മിക്ക രാജ്യങ്ങളിലും ഇന്ന് കഞ്ചാവുപയോഗം വളരെ വര്‍ദ്ധിച്ചിരിക്കായാണ്. ഇതുപോലുള്ള ലഹരി വസ്തുക്കള്‍ ഉപയോഗിക്കുന്നത് ആന്തരിക അവയവങ്ങളെ ബാധിച്ച് മാരകരോഗങ്ങള്‍ വരാനുളള സാധ്യതകള്‍ ഉണ്ടെന്നാണ് വിദഗ്ധരുടെ അഭിപ്രായം.
ഇപ്പോഴിതാ കഞ്ചാവ് ഉപയോഗിക്കുന്നതിന്റെ ഭാഗമായുണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങളെപ്പറ്റി പുതിയ വെളിപ്പെടുത്തലുമായി എത്തിയിരിക്കയാണ് അമേരിക്കയിലെ ഒരു കൂട്ടം ഗവേഷകര്‍. ഇവരുടെ പുതിയ കണ്ടെത്തലാണ് ശാസ്ത്രലോകത്തെ ആകെ ഞെട്ടിച്ചിരിക്കുന്നത്.
ALSO READ: ശ്വാസകോശത്തില്‍ മാത്രമല്ല; ലൈംഗികാവയവങ്ങളില്‍ വരെ ടി.ബി വരാം: ടി.ബിയെക്കുറിച്ച് കൂടുതലറിയാം
ലഹരിപദാര്‍ഥമായ കഞ്ചാവുപയോഗിക്കുന്നതുകൊണ്ട് വൃക്കകള്‍ക്ക് തകരാറുണ്ടാവില്ലെന്നാണ് ഗവേഷകരുടെ പുതിയ കണ്ടെത്തല്‍. ഇത്തരം ലഹരി വസ്തുക്കള്‍ ഉപയോഗിക്കുന്ന യുവാക്കളില്‍ നടത്തിയ പഠനത്തില്‍ നിന്നാണ് കഞ്ചാവുപയോഗം കൊണ്ട് വൃക്കരോഗങ്ങളുണ്ടാകില്ലെന്ന് കണ്ടെത്തിയിരിക്കുന്നത്.
പൂര്‍ണ്ണ ആരോഗ്യമുള്ള പുരുഷന്‍മാരില്‍ കഞ്ചാവുപയോഗിക്കുന്നതുകൊണ്ടു മാത്രം വരുന്ന രോഗമല്ല വൃക്ക തകരാറെന്നാണ് പഠനങ്ങള്‍ പറയുന്നത്. ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റി പ്രൊഫസറായ മുറൈ മിറ്റല്‍മാന്‍ ആണ് ഈ പഠനം സംബന്ധിച്ച കണ്ടെത്തല്‍ നടത്തിയത്.
കഞ്ചാവിന് അടിമപ്പെട്ടവരെ പഠനത്തില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. കഞ്ചാവുപയോഗം തുടങ്ങിയ തുടക്കകാരായ ഉപഭോക്താകളിലെ പഠനത്തിലൂടെയാണ് ഒന്നോ രണ്ടോ തവണ കഞ്ചാവുപയോഗിക്കുന്നതുകൊണ്ട് നിങ്ങളുടെ വൃക്ക തകരാറിലാകുമെന്ന ഭയം വേണ്ടെന്ന് പഠനങ്ങള്‍ പറയുന്നത്.
അമേരിക്കയില്‍ കഴിഞ്ഞ കുറെ വര്‍ഷങ്ങളായി യുവാക്കള്‍ക്കിടയില്‍ ലഹരിയുപയോഗം വര്‍ധിച്ചിട്ടുണ്ട്.
പഠനത്തിന്റെ ഭാഗമായി ഗവേഷകര്‍ ലഹരിയുപയോഗിക്കുന്ന 14000 യുവാക്കളെ തെരഞ്ഞെടുക്കുകയും ഇവരില്‍ പഠനം നടത്തുകയും ചെയ്തു. ഒരുമാസം നീണ്ട പഠനത്തില്‍ ഒരു വിഭാഗം പേര്‍ ഒരു ദിവസത്തില്‍ ഒരു തവണയെങ്കിലും കഞ്ചാവുപയോഗിക്കുന്നവരും മറ്റുള്ളവര്‍ വല്ലപ്പോഴും അവ ഉപയോഗിക്കുന്നവരുമായിരുന്നു.
തുടര്‍ന്നുളള കാലയളവില്‍ തെരഞ്ഞടുത്ത സംഘത്തിന്റെ മൂത്രത്തിലെ ആല്‍ബുമിന്റെ അളവില്‍ വ്യത്യാസങ്ങളൊന്നും തന്നെയുണ്ടായിട്ടില്ല. വൃക്കരോഗങ്ങള്‍ രൂക്ഷമാകുമ്പോഴാണ് മൂത്രത്തിലെ മൈക്രോ ആല്‍ബുമിനൂറിയയുടെ അളവ് കൂടുന്നത്.
MUST READ: ഈ ലക്ഷണങ്ങള്‍ നിങ്ങള്‍ക്കുണ്ടോ? സൂക്ഷിക്കുക, നിങ്ങളുടെ വൃക്കകള്‍ അപകടത്തിലാണെന്ന് പഠനങ്ങള്‍
ഇതില്‍ നിന്നും കഞ്ചാവും വൃക്കരോഗങ്ങളും തമ്മില്‍ യാതൊരു ബന്ധവുമില്ലെന്നാണ് ഗവേഷകരുടെ കണ്ടെത്തല്‍. പഠനത്തിന്റെ വിശദമായ നിര്‍ദ്ദേശങ്ങള്‍ അമേരിക്കന്‍ ജേണല്‍ ഓഫ് മെഡിസിനില്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.