ന്യൂദല്‍ഹി: ദല്‍ഹില്‍ ദിവസവും കൊവിഡ് രോഗികള്‍ വര്‍ധിക്കുകയും മെഡിക്കല്‍ ഓക്സിജന്റെ കുറവ് റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്യുന്ന സാഹചര്യത്തില്‍ രൂക്ഷമായ വിമര്‍ശനവുമായി ദല്‍ഹി ഹൈക്കോടതി.
‘ഇത് രണ്ടാം തരംഗമല്ല, ഇതൊരു സുനാമിയാണ്’ എന്നായിരുന്നു ദല്‍ഹി ഹൈക്കോടതിയുടെ പ്രസ്താവന. മെയ് പകുതിയോടെ ഇപ്പോഴുള്ളതിനേക്കാള്‍ കൊവിഡ് കേസുകള്‍ ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിനെ നേരിടാന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ എന്ത് തയ്യാറെടുപ്പുകളാണ് നടത്തിയിരിക്കുന്നതെന്നും കോടതി ചോദിച്ചു
കൊവിഡ് രോഗികള്‍ക്ക് ഓക്സിജന്റെ കുറവ് സംബന്ധിച്ചുള്ള അപേക്ഷ പരിഗണിക്കുന്നതിനിടെയാണ് ദല്‍ഹി ഹൈക്കോടതിയുടെ വിമര്‍ശനം. ഓക്സിജന്റെ വിതരണം തടയാന്‍ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനും അവകാശമില്ല. അങ്ങനെയുള്ള പ്രാദേശിക ഭരണകൂടത്തിലെ ഉദ്യോഗസ്ഥരെക്കുറിച്ച് കേന്ദ്രത്തെ അറിയിക്കണമെന്നും അവര്‍ക്കെതിരെ നടപടിയെടുക്കാമെന്നും കോടതി ദല്‍ഹി സര്‍ക്കാരിനോട് പറഞ്ഞു.
ദല്‍ഹിക്ക് പ്രതിദിനം ആവശ്യമായ 480 മെട്രിക് ടണ്‍ ഓക്സിജന്‍ അനുവദിക്കുന്നത് എപ്പോഴാണെന്നും ഹൈക്കോടതി കേന്ദ്രത്തോട് ചോദിച്ചു.
അതേസമയം, രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ ഓക്‌സിജന്‍ ക്ഷാമം രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. ദല്‍ഹിയിലെ ജയ്പൂര്‍ ഗോള്‍ഡണ്‍ ആശുപത്രിയില്‍ലും ഓക്സിജന്‍ കിട്ടാതെ 20 കൊവിഡ് രോഗികള്‍ മരിച്ചിരുന്നു. ദല്‍ഹിയിലെ ഗംഗാറാം ആശുപത്രിയില്‍ കഴിഞ്ഞ ദിവസം 25 പേരാണ് ഓക്സിജന്‍ കിട്ടാതെ മരിച്ചത്. ചികിത്സയിലുള്ള 60 പേരുടെ നില ഗുരുതരമെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞിരുന്നു.
കഴിഞ്ഞ 24 മണിക്കൂറിനിടെ ദല്‍ഹിയില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 348 ആണ്. 24,331 പുതിയ കൊവിഡ് കേസുകളാണ് ദല്‍ഹിയില്‍ വെള്ളിയാഴ്ച മാത്രം റിപ്പോര്‍ട്ട് ചെയ്തത്. 32ശതമാനമാണ് ദല്‍ഹിയിലെ കൊവിഡ് പോസിറ്റിവിറ്റി റേറ്റ്. നിലവില്‍ ദല്‍ഹിയില് 92,000 ആക്ടീവ് കേസുകളാണുള്ളത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക