പതിനെട്ടാം പടിയില്‍ സിനിമ നടി നൃത്തം ചെയ്തിട്ടുണ്ടല്ലോ; 1972 നു മുമ്പ് സ്ത്രീകള്‍ ശബരിമലയില്‍ പോയിരുന്നെന്നും എന്‍.എസ് മാധവന്‍
Sabarimala
പതിനെട്ടാം പടിയില്‍ സിനിമ നടി നൃത്തം ചെയ്തിട്ടുണ്ടല്ലോ; 1972 നു മുമ്പ് സ്ത്രീകള്‍ ശബരിമലയില്‍ പോയിരുന്നെന്നും എന്‍.എസ് മാധവന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 29th September 2018, 4:32 pm

കോഴിക്കോട്: വളരെ പഴക്കമുള്ളതെന്ന് പറയുന്ന ശബരിമലയിലെ ആചാരങ്ങള്‍ക്ക് എത്രവര്‍ഷത്തെ പഴക്കമുണ്ടെന്ന് എഴുത്തുകാരന്‍ എന്‍.എസ് മാധവന്‍. 1972 ല്‍ മാത്രമാണ് നിയമം മൂലം ശബരിമലയില്‍ പ്രവേശിക്കുന്നതില്‍ നിന്നും സ്ത്രീകളെ വിലക്കിയിട്ടുള്ളതെന്നും അതിനു മുമ്പ് സ്ത്രീ ഭക്തര്‍ സുഗമമായി ശബരിമലയില്‍ പോയ്ക്കൊണ്ടിരുന്നതാണെന്നും എന്‍.എസ് മാധവന്‍ പറഞ്ഞു. ചില പുരുഷഭക്തന്മാര്‍ക്കുണ്ടായ എതിര്‍പ്പില്‍ നിന്നായിരുന്നു ആ വിലക്കെന്നും എന്‍.എസ് മാധവന്‍ ട്വിറ്ററില്‍ കുറിച്ചു.

1986 ല്‍ ഒരു തമിഴ് സിനിമയ്ക്കു വേണ്ടി പതിനെട്ടാം പടിയില്‍ ഒരു നടി നൃത്തം ചെയ്യുന്നത് ചിത്രീകരിച്ചിട്ടുണ്ട്. ഷൂട്ടിംഗിന്റെ ഫീസ് ആയി 7,500 രൂപ ദേവസ്വം ബോര്‍ഡ് വാങ്ങിയിട്ടുമുണ്ട്. 1990 ല്‍ ആണ് കേരള ഹൈക്കോടതി 10-50 നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് ശബരിമലയില്‍ പൂര്‍ണമായ വിലക്ക് ഏര്‍പ്പെടുത്തി വിധി നടത്തുന്നതെന്നും എന്‍.എസ് മാധവന്‍ പറഞ്ഞു.


Read Also : പെഹ്‌ലു ഖാന്‍ ആള്‍ക്കൂട്ട കൊലപാതകക്കേസില്‍ സാക്ഷി പറയാന്‍ പോയ മക്കള്‍ക്കുനേരെ വെടിവെപ്പ്; എങ്ങനെ കോടതിയില്‍ ഹാജരാകുമെന്ന് സാക്ഷികള്‍


 

കോടതി ചുമത്തിയ നിരോധനം മാറ്റാന്‍ സുപ്രിം കോടതിക്ക് അവകാശം ഉണ്ടെന്നും ചില പ്രത്യേക കാര്യങ്ങളില്‍ ആചാരം ഒരു വിഷയമല്ലാതായി മാറിയിട്ടുണ്ടെന്നും എന്‍ എസ് മാധവന്‍ പറഞ്ഞു.

ഇപ്പോള്‍ ക്ഷേത്രവുമായി ബന്ധപ്പെട്ട എല്ലാ തീരുമാനങ്ങളുടെയും അവസാന വാക്ക് ഒരു ബ്രാഹ്മണ കുടുംബമാണ്. ഇതുപോലെ തന്നെ ശബരിമലയുമായി ബന്ധപ്പെട്ട് മറ്റൊരു കുടുംബവും ഉണ്ടായിരുന്നു. താഴ്ന്ന ജാതിയില്‍പ്പെട്ട ഒരു ഈഴവ കുടുംബം. അയ്യപ്പനെ ആയോധന കല പഠിപ്പിച്ചത് ഈ കുടുംബക്കാര്‍ ആണെന്നാണ് പറയുന്നത്. ഈ കുടുംബത്തിനായിരുന്നു ശബരിമലയിലെ വെടിവഴിപാടിന്റെ കുത്തക. എന്നാല്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഈ അവകാശം ബലമായി പിടിച്ചുവാങ്ങി ലേല സമ്പ്രദായത്തിലാക്കി. ശബരിമലയില്‍ ലിംഗപരമായ വിവേചനം മാത്രമല്ല, സവര്‍ണാധിപത്യമുണ്ടെന്നും എന്‍.എസ് മാധവന്‍ കൂട്ടിച്ചര്‍ത്തു.