ആപ്പിള്‍ ഐഫോണിനു സമാനമായി ഡിസ്‌പ്ലേയില്‍ നോച്ച് നല്‍കി വണ്‍ പ്ലസ് സിക്‌സിന്റെ ആദ്യ ചിത്രം പുറത്തുവിട്ടു. വണ്‍ പ്ലസ് സിക്‌സിന്റെ ഒരു ചെറിയ ഭാഗം മാത്രമാണ് കമ്പനി പുറത്തുവിട്ടത്.
നേരത്തെ വണ്‍ പ്ലസ് സഹസ്ഥാപകനായ കാള്‍ പെയ്, നോച്ച് ഉള്‍പ്പെടുത്തുമെന്ന് ഒരു അഭിമുഖത്തിനിടെ വ്യക്തമാക്കിയിരുന്നു. ക്യാമറ, സെന്‍സറുകള്‍ എന്നിവയ്ക്ക് സ്ഥിതിചെയ്യാനുള്ള സ്ഥലമാണ് “നോച്ച്” എന്ന് അറിയപ്പെടുന്നത്. ആദ്യമായി ഇത്തരമൊരു ഡിസൈന്‍ മുന്നോട്ടുവച്ചത് ആപ്പിളാണ്.
ആപ്പിളിന്റെ ചുവടുപിടിച്ചാണ് ആന്‍ഡ്രോയിഡും നോച്ച് പുറത്തിറക്കുന്നത്. മികച്ച 19:9 സ്‌ക്രീന്‍ റേഷ്യോ നല്‍കാനാകും എന്നതാണ് നോച്ച് ഉള്‍പ്പെടുത്തിയ ഡിസൈനുകളുടെ പ്രത്യേകത.
6 ജി.ബി റാമും 64 ജി.ബി സ്‌റ്റോറേജുമാണ് വണ്‍ പ്ലസ് സിക്‌സ് മുന്നോട്ടുവെക്കുന്നത്. ആന്‍ഡ്രോയിഡ് 8.1 ഓറിയോ ഓപ്പറേറ്റിംഗ് സിസ്റ്റമാണ് വണ്‍ പ്ലസിന്. ഒക്ടോ കോര്‍ പ്രൊസസറാണ് വണ്‍ പ്ലസ് സിക്‌സിന് കമ്പനി പ്രദാനം ചെയ്യുന്നത്.