Wimbledon
വിംബിള്‍ഡണ്‍ കിരീടവും കൈയ്യിലൊതുക്കി ജോക്കോവിച്ച്; ഗ്രാന്‍ഡ്സ്ലാം നേട്ടത്തില്‍ നദാലിനും ഫെഡററിനുമൊപ്പം
സ്പോര്‍ട്സ് ഡെസ്‌ക്
2021 Jul 11, 05:38 pm
Sunday, 11th July 2021, 11:08 pm

ലണ്ടന്‍: സെര്‍ബിയയുടെ നൊവാക് ജോക്കോവിച്ചിന് വിംബിള്‍ഡണ്‍ കിരീടം. ഫൈനലില്‍ ഇറ്റലിയുടെ മാതിയോ ബരേറ്റിനിയെയാണ് ജോക്കോവിച്ച് പരാജയപ്പെടുത്തിയത്. ഒന്നാം സെറ്റ് കൈവിട്ട ശേഷമായിരുന്നു ജോക്കോവിച്ചിന്റെ തിരിച്ചുവരവ്. സ്‌കോര്‍: 6-7, 6-4, 6-4, 6-3.

തുടര്‍ച്ചയായി മൂന്നാമത്തേത് ഉള്‍പ്പടെ ജോക്കോവിച്ചിന്റെ ആറാം വിംബിള്‍ഡണ്‍ കിരീടമാണിത്. നിലവില്‍ ലോക ഒന്നാം നമ്പര്‍ താരമാണ് ജോക്കോവിച്ച്. ജോക്കോവിച്ചിന്റെ 20ാം ഗ്രാന്‍ഡ്സ്ലാം കിരീടമാണിത്.

ഇതോടെ ടെന്നീസ് ഇതിഹാസങ്ങളായ റാഫേല്‍ നദാലിന്റെയും റോജര്‍ ഫെഡററിന്റെയും റെക്കോര്‍ഡിന് ഒപ്പമെത്താന്‍ ജോക്കോവിച്ചിനായി. ജോക്കോയുടെ 30ാമത്തെ ഗ്രാന്‍ഡ്സ്ലാം ഫൈനല്‍ കൂടിയായിരുന്നു ഇത്.

നോരത്തെ കാനഡയുടെ ഡെന്നിസ് ഷപോവലോവിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചായിരുന്നു നൊവാക് ജോക്കോവിച്ച് സെമിയില്‍ കടന്നത്.

ഈ വര്‍ഷത്തെ ഫ്രഞ്ച് ഓപ്പണ്‍ കിരീടവും ജോക്കോവിച്ച് നേടിയിരുന്നു. ഫൈനലില്‍ ഗ്രീക്ക് താരം സ്റ്റെഫാനോസ് സിറ്റ്സിപാസിനെ വീഴ്ത്തിയായിരുന്നു നൊവാക് ജോക്കോവിച്ച് ഫ്രഞ്ച് ഓപ്പണ്‍ ജേതാവായത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

CONTENT HIGHLIGHTS:  Novak Djokovic Wins Record-Equaling 20th Grand Slam Title