national news
ലോക്‌സഭാ സ്പീക്കറായി രണ്ടാം വട്ടവും തെരഞ്ഞെടുക്കപ്പെട്ട് ഓം ബിര്‍ല
ഡൂള്‍ന്യൂസ് ഡെസ്‌ക്
2024 Jun 26, 06:10 am
Wednesday, 26th June 2024, 11:40 am

ന്യൂദല്‍ഹി: 18ാം ലോക്‌സഭയുടെ സ്പീക്കറായി ഓം ബിര്‍ല തെരഞ്ഞെടുക്കപ്പെട്ടു. തുടര്‍ച്ചയായ രണ്ടാം തവണയാണ് ഓം ബിര്‍ല ലോക്‌സഭാ സ്പീക്കറായി തെരഞ്ഞെടുക്കപ്പെടുന്നത്.

ശബ്ദ വോട്ടോടെയാണ് അദ്ദേഹത്തെ സ്പീക്കറായി തെരഞ്ഞെടുത്തത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാഹുല്‍ ഗാന്ധിയും ചേര്‍ന്നാണ് അദ്ദേഹത്തെ സ്പീക്കര്‍ ചെയറിലേക്ക് ആനയിച്ചത്.

പ്രധാനമന്ത്രിയാണ് ഓം ബിര്‍ലയുടെ പേര് നിര്‍ദേശിച്ച് കൊണ്ടുള്ള പ്രമേയം ലോക്‌സഭയില്‍ ആദ്യം അവതരിപ്പിച്ചത്. പിന്നാലെ 13 പ്രമേയങ്ങള്‍ കൂടെ ഓം ബിര്‍ലക്ക് വേണ്ടി അവതരിപ്പിച്ചു.

പ്രതിപക്ഷത്തിന്റെ സ്പീക്കര്‍ സ്ഥാനാര്‍ത്ഥിയായ കൊടിക്കുന്നില്‍ സുരേഷിന് വേണ്ടി മൂന്ന് പ്രമേയങ്ങളാണ് അവതരിപ്പിച്ചത്. പ്രധാനമന്ത്രി ഓം ബിര്‍ലക്ക് വേണ്ടി അവതരിപ്പിച്ച പ്രമേയം ശബ്ദ വോട്ടോടെ പാസാക്കുകയായിരുന്നു.

എന്നാല്‍ വോട്ടെടുപ്പ് വേണമെന്ന ആവശ്യത്തില്‍ പ്രതിപക്ഷം ഉറച്ച് നിന്നില്ല.

കഴിഞ്ഞ ലോക്‌സഭയിലും ഓം ബിര്‍ല തന്നെ ആയിരുന്നു സ്പീക്കര്‍. രാജ്സ്ഥാനിലെ കോട്ടയില്‍ നിന്നുള്ള എം.പിയാണ് ഓം ബിര്‍ള.

Content Highlight: Om Birla has been elected as Lok Sabha Speaker for the second time