കണ്ണൂര്‍: സര്‍ക്കാര്‍ ഏറ്റെടുത്ത പരിയാരം മെഡിക്കല്‍ കോളേജിന്റെ പ്രവര്‍ത്തനങ്ങള്‍ പഴയപടിയാണെന്ന് ആരോപണം. കോണ്‍ഗ്രസാണ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്.
സര്‍ക്കാരിന്റെ അനാസ്ഥക്കെതിരേ അനിശ്ചിതകാല സമരത്തിനൊരുങ്ങുകയാണ് കോണ്‍ഗ്രസ്. മെഡിക്കല്‍ കോളേജ് സര്‍ക്കാര്‍ ഏറ്റെടുത്തിട്ട് രണ്ടു മാസമായി. സര്‍ക്കാര്‍ നിയോഗിച്ച സമിതിക്കാണ് മെഡിക്കല്‍ കോളേജിന്റെ ഭരണച്ചുമതല.
പഠന ഫീസും ചികിത്സാ നിരക്കും നിശ്ചയിക്കാന്‍ അഞ്ചംഗ സമിതിയേയും നിയമിച്ചിരുന്നു. പുതിയ അധ്യയന വര്‍ഷം തുടങ്ങിയിട്ടും ഫീസ് ഘടന ഇതുവരെ നിശ്ചയിച്ചിട്ടില്ല. സ്വാശ്രയ ഫീസില്‍ തന്നെയാണ് പി.ജിക്ക് പ്രവേശനം നല്‍കുന്നത്.
രോഗികള്‍ക്ക് വാഗ്ദാനം ചെയ്ത സൗജന്യ ചികിത്സയും ചികിത്സാ നിരക്ക് കുറയ്ക്കലും ഇതുവരെ നിലവില്‍ വന്നിട്ടില്ല.
മറ്റു സാശ്രയ കോളേജുകളെ പോലെ ഏകീകൃത ഫീസ് ഘടനയില്‍ മെഡിക്കല്‍ പ്രവേശനം നടത്താനുള്ള നീക്കം അനുവദിക്കില്ലെന്ന് കോണ്‍ഗ്രസ് പ്രതിനിധികള്‍ പറഞ്ഞു.
സൊസൈറ്റി രൂപീകരിച്ച് മെഡിക്കല്‍ കോളേജിന്റെ പ്രവര്‍ത്തനം അതിന്റെ കീഴിലാക്കുമെന്ന ആരോഗ്യമന്ത്രിയുടെ പ്രഖ്യാപനം പഴയ വീഞ്ഞ് പുതിയ കുപ്പിയിലാക്കുന്നതിന് തുല്യമാണെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം.