കൊച്ചി: കവിതാ മോഷണ ആരോപണത്തില്‍ ദീപാ നിശാന്ത് കവി എസ്. കലേഷിനോട് മാപ്പ് പറയണമെന്ന് എഴുത്തുകാരന്‍ എന്‍.എസ് മാധവന്‍. ട്വിറ്ററിലൂടെയാണ് എന്‍.എസ് മാധവന്‍ ദീപാ നിശാന്തിനെതിരായി തന്റെ നിലപാട് വ്യക്തമാക്കിയത്.
കണകുണ പറയാതെ ദീപ നിഷാന്ത് കലേഷിനോട് മാപ്പ് പറയണം.
— N.S. Madhavan (@NSMlive) November 30, 2018
എസ്. കലേഷിന്റെ 2011ല്‍ എഴുതിയ അങ്ങനെയിരിക്കെ മരിച്ചു പോയി ഞാന്‍ / നീ എന്ന തന്റെ കവിത അതേപടിയും, മറ്റു ചിലയിടത്ത് വെട്ടിക്കളഞ്ഞ് ദീപാ നിശാന്ത് സ്വന്തം പേരില്‍ പ്രസിദ്ധീകരിച്ചെന്നാണ് ആരോപണം.2011 മാര്‍ച്ച് നാലിന് തന്റെ കവിത ബ്ലോഗിലും മാധ്യമത്തിലും പ്രസിദ്ധീകരിച്ചാണെന്നും അതിനുള്ള തെളിവുകളും കലേഷ് പുറത്തു വിട്ടിരുന്നു.
രണ്ട് കവിതകളുടെയും സ്‌ക്രീന്‍ ഷോട്ടുകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയും വ്യാപക പ്രതിഷേധം ഉയരുകയും ചെയ്തിരുന്നു. ദീപ നിഷാന്ത് വിഷയത്തില്‍ പ്രതികരിക്കണമെന്നും ദീപാ നിഷാന്ത് കവിത കോപ്പി അടിച്ചതാണെന്നും സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നു.
ദീപാ നിശാന്ത് സത്യം തുറന്നു പറഞ്ഞില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്ന് കലേഷ്
ഇതിനെ തുടര്‍ന്ന് ദീപാ മറുപടിയുമായി എത്തിയിരുന്നു.തന്റേതല്ലാത്ത ഒരു വരിയും ഇന്നുവരെ തന്റേതെന്ന് അവകാശപ്പെടാതിരുന്നിട്ടും തനിക്ക് ഇന്ന് സംഭവിച്ച ദുഃഖത്തില്‍ ഒപ്പം നില്‍ക്കുന്ന എല്ലാവരോടും നന്ദിയുണ്ട്. സര്‍വ്വീസ് മാസികയുടെ താളില്‍ ഒരു കവിത മോഷ്ടിച്ചു നല്‍കി എഴുത്തുകാരിയാകാന്‍ മോഹിക്കുന്ന ഒരാളാണ് ഞാനെന്ന് വിശ്വസിക്കുന്നവര്‍ അങ്ങനെ വിശ്വസിക്കുക. തെളിവുകളാണല്ലോ സുപ്രധാനം. ചില എഴുത്തുകള്‍ക്കു പുറകിലെ വൈകാരികപരിസരങ്ങളെ നമുക്ക് അക്കമിട്ട് നിരത്തി തെളിയിക്കാനാകില്ലെന്നുമായിരുന്നു ദീപയുടെ പ്രതികരണം.
അതേസമയം ദീപാനിശാന്ത് സത്യം തുറന്നു പറഞ്ഞില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്ന് കലേഷ് വ്യക്തമാക്കിയിട്ടുണ്ട്.