. സോഷ്യല്‍ മീഡിയകളില്‍ ഉയരുന്ന വ്യത്യസ്ത ആശയങ്ങളെയും കാഴ്ചപ്പാടുകളും എതിര്‍വീക്ഷണങ്ങളെയും തുടച്ചുമാറ്റാന്‍ ഫാസിസ്റ്റ് ശക്തികളെ സഹായിക്കുകയാണ് വാസ്തവത്തില്‍ നിങ്ങള്‍ ചെയ്തുകൊണ്ടിരിക്കുന്നത്. ഇതിലൂടെ അവര്‍ പ്രചരിപ്പിക്കുന്ന എക്‌സ്‌ക്ലൂസീവിസത്തിനും അപ്രമാദിത്വത്തിനും ഏകസ്വര സാംസ്‌കാരിക വാദത്തിനും (cultural monolithism) വേണ്ടി നിലകൊള്ളുന്ന ഇതേ ജാതീയ ശക്തികളെ നിങ്ങള്‍ അകമഴിഞ്ഞു സഹായിക്കുകയും ചെയ്യുന്നു.

ഒരു കുട്ടി ജനിച്ചാല്‍ സര്‍നെയിം ആയി ജാതിപ്പേര് ചേര്‍ക്കുന്നതും ഔദ്യോഗിക രേഖകളില്‍ അതു പേരിനൊപ്പം ചേര്‍ക്കുന്നതും ഇവിടെ മേല്‍ജാതിക്കാര്‍ സാധാരണയായി പിന്തുടരുന്ന നടപ്പുരീതിയാണ്. ഈ ചീഞ്ഞളിഞ്ഞ ജാതിവ്യവസ്ഥയില്‍ നിന്നും പുറത്തേക്കു കടക്കുന്നതിന്റെ ആദ്യപടിയെന്നോണം നിരവധി ആളുകള്‍ ഇത്തരം ജാതിവേരുകള്‍ സ്വയം പിഴുതെറിയുന്നുണ്ട്. അത്തരം ആളുകള്‍ എഫ്.ബി പോലുള്ള സോഷ്യല്‍ മീഡിയകളില്‍ പേരിനൊപ്പം ജാതിചിഹ്നം ചേര്‍ക്കാറില്ല. ഈ തീരുമാനത്തിനു പിന്നിലെ സാമൂഹിക ലക്ഷ്യവും അതിന്റെ കാരണങ്ങളും നിങ്ങള്‍ക്ക് മനസിലാവുമെന്നും ഇതു പിന്തുടരുന്ന എന്നെപ്പോലുള്ളവര്‍ക്ക് പേരിനൊപ്പമുള്ള ജാതിപ്പേര് പിഴുതെറിയാന്‍ അവസരമൊരുക്കുമെന്നും ഞാന്‍ പ്രതീക്ഷിക്കുന്നു.

രേഖകളില്‍ നിന്നെല്ലാം ഈ ജാതിപ്പേരുകള്‍ പിഴുതെറിയുന്നതിനുള്ള നിയമ നൂലാമാലകളും നടപടി ക്രമങ്ങളും ഭയന്ന് പലരും മടിയോടെയാണെങ്കിലും ഔദ്യോഗിക രേഖകളില്‍ ഈ പേര് നിലനിര്‍ത്തുകയാണ് ചെയ്യുന്നത്. പാസ്‌പോര്‍ട്ട്, ഐഡന്റിറ്റി കാര്‍ഡ് പോലുള്ള ഔദ്യോഗിക രേഖകളില്‍ മാത്രം അവര്‍ ഇത് നിലനിര്‍ത്തുകയും ജീവിതത്തിന്റെ മറ്റ് മേഖലകളില്‍ അത് ഒഴിവാക്കുകയും ചെയ്യുന്നു. എന്നെ സംബന്ധിച്ച് ആശയവിനിമയത്തിനുള്ള നല്ല മാധ്യമവും സഹായിയുമാണ് എഫ്.ബി എന്നതിനാല്‍ അവിടെ എന്റെ പോരാട്ടങ്ങളോടും നിലപാടുകളോടും നീതിപുലര്‍ത്തണമെങ്കില്‍ എന്റെ ജാതിപ്പേര് ഒഴിവാക്കേണ്ടത് അത്യാവശ്യമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു.

ആശയപരമായ സംവാദവുമായി മുന്നോട്ടുപോകാന്‍ ധൈര്യമില്ലാത്ത അവര്‍ എന്നെ വ്യക്തിപരമായി അധിക്ഷേപിക്കുകയും എന്റെ പ്രൊഫൈല്‍ കൂട്ടത്തോടെ റിപ്പോര്‍ട്ടു ചെയ്യുകയും ചെയ്തു. നിരാശയോടെ പറയട്ടെ, എന്റെ പ്രൊഫൈല്‍ യാതൊരു സൂക്ഷ്മപരിശോധനയും കൂടാതെ എഫ്.ബി ഇടയ്ക്കിടെ ബ്ലോക്കു ചെയ്തു. എന്നെ ബുദ്ധിമുട്ടിച്ചുകൊണ്ട് നിങ്ങള്‍ എന്റെ ഐഡന്റിറ്റി തെളിയിക്കാനുള്ള രേഖകള്‍ ആവര്‍ത്തിച്ച് ചോദിച്ചു. അതോടെ അക്കൗണ്ടില്‍ ജാതിപ്പേര് ചേര്‍ക്കാന്‍ ഞാന്‍ നിര്‍ബന്ധിതയായി. ഫേസ്ബുക്ക് മിഡില്‍ നെയിം ശൂന്യമായോ അല്ലെങ്കില്‍ ലാസ്റ്റ് നെയിം ആയോ ഉപയോഗിക്കാന്‍ അനുവദിക്കാറുണ്ടെന്ന് ഞാന്‍ മനസിലാക്കുന്നു. എന്നാല്‍ എന്റെ കേസില്‍ ഈ ഓപ്ഷന്‍ സ്വീകരിക്കാനും നിങ്ങള്‍ അവസരം തന്നില്ല.

facebook

എന്റെ വിഷയത്തിന്റെ വിശദാംശങ്ങള്‍ ഞാന്‍ നല്‍കാം. 2010മുതല്‍ എനിക്ക് എഫ്.ബി അക്കൗണ്ട് ഉണ്ട്. സ്‌കൂള്‍, കോളജ് കാലത്തെ സുഹൃത്തുക്കളുമായുള്ള ബന്ധം നിലനിര്‍ത്തുകയെന്നതായിരുന്നു എന്റെ ലക്ഷ്യം. എന്നാല്‍ ഫേസ്ബുക്കിന്റെ ശക്തി പെട്ടെന്നു തന്നെ ഞാന്‍ തിരിച്ചറിഞ്ഞു. അതോടെ എന്റെ രാഷ്ട്രീയ സാമൂഹിക കാഴ്ചപ്പാടുകള്‍ പ്രകടിപ്പിക്കാനും നിരവധിയാളുകളുമായി ചര്‍ച്ച ചെയ്യാനുമുള്ള സാമൂഹ്യ രാഷ്ട്രീയ ഇടം ആയി എഫ്.ബിയെ ഉപയോഗിക്കാന്‍ തുടങ്ങി. പുരോഗമന രാഷ്ട്രീയ പ്രസ്ഥാനങ്ങളില്‍ ശ്രദ്ധയൂന്നുകയും പാവപ്പെട്ടവരുടെയും കീഴാളരുടെയും ലൈംഗികന്യൂനപക്ഷങ്ങളുടെയും അവകാശങ്ങള്‍ക്കുവേണ്ടി ശബ്ദമുയര്‍ത്തുകയും ചെയ്തു.

ഔദ്യോഗിക രേഖകളില്‍ എന്റെ പേര് “പ്രീത ജി നായര്‍” എന്നാണ്. ഞാനുള്‍പ്പെട്ട നായര്‍ ജാതിയെയാണ് സര്‍നെയിം ആയ “നായര്‍” സൂചിപ്പിക്കുന്നത്. നേരത്തെ വിശദീകരിച്ചകാര്യങ്ങള്‍ കൊണ്ട് എഫ്.ബി അക്കൗണ്ടില്‍ നിന്നും “നായര്‍” എന്ന പേര് ഞാന്‍ നീക്കം ചെയ്തിരുന്നു. പക്ഷെ ഇതെന്നെ പ്രശ്‌നത്തിലാക്കി. എന്റെ രാഷ്ട്രീയ കാഴ്ചപ്പാടുകള്‍ ശക്തമായി ഉന്നയിക്കാന്‍ തുടങ്ങിയതോടെ പുരോഗമന പ്രസ്ഥാനങ്ങളെ എതിര്‍ക്കുന്നവര്‍ എനിക്കെതിരെ ഓണ്‍ലൈന്‍ അവഹേളനം തുടങ്ങി.

ആശയപരമായ സംവാദവുമായി മുന്നോട്ടുപോകാന്‍ ധൈര്യമില്ലാത്ത അവര്‍ എന്നെ വ്യക്തിപരമായി അധിക്ഷേപിക്കുകയും എന്റെ പ്രൊഫൈല്‍ കൂട്ടത്തോടെ റിപ്പോര്‍ട്ടു ചെയ്യുകയും ചെയ്തു. നിരാശയോടെ പറയട്ടെ, എന്റെ പ്രൊഫൈല്‍ യാതൊരു സൂക്ഷ്മപരിശോധനയും കൂടാതെ എഫ്.ബി ഇടയ്ക്കിടെ ബ്ലോക്കു ചെയ്തു. എന്നെ ബുദ്ധിമുട്ടിച്ചുകൊണ്ട് നിങ്ങള്‍ എന്റെ ഐഡന്റിറ്റി തെളിയിക്കാനുള്ള രേഖകള്‍ ആവര്‍ത്തിച്ച് ചോദിച്ചു. അതോടെ അക്കൗണ്ടില്‍ ജാതിപ്പേര് ചേര്‍ക്കാന്‍ ഞാന്‍ നിര്‍ബന്ധിതയായി. ഫേസ്ബുക്ക് മിഡില്‍ നെയിം ശൂന്യമായോ അല്ലെങ്കില്‍ ലാസ്റ്റ് നെയിം ആയോ ഉപയോഗിക്കാന്‍ അനുവദിക്കാറുണ്ടെന്ന് ഞാന്‍ മനസിലാക്കുന്നു. എന്നാല്‍ എന്റെ കേസില്‍ ഈ ഓപ്ഷന്‍ സ്വീകരിക്കാനും നിങ്ങള്‍ അവസരം തന്നില്ല.

ജനിച്ചയുടന്‍ എനിക്കു ലഭിച്ച പേരാണിത്. വര്‍ഷങ്ങളായി ഇതുകൊണ്ടുനടക്കുന്നു. പക്ഷെ ഒരു ജനാധിപത്യ ഇടത്തില്‍ എനിക്ക് എന്റെ ശരീരവും വാക്കുകളും പേരും രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കാം. ഇതൊന്നും ഫേസ്ബുക്കിന് അംഗീകരിക്കാന്‍ കഴിയില്ലെങ്കില്‍ ദയവു ചെയ്തു അക്കാര്യം പറയണം, ഇന്നും പിന്തിരിപ്പന്‍ നിയമങ്ങളും നിബന്ധനങ്ങളും പിന്തുടരുന്ന ജനാധിപത്യവിരുദ്ധ, പിതൃമേധാവിത്വ, ജാതീയ ഇടമാണ് ഇതെന്ന് ദയവുചെയ്തു അംഗീകരിക്കണം.

fbപുരുഷാധിപത്യ മൂല്യങ്ങളില്‍ നിലയുറച്ച, സ്ത്രീവിരുദ്ധ പിതൃമേധാവിത്വ സമൂഹമാണിത്. പേരിനൊപ്പം പിതാവിന്റെ പേരാണ് സര്‍നെയിം ആയോ രണ്ടോ പേരായോ ഇവിടെ ഉപയോഗിക്കുന്നത്. ഇതിനെതിരെ നിലപാടെടുത്തവര്‍ അവരുടെ അമ്മയുടെ പേര് സര്‍നെയിം ഉപയോഗിക്കുന്നതും എഫ്.ബി അനുവദിച്ചിട്ടില്ല. ഇങ്ങനെ ഉപയോഗിക്കുന്നവര്‍ ഫെയ്ക്കുകളാണെന്ന് ആരോപിച്ച് അവരുടെ അക്കൗണ്ടും ബ്ലോക്ക് ചെയ്യിക്കാന്‍ സാധിക്കും.

എന്റെ രാഷ്ട്രീയ നിലപാടുകളോട് വിയോജിപ്പുള്ള ചിലര്‍ എന്റെ അക്കൗണ്ട് റിപ്പോര്‍ട്ടു ചെയ്തപ്പോള്‍ ജാതിപ്പേരായ, പിതൃമേധാവിത്വപരമായ പേര് ഉപയോഗിക്കാന്‍ ഞാന്‍ നിര്‍ബന്ധിതയായിരിക്കുന്നു. എന്റെ രാഷ്ട്രീയ നിലപാട് നടപ്പിലാക്കാനുള്ള അവകാശത്തിന്റെ ലംഘനമാണിതെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഈ രീതിയിലുള്ള ബ്ലോക്കിങ് ജനാധിപത്യ തത്വങ്ങള്‍ക്കും ഫെയ്‌സ്ബുക്ക് വാഗ്ദാനം ചെയ്യുന്ന മൂല്യങ്ങള്‍ക്കും എതിരാണ്. രാഷ്ട്രീയ നിലപാടുകള്‍ക്കുവേണ്ടിയുള്ള ഇടം കൂടിയായി ഫേസ്ബുക്കിനെ ആളുകള്‍ ഉപയോഗിക്കുന്നത് അംഗീകരിക്കണമെന്നാണ് നിങ്ങളോടുള്ള എന്റെ അപേക്ഷ. നിങ്ങള്‍ എനിക്കൊരു സന്ദേശം അയച്ചിരുന്നു- “നിങ്ങളുടെ യഥാര്‍ത്ഥ പേര് ഉപയോഗിക്കുക, നിങ്ങള്‍ ആരാണെന്ന് അതുവഴി സുഹൃത്തുക്കള്‍ക്ക് മനസിലാവും” . എന്നായിരുന്നു അത്.

ഏകദേശം 5000 ഫ്രണ്ട്‌സും 17,000 ഫോളോസും ഞാനുമായി കണക്ട് ചെയ്തിരിക്കുന്നത് ഞാനാരാണെന്ന് അറിയാതെയാണെന്നാണോ നിങ്ങള്‍ വിശ്വസിക്കുന്നത്? വ്യത്യസ്ത രാഷ്ട്രീയ നിലപാടുണ്ടെന്നതുകൊണ്ട് മാത്രം ചില ബുദ്ധിശൂന്യര്‍ക്ക് ഒരു അക്കൗണ്ടിനെതിരെ റിപ്പോര്‍ട്ടു ചെയ്യാന്‍ കഴിയില്ലെന്നാണോ നിങ്ങള്‍ കരുതിയിരിക്കുന്നത്? ഇതൊക്കെയാണ് നടന്നുകൊണ്ടിരിക്കുന്നത്. മാസ് റിപ്പോര്‍ട്ടിങ് വരുമ്പോള്‍ നിങ്ങള്‍ വേഗം അക്കൗണ്ടുകള്‍ ഡിലീറ്റ് ചെയ്യുകയാണ് പതിവ്.

ജനിച്ചയുടന്‍ എനിക്കു ലഭിച്ച പേരാണിത്. വര്‍ഷങ്ങളായി ഇതുകൊണ്ടുനടക്കുന്നു. പക്ഷെ ഒരു ജനാധിപത്യ ഇടത്തില്‍ എനിക്ക് എന്റെ ശരീരവും വാക്കുകളും പേരും രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കാം. ഇതൊന്നും ഫേസ്ബുക്കിന് അംഗീകരിക്കാന്‍ കഴിയില്ലെങ്കില്‍ ദയവു ചെയ്തു അക്കാര്യം പറയണം, ഇന്നും പിന്തിരിപ്പന്‍ നിയമങ്ങളും നിബന്ധനങ്ങളും പിന്തുടരുന്ന ജനാധിപത്യവിരുദ്ധ, പിതൃമേധാവിത്വ, ജാതീയ ഇടമാണ് ഇതെന്ന് ദയവുചെയ്തു അംഗീകരിക്കണം.

നന്ദി,
പ്രീത ജി നായര്‍