ശ്രീനഗർ: ജമ്മു കശ്മീരിൽ അതിർത്തി ലംഘിച്ച് പാകിസ്ഥാൻ നടത്തിയ വെടിവയ്പിൽ സൈനികൻ കൊല്ലപ്പെട്ടു. ഞായറാഴ്ച രാവിലെ കശ്മീരിലെ പൂഞ്ച് സെക്ടറിലാണ് പാക്കിസ്ഥാൻ വെടിവെയ്പ്പ് നടത്തിയത്.
Also Read വയനാട് സീറ്റ്; തീരുമാനം രാഹുല്‍ഗാന്ധിയുടേതെന്ന് ഉമ്മന്‍ചാണ്ടി
യാതൊരു പ്രകോപനവും കൂടാതെയായിരുന്നു പാക് ആക്രമണമെന്ന് ഇന്ത്യൻ സൈനിക വക്താവ് അറിയിച്ചു. ഇന്ത്യൻ പോസ്റ്റുകൾക്കു നേരെയായിരുന്നു പാക് ആക്രമണം. ഇന്ത്യൻ സൈന്യം ശക്തമായി തിരിച്ചടിച്ചതായും സൈനിക വക്താവ് കൂട്ടിച്ചേർത്തു.
ഫെബ്രുവരി 14 ന് പുല്‍വാമയില്‍ സി.ആര്‍.പി.എഫ്. വാഹനവ്യൂഹത്തിന് നേരയുണ്ടായ ഭീകരാക്രമണത്തില്‍ 40 ജവാന്മാരാണ് വകൊല്ലപ്പെട്ടത്. തുടർന്ന് ഫെബ്രുവരി 26ന് ഇന്ത്യ പാകിസ്ഥാൻ അതിർത്തിക്കുളിലുള്ള ബാലാക്കോട്ടിൽ ഇന്ത്യ പ്രത്യാക്രമണം നടത്തിയാതായി അവകാശപ്പെട്ടിരുന്നു.
Also Read കരച്ചിൽ നിർത്താൻ മകന്റെ വായിൽ പശ ഒട്ടിച്ച് അമ്മ
തുടർന്നുണ്ടായ പാകിസ്ഥാൻ വ്യോമാക്രമണത്തിൽ ഇന്ത്യൻ വിങ് കമാൻഡർ അഭിനന്ദൻ വർത്തമാനെ പാകിസ്ഥാൻ പിടിച്ച് വെക്കുകയും പിന്നീട് ഇന്ത്യയ്ക്ക് വിട്ടുനൽകുകയും ചെയ്തു.