'ബി.സി.സി.ഐ പ്രസിഡണ്ടിനെ താനല്ല തീരുമാനിക്കുന്നത്'; ഗാംഗുലിയുടെ ബി.ജെ.പി പ്രവേശനവുമായി യാതൊരു ഇടപാടും നടന്നിട്ടില്ലെന്നും അമിത് ഷാ
national news
'ബി.സി.സി.ഐ പ്രസിഡണ്ടിനെ താനല്ല തീരുമാനിക്കുന്നത്'; ഗാംഗുലിയുടെ ബി.ജെ.പി പ്രവേശനവുമായി യാതൊരു ഇടപാടും നടന്നിട്ടില്ലെന്നും അമിത് ഷാ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 14th October 2019, 10:24 pm

ന്യൂദല്‍ഹി: ബി.സി.സി.ഐ പ്രസിഡണ്ട് തെരഞ്ഞെടുപ്പില്‍ യാതൊരു ഇടപാടും നടന്നിട്ടില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ. ആരാണ് ബി.സി.സി പ്രസിഡണ്ട് ആവേണ്ടതെന്ന് താനല്ല തീരുമാനിക്കേണ്ടതെന്നും അതിന് ബി.സി.സി.ഐക്ക് അവരുടേതായ തെരഞ്ഞെടുപ്പ് പ്രക്രിയകളുണ്ടെന്നും അമിത്ഷാ പറഞ്ഞു. ഇന്ത്യാ ടുഡേക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തിലായിരുന്നു അമിതാഷയുടെ പരാമര്‍ശം.

ബി. സി. സി .ഐ പ്രസിഡന്റായി സൗരവ് ഗാംഗുലിയെ എതിരില്ലാതെ തെരഞ്ഞെടുത്തിരുന്നു. എല്ലാ സ്ഥാനത്തേക്കും സ്ഥാനാര്‍ത്ഥികള്‍ എതിരില്ലാതെയാണ് തെരഞ്ഞെടുക്കപ്പെട്ടത്. അമിത് ഷായുടെ മകന്‍ ബി.സി.സി.ഐ അംഗമാകുമെന്ന് നേരത്തെത്തന്നെ സൂചനയുണ്ടായിരുന്നു. ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷനെ പ്രതിനിധീകരിച്ച് യോഗത്തില്‍ പങ്കെടുത്തത് ജയ് ഷായായിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

നേരത്തെ അമിത്ഷായുമായി കൂടികാഴ്ച്ച നടത്തിയ ഗാംഗുലി പ്രസിഡണ്ട് സ്ഥാനത്തേക്ക് അദ്ദേഹത്തിന്റെ പിന്തുണ തേടിയിരുന്നു.

ഇതിന് വിശദീകരണമെന്നാണേം സൗരവ് ഗാംഗുലിക്ക് എപ്പോള്‍ വേണമെങ്കിലും തന്നെ കാണാന്‍ വരാമെന്നും വര്‍ഷങ്ങളായി ഞാന്‍ ക്രിക്കറ്റുമായി ബന്ധപ്പെട്ടിരിക്കുകയാണെന്നും അദ്ദേഹത്തിന് തന്നെ കാണുന്നതിന് യാതൊരു തടസവുമില്ലെന്നും ഇരുവരും തമ്മിലുള്ള കൂടികാഴ്ച്ചയെക്കുറിച്ച് ചോദിച്ചപ്പോള്‍ അമിത്ഷാ അഭിപ്രായപ്പെട്ടു.

പശ്ചിമ ബംഗാള്‍ തെരഞ്ഞെടുപ്പും സൗരവ് ഗാംഗുലിയുടെ പ്രസിഡണ്ട് തെരഞ്ഞെടുപ്പും തമ്മില്‍ യാതൊരു ബന്ധവുമില്ലെന്നും അത് സൗരവ് ഗാംഗുലിക്കെതിരെ നടക്കുന്ന മോശം പ്രചാരണങ്ങളാണെന്നും അമിത്ഷാ പറഞ്ഞു.

സൗരവ് ഗാംഗുലിയെ ബി.ജെ.പിയിലേക്ക് വിളിക്കുന്നത് സംബന്ധിച്ച് യാതൊരു ചര്‍ച്ചയും നടന്നിട്ടില്ലെന്നും അദ്ദേഹം പാര്‍ട്ടിയില്‍ ചേരാന്‍ താല്‍പര്യം പ്രകടിപ്പിക്കുകയോ ഞങ്ങള്‍ നിര്‍ബന്ധിക്കുകയോ ചെയ്തിട്ടില്ലെന്നും അമിത്ഷാ പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ